2021, ഏപ്രിൽ 18, ഞായറാഴ്‌ച

ഫേസ്ബുക്കിലെ വെറുപ്പിക്കുന്ന പോസ്റ്റുകൾ കണ്ടു ഇനി തലവേദന എടുക്കേണ്ട ! അൺഫ്രണ്ട് ചെയ്യാതെ സ്‌കിപ്പ് ചെയ്യാനുള്ള പുതിയ ടെക്നിക് ഇതാ :
ഫേസ്ബുക്കിലെ ചില പോസ്റ്റുകൾ നിങ്ങൾക്ക് തലവേദന ആകുന്നുണ്ടോ? അതും നിങ്ങൾക്ക് അൺഫ്രണ്ട് ചെയ്യാൻ കഴിയാത്ത സുഹൃത്തിൽ നിന്ന് ആണോ? വിഷമിക്കേണ്ട അൺഫ്രണ്ട് ചെയ്യാതെതന്നെ ഫീഡിൽ ഇത്തരം പോസ്റ്റുകൾ വരാതിരിക്കാനുള്ള വഴി എങ്ങനെ എന്ന് നോക്കാം :

  • ഫേസ്ബുക്ക് തുറക്കുക .
  • മെനു ഓപ്ഷൻ തുറക്കുക
  • സെറ്റിങ്‌സ് തുറക്കുക.
  • അതിൽ ന്യൂസ് ഫീഡ് പ്രിഫറൻസ് തുറക്കുക.
  • നാലു രീതിയിൽ നമുക്ക് ഫീഡിനെ നിയന്ത്രിക്കാം. A ) മാനേജ് ഫേവറേറ്റ്സ്  B ) അൺഫോളോ C) റി കണക്റ്റിംഗ് D) സ്നൂസിങ്.
  • മാനേജ് ഫേവറേറ്റ്സ്      തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ഏറ്റവും കൂടുതൽ താല്പര്യമുള്ള പ്രൊഫൈലുകൾ ഫേവറേറ്റ്സിൽ ആകുക. അതായിരിക്കും ആദ്യം ഫീഡിൽ വരിക.
  • ഇനി അൺഫോളോ എന്ന ഓപ്ഷൻ തുറന്നാൽ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ നിങ്ങൾക്ക് താല്പര്യം ഇല്ലാത്തവരെ അണ്ഫോളോ ചെയ്യാം. പിന്നീട് അവരുടെ പോസ്റ്റുകൾ നിങ്ങളുടെ ഫീഡിൽ കാണാൻ പറ്റില്ല.
  • റീകണക്റ്റിംഗ് ഓപ്ഷനാണ് നിങ്ങൾ എടുക്കുന്നതെങ്കിൽ നിങ്ങൾ മുമ്പ് അൺഫോളോ ചെയ്തവരെ തിരിച്ചു ഫോളോ ചെയ്യാൻ കഴിയും.
  • സ്നൂസിങ് ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ ഒരു പ്രൊഫൈൽ കുറച്ചുനേരത്തേക്ക് നിങ്ങളുടെ ഫീഡിൽ നിന്ന് മാറ്റാം.


0 comments: