ദില്ലി : ട്രാഫിക് നിയമം ലംഘിക്കുന്നവർ സാധാരണയായി പിഴ അടച്ച് രക്ഷപ്പെടാറാണ് പതിവ്. എന്നാൽ കൂടുതൽ കർശന മാർഗ്ഗനിർദ്ദേശങ്ങളുമായാണ് പുതിയ നിയമം വരുന്നത്. ആയതുകൊണ്ട് തന്നെ ഇനി മുതൽ നിയമലംഘകർ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ട്. അമിതമായ വേഗത, ട്രാഫിക്നിയമ ലംഘനങ്ങൾ, റേസിങ് വേഗത, മദ്യപിച്ച് വാഹനമോടിക്കൽ, അവരുടെ പേര് വിവരങ്ങൾ സംസ്ഥാനസർക്കാർ പോർട്ടലുകളിൽ പ്രസിദ്ധീകരിക്കും.ഒന്നിലധികംതവണ നിയമം ലംഘിക്കുന്നവന്റെ പേര് വിവരങ്ങൾ ആണ് സൈറ്റിൽപ്രസിദ്ധികരിക്കുക. സുരക്ഷിതമായ ഡ്രൈവിങ്ങും മികച്ച ട്രാഫിക് സംസ്കാരവും കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഈ നിയമത്തെ പ്രോത്സാഹിപ്പിക്കുന്നത്.
0 comments: