2021, ജൂലൈ 13, ചൊവ്വാഴ്ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 കീം : അപേക്ഷയിലെ ന്യൂനത പരിഹരിക്കാന്‍ ജൂലായ് 13 മുതല്‍ അവസരം

2021-22 കാലയളവിലെ കേരള എന്‍ജിനിയറിങ്/ഫാര്‍മസി/ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്കുള്ള അപേക്ഷയില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കാന്‍ അവസരം. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയോടൊപ്പം നല്‍കിയ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനും ന്യൂനതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിനും അപേക്ഷാഫീസ് കുടിശ്ശിക ഉണ്ടെങ്കില്‍ ഒടുക്കുന്നതിനും അവസരമുണ്ട്. ജൂലായ് 13 ഉച്ചയ്ക്ക് രണ്ടുമുതല്‍ 17ന് ഉച്ചയ്ക്ക് രണ്ടുവരെ വെബ്‌സൈറ്റില്‍ ഇതിനുള്ള അവസരം ലഭിക്കും.

അമൃത സര്‍വ്വകലാശാലയില്‍ ബി.എസ്.സി. കോഴ്സിന് അപേക്ഷ ക്ഷണിച്ചു

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്ബസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മോളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ ബി.എസ്.സി. മോളിക്യുലാര്‍ മെഡിസിനിന്‍ വിഷയത്തില്‍ അപേക്ഷ ക്ഷണിച്ചു.കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി സ്ട്രീമില്‍ നേടിയ പ്ലസ് വണ്‍ അല്ലെങ്കില്‍ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കോഴ്‌സിന് അപേക്ഷിക്കാം.എന്‍ട്രന്‍സ് പരീക്ഷ ഇല്ല


പട്ടികജാതി വിദ്യാർഥികൾക്ക് ധനസഹായം

കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2021 -22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയിലേക്ക് ധനസഹായത്തിന് അപേക്ഷിക്കാം.  2021 -22 അധ്യയന വർഷം ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം, ത്രിവത്സര ഡിപ്ലോമ മറ്റ് അംഗീകൃത കോഴ്സുകൾ എന്നിവയ്ക്ക് സംസ്ഥാനത്തിനകത്തോ പുറത്തോ അംഗീകൃത സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവരായിരിക്കണം അപേക്ഷകർ. അപേക്ഷകൾ ജൂലൈ 30 നകം കാസർകോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് പട്ടികജാതി പ്രൊമോട്ടർമാരെ ബന്ധപ്പെടണം. ഫോൺ: 8547630172

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്

2021-2022 അദ്ധ്യയനവര്‍ഷം തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളിലെ ഒന്നാം ക്ലാസ്സ് മുതല്‍ 10-ാം ക്ലാസ്സ് വരെ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ അനുവദിക്കുന്നതിന് ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ വിവരങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ പ്രെഫോര്‍മയില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസില്‍ നേരിട്ടോ itdpidukki@gmail.com എന്ന മേല്‍വിലാസത്തില്‍ ഈമെയില്‍ മുഖേനയോ ലഭ്യമാക്കണം.

ആഗോള ആരോഗ്യ മേഖലയിൽ ഓൺലൈൻ കോഴ്‌സുകളുമായി അസാപ് കേരള
 
എറണാകുളം: ഇന്ത്യൻ, അന്തർദ്ദേശീയ ഫാർമ, ബയോടെക് വിപണിയിലുണ്ടായ വളർച്ച കണക്കിലെടുത്ത് ഈ മേഖലയിൽ ബിരുദമുള്ളവർക്കായി അസാപ് കേരള കോഴ്‌സുകൾ ഒരുക്കുന്നു.ഫാർമ ബിസിനസ് അനലിറ്റിക്സ്, ഹെൽത്ത് കെയർ ഡിസിഷൻ അനലിറ്റിക്‌സ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ഫാർമ-കോ-വിജിലൻസ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ക്ലിനിക്കൽ ഡാറ്റ മാനേജ്മെൻ്റ് എന്നീ കോഴ്സുകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം..കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി http://asapkerala.gov.in/?q=node/1243 എന്ന ലിങ്ക് സന്ദർശിക്കുക.

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ: ടൈം ടേബിൾ പരിഷ്‌കരിച്ചു

ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാപരീക്ഷകളുടെ ടൈംടേബിൾ ബക്രീദിന്റെ പശ്ചാത്തലത്തിൽ പരീഷ്‌കരിച്ചു.

സര്‍ട്ടിഫിക്കറ്റ് പരിശോധന

കൊല്ലം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള കേന്ദ്രങ്ങളില്‍ 2020 ഡിസംബറില്‍ നടത്തിയ കെ.ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ജൂലൈ 14, 15, 16 തീയതികളില്‍ പട്ടത്താനം വിമലഹൃദയ ഗേള്‍സ് ഹൈസ്‌കൂള്‍ (കാറ്റഗറി 1, 2, 4) കൊല്ലം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ (കാറ്റഗറി 3) എന്നിവിടങ്ങളില്‍ നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

അസാപ് കേരള പുതിയ ഹ്രസ്വകാല നൈപുണ്യവികസന കോഴ്‌സുകൾ ആരംഭിക്കും

വേൾഡ് യൂത്ത് സ്‌കിൽ ദിനത്തോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള ജൂലൈ 15ന് 11 ഹ്രസ്വകാല നൈപുണ്യ വികസന കോഴ്‌സുകൾ ആരംഭിക്കും. 2019-2020, 2020-2021 വർഷം പഠനം പൂർത്തിയാക്കിയ എൻജിനിയറിങ് ബിരുദധാരികൾക്കും കണക്ക്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്‌സ് എന്നിവ ഐശ്ചിക വിഷയമായെടുത്ത് ബിരുദമോ ബിരുദാനന്തരബിരുദമോ പൂർത്തിയാക്കിയവർക്കും കോഴ്‌സുകൾ പ്രയോജനപ്പെടും. ഈ അധ്യയന വർഷം പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കും കോഴ്‌സിന് ചേരാം. കോഴ്‌സ് മികച്ച രീതിയിൽ പൂർത്തിയാക്കുന്നവർക്ക് നിയമന സഹായവും അസാപ്പ് ഉറപ്പുവരുത്തും.രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും: www.asapkerala.gov.in.

സിവില്‍ ഏവിയേഷന്‍ രംഗത്തെ സാധ്യതകളില്‍ വെബിനാര്‍

റെയില്‍വേ, സിവില്‍ ഏവിയേഷന്‍ രംഗത്തെ വിദ്യഭ്യാസ തൊഴില്‍ സാധ്യതകളെക്കുറിച്ച് യുവജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് കേന്ദ്ര യുവജന കായിക മന്ത്രാലയം വെബിനാര്‍ സംഘടിപ്പിക്കുന്നു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലയിലെ ഏവിയേഷന്‍ കോഴ്സുകളെക്കുറിച്ചും കൊമേഴ്സ്യല്‍ പൈലറ്റ്, എയര്‍ ഹോസ്റ്റസ്, ലോഗോസ്റ്റിക് മാനേജ്‌മെന്റ്,  റെയില്‍വേ മന്ത്രാലയം നടത്തുന്ന  ബി.ടെക് ഉള്‍പ്പടെയുള്ള മാനേജ്‌മെന്റ് കോഴ്സ് പ്രവേശന രീതി എന്നിവയെ സംബന്ധിച്ചും വിശദീകരിക്കും. വെബിനറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍  ലിങ്ക് ലഭിക്കുന്നതിന് 9037571880 ല്‍ ബന്ധപ്പെടണം.


0 comments: