2021, ജൂലൈ 17, ശനിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 പന്ത്രണ്ടാം ക്ലാസ് സിബിഎസ്‌ഇ പരീക്ഷാഫലം ജൂലൈ 31ന്

ഈ മാസം 31ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്‌ഇ. കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ സെപ്തംബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കാനും തീരുമാനമായി.0, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സിബിഎസ്‌ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്.അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നാണ് കോളജുകള്‍ക്ക് ലഭിച്ച നിര്‍ദേശം.കൊവിഡ് പശ്ചാത്തലത്തില്‍ ഏപ്രില്‍ 15നാണ് പരീക്ഷകള്‍ റദ്ദാക്കിയത്.മോഡറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്‌കൂളുകളുടെ ഫലം 31 ന് ശേഷം പ്രത്യേകമായി പ്രസിദ്ധപ്പെടുത്തുമെന്നും സിബിഎസ്‌ഇ അറിയിച്ചു.

മാർക്ക് നിർണയം കർശനമാക്കാൻ സിബിഎസ്ഇ

10,12 ക്ലാസുകളുടെ മാർക്ക് നിർണയം, മോഡറേഷൻ എന്നിവയിൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും 95 ശതമാനത്തിനു മുകളിൽ മാർക്കു നേടുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം വേണമെന്നും സ്കൂളുകൾക്കു.സിബിഎസ്ഇ നിർദേശം നൽകി. 

ഡിജിറ്റൽ സർവകലാശാല:അപേക്ഷ ഓഗസ്റ്റ് 19 വരെ...

പുതുതായി തുടങ്ങിയ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി 150 എംടെക്, 220 പുതുതലമുറ എംഎസ്‌സി സീറ്റുകളിലെ പ്രവേശത്തിന് ഓഗസ്റ്റ് 19 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഫോൺ: 8078193800, ഇ–മെയിൽadmission-pg@duk.ac.in. വെബ്: https://duk.ac.in/admission പ്രവേശനപരീക്ഷ ഓഗസ്റ്റ് 29നാണ്. ഫലം സെപ്റ്റസെപ്റ്റംബർ 6ന്. ഇന്റർവ്യൂ സെപ്റ്റംബർ 8 – 15....

Chittoor IIIT പിഎച്ച്‌ഡിക്ക് അപേക്ഷ ക്ഷണിച്ചു

ചിറ്റൂര്‍ ഐഐഐടി പിഎച്ച്‌ഡിക്ക് അപേക്ഷ (Application) ക്ഷണിച്ചു. ഫുള്‍ടൈം, പാര്‍ട്ട് ടൈം പ്രോ​ഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കമ്ബ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളിലാണ് (Branch) പ്രോ​ഗ്രാമുകളുള്ളത്. അപേക്ഷ http://www.iiits.ac.inലെ പിഎച്ച്‌.ഡി. അഡ്മിഷന്‍ ലിങ്കുവഴി ഓഗസ്റ്റ് ഒമ്ബതുവരെ നല്‍കാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും ഓഗസ്റ്റ് 14നകം സ്പീഡ് പോസ്റ്റ്/കൊറിയര്‍ വഴി സ്ഥാപനത്തില്‍ ലഭിക്കണം.

പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കണമെന്നാവശ്യവുമായി ജനശ്രീ മിഷന്‍

എസ്.എസ്.എല്‍.സി. വിജയിച്ചവരുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ അധികമായ സാഹചര്യത്തില്‍ പ്ലസ് വണ്‍ സീറ്റ് കൂട്ടണമെന്ന് ജനശ്രീ ഉദുമ മണ്ഡലം കമ്മിറ്റി യോഗം ആവശ്യം ഉന്നയിച്ചു.

കുസാറ്റ് പ്രവേശനപ്പരീക്ഷ 22 ന് നടത്താന്‍ തീരുമാനം

കുസാറ്റ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒഫ് ഫോട്ടോണിക്സിലെ എം.ടെക് ഓപ്റ്റോ ഇലക്‌ട്രോണിക്സ് ആന്‍ഡ് ലേസര്‍ ടെക്നോളജി പ്രോഗ്രാം പ്രവേശനത്തിനായിട്ടുള്ള ഡിപ്പാര്‍ട്ട്മെന്റല്‍ അഡ്മിഷന്‍ ടെസ്റ്റ് ജൂലായ് 22ന് ഉച്ചയ്ക്ക് 2 ന് നടത്തുമെന്ന് അറിയിച്ചു. ഫോണ്‍: 0484-25 75848/0484-28624 11

പുതിയ അധ്യയന വര്‍ഷം മുതല്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ 11 പ്രാദേശിക ഭാഷകളില്‍ കോഴ്‌സുകള്‍ നടത്തും; 

പുതിയ അധ്യയന വര്‍ഷം മുതല്‍ തിരഞ്ഞെടുത്ത ബ്രാഞ്ചുകളില്‍ പ്രാദേശിക ഭാഷകളില്‍ കോഴ്‌സുകള്‍ അവതരിപ്പിക്കാനുള്ള 8 സംസ്ഥാനങ്ങളിലെ 14 എഞ്ചിനീയറിംഗ് കോളേജുകളുടെ തീരുമാനത്തെ വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായിഡു സ്വാഗതം ചെയ്തു.പുതിയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, മലയാളം, ബംഗാളി, ആസാമി, പഞ്ചാബി, ഒറിയ തുടങ്ങി 11 പ്രാദേശിക ഭാഷകളില്‍ ബിടെക് പ്രോഗ്രാം ആരംഭിക്കാന്‍ അഖിലേന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (SICTE) അനുവദിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച്‌ ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്തു.

അധ്യാപകന്‍ ഉറങ്ങി, ഉത്തരക്കടലാസ്സ്‌ നഷ്‌ടമായി; 20 വിദ്യാര്‍ത്ഥികള്‍ക്ക് പുനഃപരീക്ഷ

അധ്യാപകന്റെ പക്കല്‍ നിന്നും ഉത്തരക്കടലാസ് നഷ്‌ടപ്പെട്ടതിനാല്‍ പുനഃപരീക്ഷയ്‌ക്കൊരുങ്ങി 20 വിദ്യാര്‍ഥികള്‍. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബി.കോം വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ വീണ്ടും എഴുതേണ്ടി വരിക.ബസ് യാത്രയ്ക്കിടെ ഉറങ്ങിപ്പോയ അധ്യാപകന് ഉത്തരക്കടലാസുകള്‍ നഷ്‌ടമാവുകയായിരുന്നു. സംഭവം നടന്ന ദിവസം തന്നെ പോലീസില്‍ പരാതി നല്‍കുകയും അത് എം.ജി. സര്‍വകലാശാലയില്‍ അറിയിക്കുകയും ചെയ്തു. ജനുവരി മാസത്തിലായിരുന്നു പരീക്ഷ. ജൂലൈ മാസത്തില്‍ ഫലം വരികയും ചെയ്തു. നിലവില്‍ ഈ 20 വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞ് വച്ചിരിക്കുകയാണ്. സപ്ലിമെന്ററി പരീക്ഷയ്‌ക്കൊപ്പം ഇവര്‍ പുനഃപരീക്ഷ എഴുതണം. പക്ഷെ ഈ മാര്‍ക്ക് 'സപ്ലിമെന്ററി' എന്ന് രേഖപ്പെടുത്താതെയാകും മാര്‍ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. 

പരവനടുക്കം ജിഎംആർഎസിൽ പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പരവനടുക്കം പെൺകുട്ടികൾക്കായുള്ള ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 2021-22 അധ്യയന വർഷം പ്ലസ് വൺ സയൻസ്, കൊമേഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കുറവുള്ളവർ മാത്രം അപേക്ഷിക്കുക. ആകെ 50 സീറ്റുകളാണ് ഓരോ വിഷയത്തിനും ഉള്ളത്. ഇതിൽ 70% പട്ടിക വർഗക്കാർക്കും, 20% പട്ടിക ജാതിക്കാർക്കും, 10% മറ്റ് പൊതുവിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു. പട്ടികജാതി/മറ്റ് പൊതുവിഭാഗം അപേക്ഷകരുടെ അഭാവത്തിൽ, പ്രസ്തുത സീറ്റുകൾ പട്ടികവർഗ വിഭാഗക്കാർക്ക് മാറ്റി നൽകുന്നതാണ്.പ്രവേശനത്തിനുള്ള അപേക്ഷകൾ, കാസർകോട് ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്, ജില്ലയിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, സ്‌കൂൾ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും. ഇ മെയിൽ മുഖേനയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇ-മെയിൽ വിലാസം: principal14066@gmail.com

ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ: 21 ലെ പരീക്ഷകൾ 28 ലേക്ക് മാറ്റി

സാങ്കേതിക വിദ്യാഭ്യാസ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ 21 ലെ പരീക്ഷകൾ 28 ലേക്ക് മാറ്റി

പ​രീ​ക്ഷാ​രീ​തി​യും സ​ര്‍​വ​ക​ലാ​ശാ​ലാ ച​ട്ട​ങ്ങ​ളും പു​തു​ക്കും: മ​ന്ത്രി ആ​ര്‍. ബി​ന്ദു

സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും പ​രി​ഷ്ക​രി​ക്കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല നി​യ​മ പ​രി​ഷ്കാ​ര ക​മ്മീ​ഷ​നെ ഉ​ട​നേ നി​യോ​ഗി​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. ആ​ര്‍. ബി​ന്ദു. യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ പ​രീ​ക്ഷാ​രീ​തി​ക​ള്‍ പ​രി​ഷ്ക​രി​ക്കാ​നും ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കും. എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഡി​ജി​റ്റ​ല്‍ അ​ധ്യ​യ​ന സൗ​ക​ര്യം ന​ല്‍​കും. ഇ​തി​നാ​യി ലേ​ണിം​ഗ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം സ​ജ്ജ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തൃ​ശൂ​ര്‍ പ്ര​സ് ക്ല​ബി​ല്‍ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ്‌കോളര്‍ഷിപ്പ്; മുസ്ലിം വിഭാഗത്തിന് ഒരു കുറവുമുണ്ടാകില്ല- മുഖ്യമന്ത്രി

ന്യൂപനക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാ ആനുപാതികമായി ക്രമീകരിക്കുമ്ബോള്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം വിഭാഗത്തിന് പ്രത്യേക സംരക്ഷണം നല്‍കേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്. പുതിയ തീരുമാന പ്രകാരം നിലവിലെ ആനുകൂല്ല്യത്തില്‍ മുസലിം വിഭാഗത്തിനടക്കം ആര്‍ക്കും ഒരു കുറവും വരുത്തില്ല. നിലവിലെ എല്ലാ ആനുകൂല്ല്യങ്ങളും തുടരും.ഒരു വിഭാഗത്തിന് സഹായം കൊടുക്കുന്നു എന്നതിനാല്‍ മറ്റൊരു വിഭാഗത്തിന് നഷ്ടം സംഭവിക്കില്ല. തീരുമാനം ആര്‍ക്കും പരാതി ഇല്ലാത്ത രീതിയില്‍ നടപ്പാക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നത്. എന്തെങ്കിലും പിഴവ് ചൂണ്ടിക്കാട്ടിയാല്‍ തിരുത്തല്‍ വരുത്തുമെന്നും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.

0 comments: