2021, ഏപ്രിൽ 18, ഞായറാഴ്‌ച

അടുത്ത അധ്യയന വർഷം മുതൽ അംഗീകാരമില്ലാത്ത സ്കൂളുകളുടെ പ്രവർത്തനം നിർത്തിവെക്കാൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മീഷൻ :




സംസ്ഥാനത്ത് അഫലിയേഷനോ അംഗീകാരമോ ഇല്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടാൻ കർശന നിർദ്ദേശവുമായി ബാലാവകാശ കമ്മീഷൻ. അടുത്ത വർഷം മുതൽ ഇത്തരത്തിലുള്ള സ്കൂളുകൾ പ്രവർത്തിക്കുന്നില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയും ഉറപ്പുവരുത്തണമെന്ന് സമസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം റെനി ആന്റണി പറഞ്ഞു.

സുരക്ഷാക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ സംസ്ഥാനത്ത് അനധികൃതമായി സർക്കാറിന്റെയോ സി ബി എസ് ഇ യുടെയോ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകളെ സംബന്ധിച്ച് വന്ന പരാതിയെതുടർന്നാണ് ബാലാവകാശ കമ്മീഷന്റെ ഈ ഇടപെടൽ.

പുറമ്പോക്കു ഭൂമി കയ്യേറിയും,നീർച്ചാൽന്റെ ഭീത്തികളിലും പാലത്തിന്റെ അടിയിലും പ്രവർത്തിക്കുന്ന ഐ സി എസ് ഇ, സി ബി എസ് ഇ, സംസ്ഥാന സർക്കാർ സിലബസുകൾ എന്നിവ പഠിപ്പിക്കുന്ന പല സ്കൂളുകൾക്കും അഫിലിയേഷനോ അംഗീകാരമോ ഇല്ലെന്ന് കണ്ടെത്താനായി. ഇതിനെ തുടർന്നാണ് ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത്.

അടച്ചുപൂട്ടുന്നു സ്കൂളുകളിലെ മുഴുവൻ വിദ്യാർഥികൾക്കും തുടർപഠനത്തിനായി അംഗീകാരമുള്ള സർക്കാർ എയ്ഡഡ് സ്കൂളുകളിൽ സൗകര്യം നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ബാലാവകാശ കമ്മീഷൻ അംഗം റെനി  ആന്റണി ആവശ്യപ്പെട്ടു.

0 comments: