2021, മേയ് 6, വ്യാഴാഴ്‌ച

സ്വകാര്യ സ്കൂളുകളിലെ ഫീസിൽ ഇളവ് നൽകണമെന്ന ആവശ്യവുമായി സുപ്രീം കോടതി

                                            

                  

ന്യൂഡൽഹി :കോവിഡ് വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കെ എല്ലാ സ്കൂളുകളിലും ഓൺലൈനായാണ് ക്ലാസുകൾ നടത്തുന്നത്. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസ് ഇളവ് അനുവദിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

സ്കൂൾ ക്യാമ്പസുകളിൽ ലഭിക്കുന്ന പല സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഫീസ് കുറക്കണമെന്ന് ആവശ്യമായി സുപ്രീംകോടതി മുന്നോട്ടുവന്നിരിക്കുന്നത്. ജസ്റ്റിസുമാരായ എ എം  ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ  ബെഞ്ചിന്റെതാണ് ഉത്തരവ്.സ്കൂളുകളുടെ ഫീസ് കുറച്ചുകൊണ്ടുള്ള രാജസ്ഥാൻ സർക്കാരിൻറെ തീരുമാനത്തിൽ പ്രതിഷേധിച്ചു കൊണ്ട് സ്വകാര്യ സ്കൂളുകൾ കൊടുത്ത ഹർജിയിലാണ് തീരുമാനം. കഴിഞ്ഞവർഷം സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യം ആയതുകൊണ്ട് തന്നെ ഇലക്ട്രിസിറ്റി, വാട്ടർ ചാർജ്, സ്റ്റേഷനറി ചാർജ്,  മേൽനോട്ടത്തിലുള്ള ചാർജ് എന്നീ വകയിൽ മാനേജ്മെൻറ് ചിലവിൽ കുറവ് വന്നിട്ടുണ്ട്. വിദ്യാർഥികളുടെയോ മറ്റുള്ളവരുടെയോ തെറ്റ് മൂലം അല്ലാതെസംഭവിച്ച ലോക്കഡൗണിന്റെ  ഭാരം  അവരിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.

0 comments: