2021, ജൂലൈ 16, വെള്ളിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


 

 പണം കണ്ടെത്തി ഓണ്‍ലൈന്‍ ക്ലാസിന് ഫോണ്‍ വാങ്ങി നല്‍കേണ്ടത് അധ്യാപകര്‍ ആണെന്ന് നിഷ്കര്‍ഷിച്ചിട്ടില്ല; മാധ്യമ വാര്‍ത്തയെ തള്ളി വിദ്യാഭ്യാസവകുപ്പ്

ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ക്യാമ്ബയിന്‍ സംബന്ധിച്ച ഉത്തരവില്‍ പണം കണ്ടെത്തി ഓണ്‍ലൈന്‍ ക്ലാസിന് ഫോണ്‍ വാങ്ങി നല്‍കേണ്ടത് അധ്യാപകര്‍ ആണെന്ന് നിഷ്കര്‍ഷിച്ചിട്ടില്ല എന്ന് വിദ്യാഭ്യാസ വകുപ്പ്.

ജൂലൈ ഒമ്ബതിലെ സര്‍ക്കാര്‍ ഉത്തരവില്‍ സ്കൂള്‍തല സമിതിയാണ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്ത കുട്ടികളെ കണ്ടെത്തേണ്ടത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള ചുമതലകൂടി പ്രസ്തുത സമിതിയില്‍ നിക്ഷിപ്തമായിരിക്കും എന്നാണ് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

കേട്ട് കേട്ട് പഠിക്കാം"; റേഡിയോ കേരളയില്‍ 'പാഠം' എന്ന പേരില്‍ പ്രതിദിന വിദ്യാഭ്യാസ പരിപാടി

സംസ്ഥാന സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് റേഡിയോ ആയ ‘റേഡിയോ കേരള’, എല്‍പി – യുപി ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു.കോവിഡിന്റെ സവിശേഷ സാഹചര്യത്തില്‍ പഠനം ഓണ്‍ലൈനിലേക്ക് മാറിയതിനാല്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സഹായകമാവുന്ന രീതിയിലാണ് റേഡിയോ കേരള ‘പാഠം’ എന്ന പേരില്‍ പ്രതിദിന പരിപാടി പ്രക്ഷേപണം ചെയ്യുക.ജൂലൈ 19 മുതല്‍ www.radio.kerala.gov.in വഴിയും, റേഡിയോ കേരള ആപ് (ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം) വഴിയും പരിപാടി കേള്‍ക്കാം. പാഠത്തിന്റെ സമയവും മറ്റ് വിവരങ്ങളും റേഡിയോയിലൂടെയും ഫെയ്‌സ്ബുക്ക് (www.facebook.com/prdradiokerala ) വഴിയും അറിയാം.

പ്ലസ്ടുക്കാര്‍ക്ക് അവസരം ; കൊല്‍ക്കത്ത ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ കള്‍ട്ടിവേഷന്‍ സയന്‍സസില്‍ പഠിക്കാം


കൊല്‍ക്കത്ത ജാദവ്പുര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ കള്‍ട്ടിവേഷന്‍ സയന്‍സസില്‍ (ഐ.എ.സി.എസ്.) വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്കായി അഞ്ചുവര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റഗ്രേറ്റഡ് ബാച്ചിലേഴ്‌സ്മാസ്റ്റേഴ്‌സ് പ്രോഗ്രാം ഇന്‍ സയന്‍സ് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് ഉള്ളത്. സയന്‍സ്‌സ്ട്രീമില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അണ്ടര്‍ ഗ്രാജ്വേറ്റ് പ്രീഇന്റര്‍വ്യൂ സ്‌ക്രീനിങ് ടെസ്റ്റ് (യു.പി.എസ്.ടി.) ഉണ്ടാകും. എന്‍ട്രന്‍സ് ടെസ്റ്റ്, ഇന്റര്‍വ്യൂ മാര്‍ക്കുകള്‍ചേര്‍ത്ത് റാങ്ക് പട്ടിക തയ്യാറാക്കും. കോഴ്‌സിന്റെ നാലാംവര്‍ഷം മുതല്‍ മാസ സ്‌റ്റൈപ്പെന്‍ഡ് ലഭിക്കാം.

നമുക്കുയരാം' സ്കോളര്‍ഷിപ്പ് പദ്ധതി - സീസണ്‍ 4; ജൂലൈ 24 വരെ അപേക്ഷിക്കാം

എന്‍ട്രന്‍സ്‌ പരിശീലന മേഖലയിലെ പ്രമുഖ സ്ഥാപനമായ റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസിന്‍റെ ആഭിമുഖ്യത്തില്‍ 2018ല്‍ ആരംഭിച്ച 'നമുക്കുയരാം' സൗജന്യ സമഗ്ര സാമൂഹ്യ വിദ്യാഭ്യാസ ഹയര്‍സെക്കണ്ടറി സ്കോളര്‍ഷിപ്പ് പദ്ധതിയുടെ സീസണ്‍ നാലിലേക്ക്, സംസ്ഥാന സിലബസില്‍ പഠിച്ച്‌ ഈ വര്‍ഷം പത്താം ക്ലാസ്സില്‍ മികച്ച വിജയം നേടി സര്‍ക്കാര്‍ / എയിഡഡ സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ശ്രമിക്കുന്ന സംസ്ഥാനത്തെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.ജൂലൈ 25ന് നടത്തുന്ന ഓണ്‍ലൈന്‍ സ്ക്രീനിംഗ് ടെസ്റ്റിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 40 കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ്‌ ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും പഠന സാമഗ്രികള്‍, ഓണ്‍ലൈന്‍ കോച്ചിംഗ്, ഫീസ്‌, ടാബ്, ഓണ്‍ലൈന്‍ ട്യൂഷന്‍, യൂണിഫോം തുടങ്ങിയവ നല്‍കി അവരെ ഉപരിപഠനത്തിന് പ്രാപ്തരാക്കുന്നതാണ് 'നമുക്കുയരാം സാമൂഹ്യ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി'.

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ എ പ്ലസുകാര്‍ കൂടി; ഇഷ്ട വിഷയം കിട്ടാന്‍ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുമെന്ന് റിപ്പോര്‍ട്ടുകള്‍

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷയിലെ എ പ്ലസ് ​ഗ്രേഡുകാരുടെ എണ്ണം വര്‍ധിച്ചതോടെ ഇത്തവണ പ്ലസ് വണ്ണിന് ഇഷ്ട വിഷയം കിട്ടാന്‍ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുമെന്ന് റിപ്പോര്‍ട്ടുകള്‍. താരതമ്യേന സീറ്റുകള്‍ കുറഞ്ഞ വടക്കന്‍ കേരളത്തിലാണ് പ്രശ്നം വളരെ രൂക്ഷമാവുക.

ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ: 21 ലെ പരീക്ഷകൾ 28 ലേക്ക് മാറ്റി

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ കൺട്രോളർ നടത്തുന്ന നവംബർ 2021 ലെ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമയുടെ (റിവിഷൻ 15) ജൂലൈ 21 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും സമയക്രമത്തിൽ മാറ്റമില്ലാതെ ജൂലൈ 28 ലേക്ക് മാറ്റി.

ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2021 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി), 2021-22 കോഴ്സിലേക്കുളള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.  അലോട്ട്മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍ നിന്നു പ്രിന്റെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ഹാജരാക്കി ജൂലൈ 19നകം ഫീസ് അടയ്ക്കണം.  ഓണ്‍ലൈനായും ഫീസ് അടയ്ക്കാം.  ഫീസ് അടച്ചവര്‍ കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടതില്ലെന്ന് ഡയറക്ടര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364.

ആയുർവേദ പാരാമെഡിക്കൽ സപ്ലിമെന്ററി ഫലം പ്രസിദ്ധീകരിച്ചു

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ആയുർവേദ പാരാമെഡിക്കൽ കോഴ്‌സ്(ആയുർവേദ ഫാർമസിസ്റ്റ്/തെറാപ്പിസ്റ്റ്/നഴ്‌സ്) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ആയുർവേദമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലും www.ayurveda.kerala.gov.in ലും ലഭ്യമാണ്. മാർക്ക് ലിസ്റ്റുകൾ ആഗസ്റ്റ് 16 മുതൽ പരീക്ഷ സെന്ററിൽ നിന്ന് വിതരണം ചെയ്യും. പരീക്ഷ പേപ്പറുകളുടെ പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 166 രൂപ നിരക്കിൽ 0210-03-101-98 എക്‌സാം ഫീസ് ആന്റ് അദർ ഫീസ് എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ 30നകം അടച്ച് അപേക്ഷ സമർപ്പിക്കണം.

0 comments: