2021, ഓഗസ്റ്റ് 7, ശനിയാഴ്‌ച

2021 ൽ SSLC ,THSLC 80% മുകളിൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾ ക്കും പ്ലസ് ടു ,VHSE 90 %മുകളിൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കും ധനസഹായം

 


തിരുവനന്തപുരം : കർഷക തൊഴിലാളി ക്ഷേമനിധി  ബോർഡിൽ  അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് എസ  എസ എൽ സി, ടി എച് എസ്  എൽ സി , ഹയർ സെക്കന്ററി , വി എച് എസ് സി വിദ്യാഭ്യാസ ധനസഹായത്തിന് വേണ്ടി  അപേക്ഷാ ക്ഷണിച്ചു . പരീക്ഷക്ക് തൊട്ടു മുൻപത്തെ 12 മാസക്കാലത്തെ അംഗത്വം പൂർത്തീകരിച്ചവരായിരിക്കണം അംഗങ്ങൾ . മാത്രമല്ല  പരീക്ഷ തിയ്യതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശികയും പാടില്ല . കുട്ടികൾ സർക്കാർ , എയ്ഡഡ് സ്കൂളിൽ  കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരും  ആദ്യ ചാൻസിൽ പാസ് ആയവരും ആയിരിക്കണം . മാർച്ച് 2021 ൽ നടന്ന എസ് എസ് എൽ സി , ടി എച്  എസ് എൽ സി പരീക്ഷയിൽ കുറഞ്ഞത് 80 % ശതമാനവും പ്ലസ്ടു , വി എച് എസ് ഇ പരീക്ഷയിൽ 90 % മാർക്കും നേടിയിരിക്കണം . അപേക്ഷാ ഫോം      www.agriworkersfund.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് . ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം . ഫോൺ : 04936204602

0 comments: