2021, ജൂലൈ 15, വ്യാഴാഴ്‌ച

Kerala SSLC 2021 Revaluation Application Form ,How To Apply For Revaluation From Home - Full Step -



2021 22 അധ്യയന വർഷത്തെ SSLC പുനർമൂല്യ നിർണയത്തിന് വിദ്യാർഥികൾക്കു ജൂലൈ 17 മുതൽ ഓൺലൈൻ ആയിട്ട് അപേക്ഷ സമർപ്പിക്കാം ജൂലൈ 23 തിയ്യതി വരെ ആണ് അപേക്ഷ കൊടുക്കാൻ സാധിക്കുക ,നിങ്ങൾക്ക് വീട്ടിൽ നിന്ന് തന്നെ അപേക്ഷ കൊടുക്കാം ,എങ്ങനെ ആണ് വീട്ടിൽ നിന്ന് അപേക്ഷ കൊടുക്കേണ്ടത് എന്ന് വിശദമായി നമുക്ക് പരിശോധിക്കാം 

2021 SSLC Revaluation Circular Click Here

ആദ്യം നിങ്ങൾ ചെയ്യേണ്ടത് പുനർമൂല്യ നിന്റർണ്ണയത്തിന് അപേക്ഷ കൊടുക്കാൻ സാധിക്കുന്ന ഗവണ്മെന്റ് ന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയിട്ടുള്ള  https://sslcexam.kerala.gov.in/ സന്ദർശിക്കുക 

  • അപ്പോൾ നിങ്ങൾക് ചുവടെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജ് ഓപ്പൺ ആകും ,ശേഷം പുനർമൂല്യ നിർണയത്തിന് അപേക്ഷ ഫോം ഗവണ്മെന്റ് പ്രസിദ്ധീകരിച്ചാൽ റെഡ് ലൈൻ ഇട്ട ഭാഗത്ത് SSLC Revaluation application form എന്ന് കാണാം അവിടെ Click here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 


  • ശേഷം നിങ്ങൾക് പുതിയ ഒരു പേജ് ഓപ്പൺ ആകും അതിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ ,ജനന തിയതി എന്നിവ നൽകുക ,ശേഷം submit കൊടുക്കുക 


  • ശേഷം നിങ്ങൾക് അപ്ലിക്കേഷൻ ഫോം ലഭിക്കും ഇതിൽ ഓരോ subtitle കാണാം ,അതിൽ Revaluation ൻറെ താഴെ നിങ്ങൾക് ആവിശ്യം ഉള്ള വിഷയങ്ങൾ ടിക് ചെയ്യുക ശേഷം താഴെ കാണുന്ന Submit Application കൊടുക്കുക 


  • Submit Application കൊടുത്ത ശേഷം നിങ്ങൾക്ക് Print എടുക്കാനുള്ള ഓപ്ഷൻ വരും ശേഷം print എടുക്കുക ,ശേഷം print out ഉം അപേക്ഷ ഫീസും ,നിങ്ങൾ SSLC പഠിച്ച സ്കൂളിൽ പോയിട്ട് കൊടുക്കുക ,
  • പുനർമൂല്യനിർണ്ണയ ഫലം കുറച്ചു ദിവസങ്ങൾക്ക് ശേഷം  ഗവണ്മെന്റ് ഇതേ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും ,ഫലം പ്രസിദ്ധീകരിച്ച കഴിഞ്ഞാൽ നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ ,ജനന തിയതി ഉപയോഗിച്ചു നിങ്ങൾക്കു Revaluation Result പരിശോധിക്കാം 



പ്രധാന തീയതികൾ

കേരള എസ്എസ്എൽസി പുനർമൂല്യനിർണയ ഫോമിനുള്ള ലിങ്ക് ഉടൻ തന്നെ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ സജീവമാകും.

പുനർമൂല്യനിർണ്ണയ ഫീസ്:  

പുനർമൂല്യനിര്ണയത്തിനായി അപേക്ഷിക്കുന്ന ഓരോ വിഷയത്തിന് 400 രൂപ. കൂടാതെ, അവരുടെ ഉത്തരക്കടലാസ് (Scrutiny )പരിശോധിക്കണമെങ്കിൽ സൂക്ഷ്മപരിശോധന ഫീസ്  ഓരോ വിഷയത്തിനും 200 രൂപയും ഫോട്ടോകോപ്പി ഫീസും ഒരു പകർപ്പിന് 50 രൂപ എന്ന ക്രമത്തിൽ അടക്കണം .

ധാരാളം വിദ്യാർത്ഥികൾ നല്ല മാർക്ക് നേടി വിജയിച്ചതിനാൽ, കൂടുതൽ പ്രതീക്ഷിക്കുകയും അത് നേടാതിരിക്കുകയും ചെയ്തവർ ചുരുക്കമാണ്. പ്രതീക്ഷിച്ച ഫലം ലഭിക്കാത്തവർക്കാണ് ഈ അപ്ലിക്കേഷൻ. അവർക്ക് ലഭിച്ചതിനേക്കാൾ മികച്ച സ്കോർ ചെയ്യാനാകുമെന്ന് അവർക്ക് ഇപ്പോഴും വിശ്വാസമുണ്ടെങ്കിൽ, അവർക്ക് ഈ അപേക്ഷാ ഫോം ഉപയോഗിച്ച് നീങ്ങാൻ കഴിയും.

NB: വിദ്യാർഥികൾ ശ്രദ്ധിക്കുക ,നിങ്ങൾ Revaluation അപേക്ഷ സമർപ്പിച്ചു ഗ്രേഡ് കുറഞ്ഞാൽ പഴയ ഗ്രേഡ് ആയിരിക്കും പരിഗണിക്കുക ,ഇനി ഗ്രേഡ് കൂടിയാൽ പുതിയ ഗ്രേഡ് ആയിരിക്കും പരിഗണിക്കുക ,

0 comments: