2021, ഏപ്രിൽ 20, ചൊവ്വാഴ്ച

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ബാങ്കുകളുടെ പ്രവർത്തന സമയം കുറച്ചുതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ബാങ്കുകളുടെ പ്രവർത്തന സമയം പരിമിതപ്പെടുത്തി. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ ബാങ്ക് പ്രവർത്തിക്കൂ. ഏപ്രിൽ 21 ബുധനാഴ്ച മുതൽ ആണ് നിയന്ത്രണം നടപ്പിലാക്കുക. ഏപ്രിൽ 30 ന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി സമയമാറ്റം തുടരണമോ എന്ന് തീരുമാനിക്കും. ഗർഭിണികൾ, ശാരീരിക പരിമിതി ഉള്ളവർ, ഗുരുതര രോഗങ്ങൾ ഉള്ളവർ എന്നീ വിഭാഗത്തിൽപെടുന്ന ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുന്നതായിരിക്കും.


0 comments: