കോവിഡ്ബാധയെത്തുടർന്ന് ഹോം കോറെന്റെയിനിൽ കഴിയുന്നവർക്ക് പുതുക്കിയ പുതിയ മാർഗ്ഗ നിർദ്ദേശവുമായി കേന്ദ്രസർക്കാർ മുന്നോട്ടു വന്നു. രോഗലക്ഷണം കാണിച്ച ദിവസംമുതൽ കുറഞ്ഞത് പത്ത് ദിവസം എങ്കിലും ഹോംകോറെന്റെനിൽ കഴിഞ്ഞ ഇപ്പോൾ രോഗലക്ഷണം ഇല്ലാത്തവർക്കും നേരിയ രോഗലക്ഷണം കാണിക്കുന്നവർക്കും കോവിഡ്പരിശോധന നടത്തേണ്ടതില്ല എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം.
രോഗലക്ഷണം കാണിക്കാത്തവർ പരിശോധനക്കായി സാമ്പിൾ എടുത്ത ദിവസം മുതലാണ് കണക്കാക്കുക. തുടർച്ചയായ മൂന്നു ദിവസം പനി ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.94 ശതമാനത്തിനു മുകളിൽ ഓക്സിജൻ ലെവൽ കാണിക്കുകയും വേറെ ഒരു രോഗലക്ഷണങ്ങൾ കാണിക്കാതിരിക്കുകയും ചെയ്യുന്നവരെയാണ് രോഗമില്ലാത്തവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുക. എന്നാൽ നേരിയ രോഗലക്ഷണം ഉള്ളവർ ആണോ അല്ലയോ എന്ന് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനിക്കുക.
ഹോം കോറെന്റെനിൽ കഴിയുന്നവരെ 24 മണിക്കൂറും നിരീക്ഷിക്കണം. ഇവർക്ക് ആശുപത്രിയുമായി ബന്ധപ്പെടാനുള്ള സൗകര്യവും ഒരുക്കണം. ആരോഗ്യനില വഷളായാൽ ഉടൻതന്നെ ഡോക്ടറെ അറിയിക്കണം. മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും 60 വയസ്സിനുമുകളിൽ ഉള്ളവർക്കും പ്രമേഹം രക്തസമ്മർദം എന്നീ അസുഖമുള്ളവർക്കും ഹോം കോറെന്റിന് നിർദ്ദേശിക്കുക.
ഒരു ദിവസം നാല് തവണ പാരസെറ്റാമോൾ 650 മില്ലിഗ്രാം നൽകിയിട്ടും പനി മാറിയിട്ട് ഇല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം നാപ്രോക്സെന് പോലുള്ള എൻഎസ്എഐഡി മരുന്നുകൾ നൽകാവുന്നതാണ്. എന്നിട്ടും രോഗലക്ഷണങ്ങൾ തുടർന്നാൽ ഐവർമെക്ടിന് പോലുള്ള മരുന്നുകൾ നൽകാമെന്നും ആശുപത്രിയിൽ വച്ച് മാത്രമേ ആന്റി വൈറൽ മെഡിസിൻ ആയ റെമ്ഡിസിവിർ നൽകാവൂ എന്നും നിർദ്ദേശങ്ങളിൽ പറയുന്നുണ്ട് .
0 comments: