2021, മേയ് 31, തിങ്കളാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


നാ​ളെ സ്​​കൂ​ൾ തു​റ​ക്കും, വീ​ടി​ന​ക​ത്ത്​

കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം​ത​രം​ഗം ഉ​യ​ർ​ത്തി​യ ഭീ​തി​യി​ൽ സം​സ്​​ഥാ​ന​ത്ത്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം അ​ധ്യ​യ​ന വ​ർ​ഷ​ത്തി​നും വീ​ടു​ക​ളി​ൽ ത​ന്നെ തു​ട​ക്കം

കിളിക്കൊഞ്ചൽ നാളെ മുതൽ

പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള കിളിക്കൊഞ്ചൽ നാളെ മുതൽ ജൂൺ 4വരെ രാവിലെ 10.30നാണ് നടക്കുക.

 ഒന്നുമുതൽ 10വരെയുള്ള ക്ലാസുകൾ ജൂൺ 2മുതൽ

ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ജൂൺ 2 മുതലാണ് ട്രയൽ ക്ലാസുകൾ ആരംഭിക്കുക.ഒന്നാം ക്ലാസ് കുട്ടികൾക്ക് ജൂൺ 2ന് രാവിലെ 10നും രണ്ടാം ക്ലാസിനു രാവിലെ 11നും മൂന്നാം ക്ലാസിനു 11.30നും നാലാം ക്ലാസിനു ഉച്ചയ്ക്ക് 1.30നും അഞ്ചാം ക്ലാസിനു ഉച്ചയ്ക്ക് 2നും ആറാം ക്ലാസിനു 2.30നും ഏഴാം ക്ലാസിനു വൈകിട്ട് 3മണിക്കും എട്ടാം ക്ലാസിനു 3.30നും ഒൻപതാം ക്ലാസിനു വൈകിട്ട് 4മുതൽ 5വരെയും പത്താം ക്ലാസിനു ഉച്ചയ്ക്ക് 12മുതൽ 1.30 വരെയുമാണ് ക്ലാസ്സ്‌ നടക്കുക.ഈ ക്ലാസുകളുടെ പുന:സംപ്രേഷണം ജൂൺ 7മുതൽ 12വരെ നടക്കും

പ്ലസ്ടു ക്ലാസുകൾ ജൂൺ 7മുതൽ

പ്ലസ് ടു ക്ലാസിലെ വിദ്യാർത്ഥികൾക്ക് ജൂൺ 7മുതലാണ് ക്ലാസുകൾ ആരംഭിക്കുക. രാവിലെ 8.30മുതൽ 10വരെയും വൈകിട്ട് 5മുതൽ 6വരെയുമാണ് പ്ലസ്ടു ക്ലാസുകൾ നടക്കുക. ജൂൺ 11വരെ തുടരുന്ന പ്ലസ് ടു ക്ലാസുകളുടെ പുന:സംപ്രേക്ഷണം ജൂൺ 14മുതൽ 18വരെ നടക്കും. ആദ്യഘട്ടത്തിൽ നടക്കുക ട്രയൽ ക്ലാസുകളായിരിക്കും.

പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ 6 മുതൽ 16 വരെ

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ 6 മുതൽ 16 വരെ നടത്താൻ തീരുമാനിച്ചു. പരീക്ഷാഫീസ് 15നകം അടയ്ക്കണം. പ്ലസ് വൺ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.രാവിലെ 9.40നാകും പരീക്ഷ ആരംഭിക്കുക. ഏതൊക്കെ പാഠഭാഗങ്ങളാണ് പരീക്ഷയിൽ ഉൾപ്പെടുത്തുക എന്നത് സംബന്ധിച്ച് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉടൻ വ്യക്തത വരുത്തുമെന്നാണ് വിവരം. 

ഹയർ സെക്കൻഡറി മൂല്യനിർണയം നാളെ മുതൽ

ഹയർ സെക്കൻഡറി മൂല്യനിർണയം നാളെ തുടങ്ങും. 14 ജില്ലകളിലായി 79 ക്യാംപുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 26,000 അധ്യാപകർ പങ്കെടുക്കും. 

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ 

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. അന്തിമ തീരുമാനം വ്യാഴാഴ്ചക്കുള്ളില്‍ അറിയിക്കണമെന്ന് കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി .

സ്‌കോൾ-കേരള: പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾതിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

സ്‌കോൾ-കേരള മുഖേനെ 2020-22 ബാച്ചിൽ ഹയർ സെക്കണ്ടറി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിച്ച്, ഇതിനകം രേഖകൾ സമർപ്പിച്ച വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികൾ പൂർത്തിയായി.  രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർത്ഥികൾക്ക് അനുവദിച്ച യൂസർ നെയിം, പാസ്സ് വേർഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org     എന്ന വെബ്‌സൈറ്റ് മുഖേനെ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം. 

കുഫോസ് പ്രവേശന പരീക്ഷ ജൂണ്‍ 27 ന്

കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയിലെ വിവിധ പി.ജി.കോഴ്സുകളുടെ പ്രവേശനത്തിനായി ജൂണ്‍ 19 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ ജൂണ്‍ 27 ലേക്ക് മാറ്റി.തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി(ഹോമിയോ): അഞ്ച് വരെ ഫീസ് അടയ്ക്കാം

തിരുവന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2021 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) കോഴ്‌സില്‍ പ്രവേശനത്തിന് അപേക്ഷാഫീസ് ജൂണ്‍ 5 വരെ അടയ്ക്കാം.

ജെ ഡി സി പ്രവേശനത്തിനുള്ള അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന 2021-22 വര്‍ഷത്തെ ജെ ഡി സി പ്രവേശനത്തിനുള്ള അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

സംസ്ഥാന സഹകരണ യൂണിയന്റെ വെബ് സൈറ്റായ www.scu.kerala.gov.in ലും അതാത് സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിലും ലഭ്യമാണ്.


കുസാറ്റ്  പരീക്ഷകൾ നീട്ടി 


 കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) അക്കാദമിക് പ്രോഗ്രാമുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ 'കാറ്റ്' ജൂലായ് 16, 17, 18 തീയതികളിലേക്കു  നീട്ടി .


0 comments: