2021, ജൂലൈ 15, വ്യാഴാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 എസ്.എസ്.എല്‍.സി പുനര്‍മൂല്യനിര്‍ണയം: ഓണ്‍ലൈന്‍ അപേക്ഷ17 മുതല്‍

2021 മാര്‍ച്ച്‌ എസ്.എസ്.എല്‍.സി./റ്റി.എച്ച്‌.എസ്.എല്‍.സി/എസ്.എസ്.എല്‍.സി. (എച്ച്‌.ഐ)/ റ്റി.എച്ച്‌.എസ്.എല്‍.സി (എച്ച്‌.ഐ), എ.എച്ച്‌.എസ്.എല്‍.സി. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന ആവശ്യമുളളവര്‍ക്ക് അപേക്ഷകള്‍ ജൂലൈ 17 മുതല്‍ 23 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.എസ്.എസ്.എല്‍.സി. ക്ക് https://sslcexam.kerala.gov.in, റ്റി.എച്ച്‌.എസ്.എല്‍.സി. ക്ക് https://thslcexam.kerala.gov.in, എസ്.എസ്.എല്‍.സി (എച്ച്‌.ഐ)ക്ക് https://sslchiexam.kerala.gov.in, റ്റി.എച്ച്‌.എസ്.എല്‍.സി (എച്ച്‌.ഐ)ക്ക് https://thslchiexam.kerala.gov.in, എ.എച്ച്‌.എസ്.എല്‍.സി ക്ക് https://ahslcexam.kerala.gov.in എന്നീ വെബ് സൈറ്റുകളിലൂടെയുമാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ടത്.

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: അനുപാതം പുനഃക്രമീകരിക്കും; മന്ത്രിസഭാ തീരുമാനം ഇങ്ങനെ

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച്‌ 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്.മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച്‌ 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു.

നീറ്റിനും കീമിനും എങ്ങനെ ഒരുങ്ങണം? സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ 18-ന്

ഈ വര്‍ഷം നീറ്റ്, കെ.ഇ.എ.എം പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിക്കുന്നു. കോട്ടയം കോതനല്ലൂര്‍ ആസ്ഥാനമായുള്ള ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്‌കൂളാണ് ഇതിനുള്ള അവസരം ഒരുക്കുന്നത്.

ഞായറാഴ്ച (18-07-2021) വൈകിട്ട് ഏഴിനാണ് വെബിനാര്‍. ‘How to crack NEET and KEAM?’ എന്ന വിഷയത്തില്‍ നടക്കുന്ന വെബിനാര്‍ കരിയര്‍ ഗൈഡന്‍സ് വിദഗ്ദ്ധനും കേരള സര്‍ക്കാരിന്റെ മുന്‍ ജോയിന്റ് എന്‍ട്രന്‍സ് കമ്മീഷണറുമായ ഡോ. രജു കൃഷ്ണന്‍ നയിക്കും.

2021-ലെ മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളെ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പങ്കെടുക്കാം, സംശയങ്ങള്‍ പരിഹരിക്കാം. വെബിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ലിങ്ക്: https://forms.gle/zizGAFNMQYGw5eMe8


KTU Phd Entrance Exam 2021 : KTU ജൂലൈ 18ന് നടത്താനിരുന്ന Phd പ്രവേശന പരീക്ഷ മാറ്റിവെച്ചു

കേരള സാങ്കേതിക സര്‍വകലശാല (KTU) ജൂലൈ 18ന് നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവെച്ചു. പകരം ജൂലൈ 27ന് പരീക്ഷ നടത്തുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.വാരാന്ത്യങ്ങളില്‍ നടക്കുന്ന ലോക്ഡൌണിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവെക്കാന്‍ യൂണിവേഴ്സിറ്റി തീരുമാനിച്ചത്. പുതിയ ഹാള്‍ ടിക്കറ്റുകള്‍ ലോഗിന്‍ ഐഡിയില്‍ തന്നെ ലഭിക്കമെന്നും പരീക്ഷാര്‍ഥികള്‍ക്ക് ഉടന്‍ തന്നെ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് എഴുതുന്നവർക്ക് ജെഇഇ പരീക്ഷ തീയതി മാറ്റാൻ അവസരം

കോമൺ ലോ അഡ്മിഷ്ൻ ടെസ്റ്റ് (CLAT) 2021 എഴുതുന്ന വിദ്യാർഥികൾക്ക് ജെഇഇ പരീക്ഷയുടെ തീയതി മാറ്റാൻ അവസരമൊരുക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). കോമൺ ലോ അഡ്മിഷ്ൻ ടെസ്റ്റും ജെഇഇയും എഴുതുന്ന വിദ്യാർഥികൾ നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റായ consortiumofnlus.ac.in ൽ പരീക്ഷയുടെ തീയതി മാറ്റാൻ അപേക്ഷ നൽകാം.ജൂലൈ 15 മുതൽ ജൂലൈ 16 ഉച്ചയ്ക്ക് 11.49 വരെയാണ് അപേക്ഷ നൽകുന്നതിനുളള സമയം. ജൂലൈ 23 നാണ് ജെഇഇ പരീക്ഷ. ഇതേ ദിവസമാണ് സിഎൽഎറ്റി പരീക്ഷയും. ജൂലൈ 23 ന് സിഎൽഎറ്റി പരീക്ഷ എഴുതുന്നവർക്ക് ജെഇഇ പരീക്ഷ തീയതി മാറ്റി കൊടുക്കാനാണ് എൻടിഎ സമ്മതിച്ചിട്ടുളളത്.

അപേക്ഷകള്‍ ക്ഷണിച്ചു

 കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ തൊഴിലധിഷ്ടിത കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മെനേജ്‌മെന്റ് ഡി.സി.എ, സോഫ്റ്റ്‌വെയര്‍ ടെസ്റ്റിംങ്, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്ററി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ- ഗാഡ്ജറ്റ് ടെക്‌നോളജീസ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലോ 0471 2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

ഹയർസെക്കണ്ടറി തുല്യതാ പരീക്ഷ 26 ന് ആരംഭിക്കും

പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാമിഷനുമായി സംഘടിപ്പിക്കുന്ന ഹയർസെക്കൻഡറി ഒന്നാം വർഷം (അഞ്ചാം ബാച്ച്), രണ്ടാംവർഷം (നാലാം ബാ7ച്ച്) തുല്യതാ പരീക്ഷകൾ ജൂലൈ 26 മുതൽ 31 വരെ നടക്കും.  നിരവധി കേന്ദ്രങ്ങളിലായി ഒന്നും രണ്ടും വർഷങ്ങളിലായി ധാരാളം പഠിതാക്കൾ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് വിഭാങ്ങളിലാണ് പരീക്ഷ എഴുതുന്നത്.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ 2021 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി), 2021 കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരുടെ റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും www.lbscentre.kerala.gov.in   എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364.

നാറ്റ’ എഴുതാൻ ഒരവസരം കൂടി; പരീക്ഷ അടുത്തമാസം

ആർക്കിടെക്ചർ ബിരുദ പഠനത്തിനുള്ള ദേശീയ അഭിരുചി പരീക്ഷയായ ‘നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ’ (നാറ്റ) എഴുതാൻ സാധിക്കാത്തവർക്കായി അടുത്ത മാസം ഒരവസരം കൂടി നൽകും. കഴിഞ്ഞദിവസമാണ് ‘നാറ്റ’ രണ്ടാം സെഷൻ നടത്തിയത്. ആദ്യ സെഷൻ ഏപ്രിലിൽ നടന്നു.ഏതെങ്കിലും ഒരു സെഷൻ മാത്രം എഴുതിയവർക്ക് അടുത്ത മാസത്തെ പരീക്ഷ എഴുതാം. മുൻപു നടന്ന 2 സെഷനുകളും എഴുതിയവർക്ക് അനുമതിയുണ്ടാകില്ല. തീയതിയും അപേക്ഷിക്കാനുള്ള സമയവും ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പെന്‍ഡ് : തീരുമാനം ഫീസ് നിര്‍ണയ സമിതിക്ക്‌.

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പെന്‍ഡ് നിര്‍ണയത്തില്‍ സ്വാശ്രയകോളേജുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍. അതത് സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും ബാധകമായ ഫീസ് നിര്‍ണയ സമിതിക്ക് സ്‌റ്റൈപ്പെന്‍ഡ് തീരുമാനിക്കാമെന്ന് ഇതുസംബന്ധിച്ച് മെഡിക്കല്‍ കമ്മിഷന്‍ പുറത്തിറക്കിയ കരട് മാര്‍ഗരേഖ നിര്‍ദേശിക്കുന്നു

സ്‌പെഷ്യൽ എഡ്യൂക്കേഷൻ ബിരു​ദാനന്തരബിരു​​ദം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഓപ്ഷൻ 15 വരെ

സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് എ.ഡബ്ല്യു.എച്ച് കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ എന്നിവിടങ്ങളിൽ നടത്തുന്ന 2020-21 വർഷത്തെ മാസ്റ്റർ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി ബിരുദാനന്തര ബിരുദ കോഴ്‌സിനും തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് നടത്തുന്ന 2020-21 വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി, മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകൾ കോളേജ്/ കോഴ്‌സ് ഓപ്ഷനുകൾ ജൂലൈ 15നകം ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.0 comments: