പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാംഉം ഉപഭോക്താക്കൾക്ക് ലൈക്ക്ന്റെ എണ്ണം മറച്ചുവെക്കുന്നതിനുള്ള പുതിയ ഫീച്ചറുമായി ആണ് മുന്നോട്ടു വന്നിട്ടുള്ളത്. തന്റെ അക്കൗണ്ടിൽ താൻ പങ്കുവെക്കുന്ന ഫോട്ടോയോ മറ്റ് കാര്യങ്ങളോ കാണുന്ന മറ്റു ഉപഭോക്താക്കൾ നൽകുന്ന ലൈക്‌ന്റെ എണ്ണം മറച്ചു വെക്കാനുള്ള ഫീച്ചർ ആണ് ഇത്. ലൈക്കുകൾ മറച്ചുവെക്കാൻ തീരുമാനിച്ചാലും കമന്റുകൾ സാധാരണ പോലെ തന്നെ കാണാവുന്നതാണ്. ലൈക്ക് ഫീച്ചറുകളിൽ ഉൾപ്പെടുന്ന ഓപ്ഷനുകൾക്ക് വിത്യസ്ത അർഥതലങ്ങളുണ്ട് ഇത് ഉപഭോക്താവിനെ സമ്മർദ്ദത്തിൽ ആകുന്നു.അതിനാൽ ഉപഭോക്താക്കളുടെ സമ്മർദ്ദം കുറയ്ക്കാൻ വേണ്ടിയാണ് ഈ ഫീച്ചർ കൊണ്ടുവരുന്നത് എന്ന ഫേസ്ബുക്ക് അഭിപ്രായപ്പെട്ടു. പക്ഷേ ചിലർ ഇതിനെ സ്വാഗതം ചെയ്തുവെങ്കിലും മറ്റുചിലർ സോഷ്യൽമീഡിയയുടെ ആവേശം നഷ്ടപ്പെടുമെന്ന് പരാതിപ്പെട്ടു.2019 ൽ തന്നെ ഇൻസ്റ്റഗ്രാം ഫീച്ചർ കൊണ്ടുവരാനുള്ള നടപടികളിൽ ആയിരുന്നു. അന്നും ഉപഭോക്താക്കളുടെ പ്രതികരണം ഇത് പോലെ തന്നെ ആയിരുന്നു.
Category
- Education news (1801)
- Government news (2308)
- Higher Education scholarship (312)
- Scholarship High school (95)
- Text Book & Exam Point (92)
0 comments: