ഫസ്റ്റ്ബെല്ലില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്
കൈറ്റ് വിക്ടേഴ്സിലെ ഫസ്റ്റ്ബെല്ലില്‍ ആഗസ്റ്റ് ഏഴിന് 8, 9, 10 ക്ലാസുകളിലെ സോഷ്യല്‍സയന്‍സ്, ഫിസിക്സ്, ബയോളജി, കെമിസ്ട്രി ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യും. പൊതുക്ലാസുകളുടെ വിവര്‍ത്തനമല്ല ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍. പൊതുവിഭാഗം ക്ലാസുകള്‍ കാണുന്ന ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ കുട്ടികള്‍ക്ക് ഒരു വര്‍ഷത്തിലെ നിശ്ചിത എണ്ണം ക്ലാസുകള്‍ കണ്ടതിന് ശേഷം അതിന്റെ സംഗ്രഹം പൂര്‍ണമായും ഇംഗ്ലീഷില്‍ കാണാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ഇത് മലയാളം മീഡിയം കുട്ടികള്‍ക്കും പ്രയോജനപ്രദമാകും. ഞായറാഴ്ച ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ഭാഷാ വിഷയങ്ങളും പ്ലസ് വണ്‍ റിവിഷന്‍ ക്ലാസുകളും ഓഡിയോ ബുക്കുകളുമെല്ലാം www.firstbell.kite.kerala.gov.in ല്‍ ലഭ്യമാണ്.
ഐഎച്ച്ആര്‍ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാര്‍ത്തികപ്പളളിയില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള സര്‍വകലാശാലയുടെ ബിരുദ കോഴ്‌സുകളായ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ, ബി.സി.എ, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി കോം ഫിനാന്‍സ്, തുടങ്ങിയവയിലേക്ക് അപേക്ഷ ക്ഷണിച്ചു.കോളജ് സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് http://ihrd.kerala.gov.in.cascap, http://caskarthikapally.ihrd.ac.in, http://cascap.ihrd.ac.in എന്നീ വെബ് സൈറ്റുകളിലും ലഭ്യമാണ്. കോളജ് സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് മുന്‍പ് യൂണിവേഴ്‌സിറ്റി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളജുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 8547005018, 9495069307, 0479- 2485370.
കല്ലൂപ്പാറ എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശനം
ഐ.എച്ച്.ആ൪.ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ എന്‍ജിനീയറിംഗ് കോളജില്‍ പുതുതായി അനുവദിച്ച കമ്പ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി) കോഴ്സില്‍ 2021-22 അധ്യയന വ൪ഷം എൻ.ആ൪.ഐ സീറ്റുകളിൽ ഓൺലൈൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകള്‍ ഓഗസ്റ്റ് ആറു മുതല്‍ ഒന്‍പതു വരെ www.ihrd.kerala.gov.in/enggnriഎന്ന വെബ്സൈറ്റിലോ കോളജിന്‍റെ വെബ്സൈറ്റിലോ സമര്‍പ്പിക്കണം.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനം
പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ച്, പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശന നടപടി ആരംഭിച്ചു. ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ നിലവിലുള്ള ഒഴിവിലേക്കും അഡ്മിഷന്‍ നല്‍കി വരുന്നു.
ജെ.ഇ.ഇ മെയിന്‍ ; ഫലം പ്രഖ്യാപിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ബിരുദം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി
സാങ്കേതിക സര്‍വകലാശാലയില്‍ വീണ്ടും രാജ്യാന്തര ക്യാമ്ബസ് റിക്രൂട്ട്‌മെന്റ്
കെഎംഎം കോളേജില്‍ സൗജന്യ കെ-മാറ്റ് ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലനം
ക്യാറ്റ് നവംബർ 28ന്, സെപ്‌റ്റംബർ 15 വരെ റജിസ്‌റ്റർ ചെയ്യാം...
സിഎ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമായ ഓണ്‍ലൈന്‍ ബികോം പ്രോഗ്രാമുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി...
ആർക്കിടെക്ചർ ഡിസൈൻ കോഴ്സുകളുടെ കരിയർ സാധ്യതകൾ അറിയണോ? വിളിക്കൂ 8086078808...
ഉന്നത വിദ്യാഭ്യാസം വഴി കാനഡയില്‍ സ്ഥിരതാമസമാക്കാന്‍ ഡ്യുവല്‍ ഇന്റന്റ് വിസ
ഇന്റഗ്രേറ്റഡ് M.Sc ഇക്കണോമിക്‌സ് പ്രോഗ്രാം: ഓഗസ്റ്റ് എട്ട് വരെ അപേക്ഷ നല്‍കാം
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കേരള സര്‍വകലാശാല
പ്രാക്ടിക്കല്‍/വൈവ
കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. മാത്തമാറ്റിക്‌സ്, ബോട്ടണി, ബി.കോം. ഡിഗ്രി സ്‌പെഷ്യല്‍ പരീക്ഷ ഫെബ്രുവരി 2021 ന്റെ ഭാഗമായിട്ടുളള പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 9 ന് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ഗ്രൂപ്പ് 2 (യ) ബി.സി.എ. (332) ഡിഗ്രി പ്രോഗ്രാമിന്റെ സ്‌പെഷ്യല്‍ പ്രായോഗിക പരീക്ഷ ആഗസ്റ്റ് 11, 12 തീയതികളില്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2018 സ്‌കീമിലെ അഞ്ചാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക്. ഡിഗ്രി മാര്‍ച്ച് 2021 പരീക്ഷയുടെ ഭാഗമായുളള പ്രാക്ടിക്കല്‍ പരീക്ഷ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന് ആഗസ്റ്റ് 12, 13 തീയതികളിലും കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗങ്ങള്‍ക്ക് ആഗസ്റ്റ് 11, 12 തീയതികളിലും പ്രസ്തുത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദമായടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. മലയാളം, എം.എസ്‌സി. ജ്യോഗ്രഫി, മാത്തമാറ്റിക്‌സ് എന്നീ പരീക്ഷകളുടെ പ്രാക്ടിക്കലും വൈവയും ആഗസ്റ്റ് 9 മുതല്‍ 13 വരെ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പുനര്‍മൂല്യനിര്‍ണ്ണയം
കേരളസര്‍വകലാശാല 2021 ആഗസ്റ്റ് 2 ന് പ്രസിദ്ധീകരിച്ച അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്‌സി./ബി.കോം./കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ഫെബ്രുവരി 2021 ഓപ്പണ്‍ കോഴ്‌സിന്റെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് പരിഗണിക്കുന്നതിനുളള അപേക്ഷകള്‍ ആഗസ്റ്റ് 17 നകം അതാത് കോളേജ് പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കേണ്ടതാണ്.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ എം.ഫില്‍. ഹിന്ദി (2019 – 20 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.എ./ബി.എ. അഫ്‌സല്‍-ഉല്‍-ഉലാമ (ഏപ്രില്‍ 2020 & സെപ്റ്റംബര്‍ 2020 സെഷന്‍) പാര്‍ട്ട് ഒന്ന്, രണ്ട് റെഗുലര്‍/സപ്ലിമെന്ററി ആന്വല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 16 വരെയും ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 31 വരെയും അപേക്ഷിക്കാം. ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ പരീക്ഷാകേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നതാണ്. പരാജിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 2021 സെഷന്‍ (ആന്വല്‍ സ്‌കീം) പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് 11 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 18 വരെയും അപേക്ഷിക്കാം.
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ബി.എസ്‌സി. (ആന്വല്‍ സ്‌കീം) പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് (കമ്പൈന്‍ഡ് സെഷന്‍സ് ഏപ്രില്‍ & ഒക്‌ടോബര്‍ 2020) പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 6 വരെ അപേക്ഷിക്കാം. ഏപ്രില്‍ 2021 സെഷനിലെ പരീക്ഷയ്ക്ക് (ഓണ്‍ലൈനായും ഓഫ്‌ലൈനായും) അപേക്ഷിക്കേണ്ടവര്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 11 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 18 വരെയും അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി (2008 സ്‌കീം) മാര്‍ച്ച് 2020 പരീക്ഷയുടെ എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയിത ആഗസ്റ്റ് 25. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2020 ഒക്‌ടോബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.കോം. ഹിയറിംഗ് ഇമ്പയേര്‍ഡ് (2013 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ആഗസ്റ്റ് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എംജി സർവകലാശാല
പ്രാക്ടിക്കൽ
2021 ജൂലൈയിൽ നടന്ന മൂന്നാം പ്രൊഫഷണൽ എം.ബി.ബി.എസ്. പാർട്ട് 1 (2009 അഡ്മിഷൻ) സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ ഓഗസ്റ്റ് 11ന് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.
പരീക്ഷഫലം
2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. സംസ്‌കൃതം സ്‌പെഷ്യൽസ് (ന്യായ, വേദാന്ത. വ്യാകരണ, സാഹിത്യ) പി.ജി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. സോഷ്യോളജി പി.ജി.സി.എസ്.എസ്. സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം സൂക്ഷ്മപരിശോധന എന്നിവ നടത്താൻ താല്പര്യമുള്ള 2012 അഡ്മിഷൻ മുതലുള്ള അപേക്ഷകർ ഓഗസ്റ്റ് 24ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം.
2021 ജനുവരിയിൽ ഡോ. കെ.എൻ. രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിംഗ് ആന്റ് സെന്റർ – സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഹാൾടിക്കറ്റ്
മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററിലും നടത്തുന്ന വിവിധ എം.എ., എം.എസ് സി., എം.റ്റി.റ്റി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ്, എം.എഡ്., എം.ടെക്, ബി.ബി.എ. എൽ.എൽ.ബി. എന്നീ പ്രോഗ്രാമുകളിലേക്ക് 2021-22 അക്കാദമിക വർഷ പ്രവേശനത്തിനായി തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓഗസ്റ്റ് 12, 13 തീയതികളിൽ നടക്കുന്ന പരീക്ഷയുടെ (ക്യാറ്റ് – 2021) ഹാൾടിക്കറ്റ് http://www.cat.mgu.ac.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിശദവിവരത്തിന് ഫോൺ: 0481-2733595.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാ ഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം സി.യു.സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റർ ബി.എസ് സി. മാത്തമറ്റിക്‌സ്, കൗസലിംഗ് സൈക്കോളജി ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. മൂന്നാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സി.യു.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ബിസിനസ് എക്കണോമിക്‌സ് ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സി.യു.സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റർ ബി.ടി.എച്ച്.എം., ബി.എച്ച്.എ. ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷ
2019 പ്രവേശനം എം.ടെക്. നാനോസയൻസ് ആന്റ് ടെക്‌നോളജി ഒന്നാം സെമസ്റ്റർ നവംബർ 2019 പരീക്ഷയുടേയും രണ്ടാം സെമസ്റ്റർ ഏപ്രിൽ 2020 പരീക്ഷയുടേയും പ്രാക്ടിക്കൽ പരീക്ഷ സപ്തംബർ ഒന്ന്, മൂന്ന് തീയതികളിൽ നടക്കും.
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റർ എം.എച്ച്.എം. ഏപ്രിൽ 2020 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 13 വരേയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 18 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
കണ്ണൂർ സർവകലാശാല
ടൈംടേബിൾ
13.08.2021 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (റഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. റഗുലർ വിദ്യാർഥികളുടെ യോഗ്യതാ സാക്ഷ്യ പത്രത്തിന്റെ പ്രിൻസിപ്പാൾ സാക്ഷ്യപ്പെുത്തിയ പകർപ്പ് 09.08.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം.
0 comments: