2021, മേയ് 1, ശനിയാഴ്‌ച

SSLC,Plus Two ഫല പ്രഖ്യാപനം വൈകും -Plus Two മൂല്യ നിർണ്ണയ തിയ്യതി മാറ്റി .വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്




ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ ഉത്തരങ്ങൾ പുസ്തകരൂപത്തിൽ എഴുതിയ രേഖ പത്തിനകം സ്കൂളിൽ എത്തിക്കണം. അധ്യാപകർ ഇവ മൂല്യനിർണയം നടത്തി 25നകം പ്രമോഷൻ പട്ടിക പ്രസിദ്ധീകരിക്കണം. ഓരോ പ്രദേശങ്ങളിലെയും കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ആയിരിക്കണം മൂല്യനിർണയം. എല്ലാവരെയും വിജയിപ്പിക്കും എങ്കിലും വർക്ക് ബുക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ സ്കോർ തീരുമാനിക്കുക.

മൂല്യ നിർണ്ണയം മാറ്റി വെച്ചു


തിരുവനന്തപുരം:കോവിഡ് മഹാമാരി രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് മെയ് അഞ്ചിന് നടത്താനിരുന്ന ഹയർസെക്കൻഡറി മൂല്യനിർണയം മാറ്റിവെച്ചു. മെയ് 10ന് തീരുമാനിച്ചിരിക്കുന്ന എസ്എസ്എൽസി മൂല്യനിർണയവും മാറ്റിവെച്ചേക്കാം എന്നാണ് സൂചന. കോവിഡ് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ മൂല്യനിർണയത്തിന് അധ്യാപകർ കേന്ദ്രങ്ങളിൽ എത്തിയാൽ രോഗവ്യാപന കേന്ദ്രങ്ങൾ ആയേക്കാം എന്നും പൊതുഗതാഗത സൗകര്യം ഇല്ലാത്തതിനാൽ അധ്യാപകർക്ക് ക്യാമ്പുകളിൽ എത്താൻ ബുദ്ധിമുട്ടാണ് എന്നുള്ളതും സൂചിപ്പിച്ച് അധ്യാപക സംഘടനകൾ വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിരുന്നു. മൂല്യനിർണയം വൈകിയാൽ ഫലപ്രഖ്യാപനവും വൈകിയേക്കും.

0 comments: