2021, മേയ് 6, വ്യാഴാഴ്‌ച

കോവിഡ് വാക്സിനേഷൻ കേന്ദ്രം എളുപ്പത്തിൽ Whatsapp വഴി എങ്ങനെ കണ്ടുപിടിക്കാം-How To Find Covid Vaccination Center Near Us Through Whatsapp Mobile App




കോവിഡ് - വാക്സിനേഷൻ സ്വീകരിക്കാനായി എവിടെയും വളരെ തിരക്കാണിപ്പോൾ .ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് ആയ വാട്സ്ആപ്പ് വഴി  ഏതെന്നു കൃത്യമായി മനസ്സിലാക്കാത്തതാണ് ഈ തിരക്കിന് കാരണം. ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് ആയ വാട്സ്ആപ്പ് വഴി നമുക്ക് ഈ വാക്സിനേഷൻ കേന്ദ്രങ്ങൾ മനസിലാക്കാം.

കൊറോണക്കെതിരെയുള്ള യുദ്ധത്തിലാണ് നമ്മുടെ രാജ്യം.അതിനു വേണ്ടി കൊറോണക്കെതിരെയുള്ള വാക്സിനേഷൻ ആരംഭിച്ചിരിക്കുകയാണ്.18 വയസു മുതലുള്ളവർക്കു വാക്സിൻ എടുക്കാം.എന്നാൽ ഈ വാക്സിൻ സ്വീകരിക്കാൻ ജനങളുടെ തിരക്കാണിപ്പോൾ.വാക്സിനേഷൻ കേന്ദ്രം ഏതെന്നു കൃത്യമായി മനസ്സിലാക്കാത്തതാണ് ഈ തിരക്കിന് കാരണം. 

ജനസംഖ്യയുടെ ഒരു നല്ല ശതമാനം വാക്സിൻ സ്വീകരിക്കാൻ ഒരുക്കത്തിലാണ് ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് ആയ വാട്സ്ആപ്പ് വഴി എങ്ങനെയാണു  വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടുപിടിക്കുന്നതെന്നു നോക്കാം.

  • കേന്ദ്ര സർക്കാറിന്റെ കൊറോണ ഹെൽപ്‌ഡെസ്‌ക് നമ്പറായ 9013151515 എന്ന നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക
  • വാട്സ്ആപ്പ് തുറന്ന് ഈ നമ്പറിലേക്ക് Hi അല്ലെങ്കിൽ Hello എന്ന് മെസേജ് അയക്കുക.
  • കൊറോണ രക്ഷപ്രവർത്തനവുമായി ബന്ധപ്പെട്ട എമർജൻസി കോൺടാക്ട് നമ്പറുകൾ, ആരോഗ്യ സേതു ആപ്പ് ലിങ്ക്, ഭാഷ മാറ്റാനുള്ള സംവിധാനം തുടങ്ങിയവ അടങ്ങിയ  ഓട്ടോ ജനറേറ്റഡ് മെസ്സജ് നിങ്ങള്ക്ക്  ലഭിക്കും. 
  • കൊവിഡ്-19 വാക്‌സിനേഷൻ കേന്ദ്രങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ അറിയാൻ 1 എന്ന് മെസ്സേജ് അയക്കുക.
  • നിങ്ങളുടെ സ്ഥലത്തിന്റെ ആറക്ക പിൻകോഡ് ആണ് തുടർന്ന് ചോദിക്കുക. ഇത് നൽകുക.
  • തുടർന്ന് നിങ്ങളുടെ അടുത്തുള്ള കൊവിഡ്-19 വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ ലിസ്റ്റ് ലഭിക്കും. ഓരോ ദിവസവും എത്ര സ്ലോട്ടുകളുണ്ട് എന്നിങ്ങനെ വിശദമായ വിവരങ്ങൾ മെസ്സേജിൽ വായിക്കാം. മാത്രമല്ല ആരോഗ്യ സേതു ആപ്പിലേക്ക് നേരിട്ട് കയറാനുള്ള ലിങ്കും ഈ മെസ്സേജിലുണ്ടാവും.


0 comments: