2021, ഏപ്രിൽ 18, ഞായറാഴ്‌ച

സ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്




തിരുവനന്തപുരം: എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മുൻപ് തീരുമാനിച്ചിരുന്നത് പോലെ തന്നെ നടത്തും. പരീക്ഷ മാറ്റി വയ്ക്കണം എന്ന ആവശ്യം ആരും വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ വെച്ചിട്ടില്ല.മാത്രവുമല്ല കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടത്തുന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ പരീക്ഷ മാറ്റി വെക്കേണ്ട സാഹചര്യമില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ സർവകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. നാളെ മുതൽ നടത്താനിരുന്ന കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, കാലടി എന്നീ സർവകലാശാലകളുടെ പരീക്ഷകൾ ആണ് മാറ്റിവെച്ചത്. മലയാളം ആരോഗ്യ സാങ്കേതിക സർവകലാശാലകളും പരീക്ഷ മാറ്റിവെച്ചു. എന്നാൽ കണ്ണൂർ യൂണിവേഴ്സിറ്റി നടത്തുന്ന ഓൺലൈൻ പരീക്ഷകൾക്ക് മാറ്റമില്ല. രോഗവ്യാപനം അതിക്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റാൻ ചാൻസലർ ആയ ഗവർണർ വൈസ് ചാൻസിലർ മാർക്ക് നിർദേശം നൽകിയിരുന്നു. കോവിഡ വ്യാപനത്തിന് സ്ഥിതി പരിശോധിച്ചതിനുശേഷം ആയിരിക്കും പുതിയ തീയതി പ്രഖ്യാപിക്കുക.

0 comments: