കോവിഡിന്റെ അധി വ്യാപന സമയത്തും ആൻഡ്രോയിഡ് ഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ വൈറസ് വ്യാപിക്കുന്നതായി ഇ-മാൽവെയർ സുരക്ഷാ ഗവേഷകർ അറിയിച്ചു.കോവിഡ് 19 സൗജന്യ വാക്സിനേഷൻ രജിസ്ട്രേഷൻ ആപ്പ് രജിസ്ട്രേഷന്റെ പോലെ ആണ് ഇതിന്റെയും പെരുമാറ്റം.
മറ്റു സോഫ്റ്റ്‌വെയറുകളെ പോലെ തന്നെ കോവിഡ് 19 വാക്സിനേഷൻ രജിസ്ട്രേഷൻ അപ്ലിക്കേഷൻ വ്യാജമായി ഡൗൺലോഡ് ചെയ്യാൻ ഉപഭോക്താക്കളെ ക്ഷണിക്കുന്നു. എന്നിട്ട് പുതിയ വൈറസ് ടെസ്റ്റ് മെസ്സേജുകളിലൂടെ വ്യാപിക്കുകയും ഫോണിൽ നിന്ന് കോൺടാക്ട് ലിസ്റ്റ് എടുക്കുകയും ചെയ്യുന്നു. ഈ ലിങ്ക് ഡൗൺലോഡ് ആക്കി കഴിഞ്ഞാൽ കോൺടാക്ട് ലിസ്റ്റിലേക്ക് ആക്സസ് അഭ്യർത്തിക്കുകയും ടെക്സ്റ്റ് മെസ്സേജുകൾ കാണാനും അയക്കാനും അനുമതി നൽകുന്നു.
മാൽവെയർ ഗവേഷകനായ ലൂക്കാസ് സ്റ്റെഫാൻകോ ആണ്ഇതിനെ ആദ്യമായി ട്വിറ്ററിൽ എസ് എം എസ് വേ എന്ന് റിപ്പോർട്ട് ചെയ്തത്. കൂടെ ഇത് വ്യാപിക്കുന്ന ചില സ്ക്രീൻഷോട്ടുകളും പങ്കിട്ടിരുന്നു. ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ സെയ്‌ബിൾ അനുസരിച്ച് അനധികൃത ആക്സസ് പ്രാപ്തമാക്കുക അല്ലെങ്കിൽ സ്വകാര്യ അക്കൗണ്ടുകളിലേക്കും സേവനങ്ങളിലേക്കും ഉള്ള പ്രവേശനം നിയന്ത്രിക്കുക,
അനധികൃത പ്രവർത്തനങ്ങൾക്കായി ഫോൺ ഉപയോഗിക്കുക, ഉപഭോക്താവിന്റെ മൊബൈൽ ഉപകരണത്തിൽ നിന്നും അക്കൗണ്ടുകളിൽ നിന്നും വ്യക്തിഗത ഡാറ്റ മോഷ്ടിക്കുക, മൊബൈൽ നിന്നോ സേവനങ്ങളിൽ നിന്നോ ഡാറ്റാ ഇല്ലാതാക്കുക എന്നിങ്ങനെ ആണ് മാൽവെയർ പ്രവർത്തിക്കുന്നതെന്ന് ഓസ്ട്രേലിയൻ ആസ്ഥാനമായ റിസ്ക്ഇ ന്റലിജൻസ് സ്ഥാപനമായ സെയ്‌ബിൾ വെളിപ്പെടുത്തി.
ഇത്തരം വൈറസുകളിൽ നിന്ന് കബളിപ്പിക്കപ്പെടാതിരിക്കാൻ സ്ഥിതി കരിക്കപ്പെടാത്ത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകൾ വഴി വെബ്സൈറ്റുകൾ ഓപ്പൺ ചെയ്യാതിരിക്കുക. ആൻഡ്രോയ്ഡിന്റെ കാര്യത്തിൽ അപ്ലിക്കേഷൻ സ്റ്റോറിൽനിന്ന് മാത്രം അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. നിങ്ങളുടെ ഫോണിലെ അപ്ലിക്കേഷൻ എന്താണ് അനുമതി നൽകുന്നതെന്ന് ചെക്ക് ചെയ്യുക.
0 comments: