ഇനി കാർഡ് എടുക്കാൻ മറന്ന് എടിഎംലേക്ക് പോയാലും നിരാശരാകേണ്ടി വരില്ല. കാർഡില്ലാതെയും പണം പിൻവലിക്കുന്ന പുതിയ സാങ്കേതികവിദ്യ യിലേക്ക് ചുവടു വെക്കുകയാണ് ഇന്ത്യയും. എടിഎമ്മുകൾ നിർമ്മിക്കുന്നതിന്റെ ഉത്തരവാദിത്വമുള്ള എൻസിആർ കോർപ്പറേഷൻ യു പി ഐ എനേബിൾഡ് ഇന്ററോപറബിൾ കാർഡ്ലെസ് ക്യാഷ് വിഡ്രോയിങ് സിസ്റ്റം ഇന്ത്യയിലും സാധ്യമാക്കുകയാണ്.
ഇതുവഴി കാർഡുകൾ മറന്നാലും യു പി ഐ വഴി എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കാൻ സഹായകമാകുന്ന സേവനമാണ്. യുപിഐ സേവനങ്ങളുടെയും എടിഎം സേവനങ്ങളുടെയും പുതിയ തരംഗങ്ങളിലൂടെ ഇന്ത്യയിലെ എടിഎം കൂടുതൽ എളുപ്പവും സുതാര്യവും ആകുമെന്ന് ഉറപ്പാണ്. നാഷണൽ പെയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സിറ്റി യൂണിയൻ ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ഈ സേവനം ഇന്ത്യയിൽ കൊണ്ടുവന്നിട്ടുള്ളത്.
രാജ്യത്തിനുടനീളം 1,500 ഓളം എടിഎമ്മുകളിൽ ഈ ടെക്നോളജി സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് സിറ്റി യൂണിയൻ ബാങ്ക് അറിയിച്ചു. കാർഡിലെസ്സ് ക്യാഷ് വിഡ്രോ സിസ്റ്റത്തിലൂടെ ഉപഭോക്താക്കൾക്ക് ഫോൺ പേ,പേടിഎം, ജി പേ, യുപിഐ എന്ബിൾഡ് ഭീം എന്നിവ വഴി പണം പിൻവലിക്കാൻ കഴിയും. ആദ്യഘട്ടത്തിൽ നിശ്ചിത തുക മാത്രമേ പിൻവലിക്കാൻ കഴിയുകയുള്ളൂ.
ഉപയോഗിക്കേണ്ട വിധം:
യുപിഐ എനേബിൾഡ് ഇന്റർറോപ്പറബിൾ കാർഡിലെ സ് ക്യാഷ് വിഡ്രോയിഡ് സിസ്റ്റം സപ്പോർട്ട് ചെയ്യുന്ന ഏതെങ്കിലും എടിഎമ്മി മെഷീനിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക. നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക കൃത്യമായി നൽകുക. യുപിഐ എന്ബിൾഡ് മൊബൈൽ ആപ്പ് ഉപയോഗിച്ച് നിങ്ങൾ ട്രാന്സാക്ഷന് അനുമതി നൽകണം. ഇതുകഴിഞ്ഞാൽ പിന്നീട് സാധാരണ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്നത് പോലെ പണം ലഭിക്കും.
0 comments: