2021, മേയ് 7, വെള്ളിയാഴ്‌ച

വാട്ട്സ്ആപ്പ് പിങ്കിനേ കുറിച്ച് കൂടുതൽ അറിയാം-What Is Whatsapp Pink-What Purpose Doing Whatsapp Pink-Know More About It

                                    


സ്മാർട്ട് ഫോണുകളിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് വൈറസുകൾ.പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്പ് കളിലെ ഇത്തരം വൈറസുകളെ ഒരു പരിധിവരെ പ്ലേസ്റ്റോർ തന്നെ തടയുന്നുണ്ട്.

എന്താണ് വാട്സ്ആപ്പ് പിങ്ക്

ഇത്തരത്തിലുള്ള ഒരു വൈറസ് ആണ് വാട്സാപ്പിലെ മാൽവെയറുകൾ.ഇത്തരത്തിലുള്ള മാൽവെയറുകളെ അല്ലെങ്കിൽ വാട്സ്ആപ്പ് എന്ന സിസ്റ്റത്തെ ഹാക്ക് ചെയ്യുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ആണ് വാട്സ്ആപ്പ് പിങ്ക്.

വാട്സ്ആപ്പ് പിങ്ക് പ്രവർത്തിക്കുന്നതെങ്ങനെ

നമുക്ക് വരുന്ന മെസ്സേജുകളിലൂടെയും ലിങ്കിലൂടെയുമാണ് ഇത് ഓപ്പറേറ്റ് ചെയ്യുന്നത്. നമ്മൾ ക്ലിക്ക് ചെയ്യുമ്പോൾ തന്നെ ഇത് പിങ്ക് നിറത്തിലാണ് കാണപ്പെടുക. അതുകൊണ്ടാണ് ഇതിനെ വാട്സ്ആപ്പ് പിങ്ക് എന്ന് പറയുന്നത്.ഇത്തരത്തിലുള്ള ലിങ്കിൽ നമ്മൾ ക്ലിക്ക് ചെയ്യുമ്പോൾ അത് വാട്സ്ആപ്പ് പിങ്ക് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഫോൾഡറിലേക്ക് പോകും. ഇത്തരത്തിൽ നമ്മൾ വാട്സ്ആപ്പ് പിങ്ക് ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ മാൽവെയറുകൾ നമ്മളുടെ ഫോണിലേക്ക് പ്രവേശിക്കും. നമുക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇത്തരത്തിൽ വാട്സ്ആപ്പ് പിങ്ക് ഡൗൺലോഡ് ചെയ്താൽ നമുക്ക് വരുന്ന മെസ്സേജുകളും മറ്റുവിവരങ്ങളും ചോരുന്നതായിരിക്കും.

0 comments: