സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18 മുതല്‍ 55 വയസ്സ് വരെ പ്രായമുളള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണം. ചെയ്യുന്നു.തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്കാണ് അപേക്ഷിക്കാൻ യോഗ്യത . ജാമ്യവ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുന്നത്.
അപേക്ഷാഫോം www.kswdc.org വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും രേഖകളും തിരുവനന്തപുരം മേഖലാ ഓഫീസില്‍ നേരിട്ടോ മേഖലാ മാനേജര്‍, ടി.സി 15/1942(2), ഗണപതി കോവിലിന് സമീപം, വഴുതക്കാട്, തൈക്കാട് പി ഒ വിലാസത്തില്‍ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍-04712328257, 9496015006.
0 comments: