പ്രധാനമന്ത്രി KISSAN സമ്മാൻ നിധി ,9 മത്തെ ഗഡു 2000 രൂപ ഉടൻതന്നെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഈ പദ്ധതിയിലൂടെ കർഷകർക്ക് പ്രതി വർഷം 6000 രൂപയാണ് ലഭിക്കുന്നത്. വർഷത്തിൽ മൂന്നു തവണയായി 2000 രൂപ വെച്ചാണ് തുക ലഭിക്കുക.
ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാം.
- ആദ്യം നിങ്ങൾ പ്രധാനമന്ത്രി കിസാൻ യോജന യുടെ ഔദ്യോഗിക വെബ്സൈറ്റായ https://pmkisan.gov.in സന്ദർശിക്കുക.
- ഇതിലെ ഫാർമേഴ്സ് കോണർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- അതിലെ ബെനിഫിഷ്യറി ലിസ്റ്റിൽ ക്ലിക്ക് ചെയ്യുക.
- ശേഷം പട്ടികയിലെ നിങ്ങളുടെ സംസ്ഥാനം ജില്ല ഉപജില്ല ബ്ലോക്ക് ഗ്രാമ വിവരങ്ങൾ എന്നിവ തിരഞ്ഞെടുക്കുക.
- പിന്നീട് Get Report ക്ലിക്ക് ചെയ്യുക.
ഇങ്ങനെ ചെയ്താൽ ഉപഭോക്താക്കളുടെ മുഴുവൻ വിവരവും ലഭിക്കും. നിങ്ങളുടെ പേര് പട്ടികയിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇൻസ്റ്റാൾമെൻറ് വിവരവും ലഭിക്കും.
നിങ്ങളുടെ തവണയുെടെ സ്റ്റാറ്റസിനെ കുറിച്ച് അറിയാൻ
ഫാർമേഴ്സ് കോർണർ ക്ലിക്ക് ചെയ്തു ബെനിഫിഷറി സ്റ്റാറ്റസ് ഓപ്പൺ ചെയ്യുക. അതിൽ ആധാർ നമ്പർ മൊബൈൽ നമ്പർ എന്നിവ കൊടുത്താൽ നിങ്ങൾക്ക് സ്റ്റാറ്റസ് കാണാൻ സാധിക്കും.
ഈ സ്കീമിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ട രീതി
- പിഎം കിസാന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
- ഫാർമേഴ്സ് കോർണർ ക്ലിക്ക് ചെയ്യുക.
- ന്യൂ ഫാർമർ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക.
- ആധാർ നമ്പർ നൽകുക.
- ക്യാപ്ച കോഡ് നൽകി സംസ്ഥാനം തിരഞ്ഞെടുക്കുക.
- നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പൂരിപ്പിക്കുക.
- ബാങ്ക് അക്കൗണ്ടിനെ വിവരങ്ങളും ഫാമു മായി ബന്ധപ്പെട്ട വിവരങ്ങളും പൂരിപ്പിക്കുക.
- ഇതിനുശേഷം ഫോം സമർപ്പിക്കാം.
Thank You For Visit To Get Latest Update Follow Our Website
0 comments: