2021, മേയ് 7, വെള്ളിയാഴ്‌ച

തപാൽ വകുപ്പിൽ ഇൻഷുറൻസ് ഡയറക്ട് ഏജൻ്റ് നിയമനം; ഇപ്പോൾ അപേക്ഷിക്കാം.
പാലക്കാട് പോസ്റ്റൽ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറസ് / ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മിഷന്‍ വ്യവസ്ഥയില്‍ 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള പത്താംക്ലാസ് യോഗ്യതയുള്ള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീ യുവാക്കള്‍ എന്നിവർക്ക് ഇപ്പോൾ അപേക്ഷിക്കാം. മുൻ ഇൻഷുറൻസ് ഏജൻ്റുമാർ, ആർ. ഡി ഏജൻ്റുമാർ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണന. അപേക്ഷകർ പാലക്കാട് പോസ്റ്റൽ ഡിവിഷൻ പരിധിയിൽ സ്ഥിരതാമസമുള്ളവരായിരിക്കണം.

അപേക്ഷകര്‍ ബയോഡാറ്റ (മൊബൈല്‍ നമ്പർ സഹിതം), വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളോടൊപ്പം The Senior Superintendent of Post Offices, Palakkad Division, Palakkad - 678001 എന്ന വിലാസത്തില്‍ മെയ് 12ന് മുൻപായി അപേക്ഷകൾ അയക്കേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇൻറർവ്യൂ നടത്തേണ്ടതിനാൽ ഇൻറർവ്യൂ തീയതി പിന്നീട് അറിയിക്കുന്നതാണ്.

തെരെഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ എന്‍എസ്‌സി /കെവിപി ആയി സെക്യൂരിറ്റി ഡെപോസിറ്റ് കെട്ടി വെക്കേണ്ടതാണ്.

0 comments: