2021, ഓഗസ്റ്റ് 8, ഞായറാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


 

 സിവില്‍ സര്‍വീസ് പ്രിലിംസ്- മെയിന്‍സ് കോഴ്‌സിന് അപേക്ഷിക്കാം

സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാന്നിയിലെ ഉപകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ദ്വിവത്സര സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് കോഴ്‌സിന്റെ ഒന്നാം വര്‍ഷ കോഴ്‌സിന് അപേക്ഷിക്കാം.

50% സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ട്യൂഷന്‍ഫീസ് സൗജന്യമാണ്. പ്രത്യേക എന്‍ട്രന്‍സ് പരീക്ഷ ഉണ്ടായിരിക്കും.

ജനറല്‍ വിഭാഗക്കാര്‍ക്ക് ഓഗസ്റ്റ് അഞ്ച് മുതല്‍ 13 വരെ www.ccek.org, kscsa.org ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ഫീസ് അടയ്ക്കാം. ഇവര്‍ക്ക് പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല. ഫോണ്‍: 0494 2665489, 9287555500, 9846715386, 9645988778, 9746007504, 9847531709.

ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറുകയാണ് കർണാടക. 2021-2022 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നതിനായി കർണാടക സംസ്ഥാന സർക്കാർ ഇന്നലെ ഉത്തരവിറക്കി. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് എൻഇപിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി സി.എൻ.അശ്വത് നാരായൺ പറഞ്ഞു. 

കർണ്ണാടകയിലും സ്കൂളുകൾ തുറക്കുന്നു. ഓഗസ്റ്റ് 23 മുതൽ ക്ലാസുകൾ

കോവിഡ് വ്യാപന പ്രതിസന്ധിക്ക് ശേഷം കർണ്ണാടകയിലും സ്കൂളുകൾ തുറക്കുന്നു. ഓഗസ്റ്റ് 23 മുതൽ 9,10,11,12 ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും പ്രൈമറി സ്കൂളുകളും എട്ടാം ക്ലാസും വീണ്ടും തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകുക.

ഫുഡ് പ്രോസസിങ് എംടെക്, പിഎച്ച്‌ഡി: അപേക്ഷ 20 വരെ...

കേന്ദ്ര ഫുഡ് പ്രോസസിങ്–വ്യവസായ മന്ത്രാലയത്തിനു കീഴിൽ തഞ്ചാവൂരിൽ പ്രവർത്തിക്കുന്ന ‘ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസിങ് ടെക്‌നോളജി’, എംടെക്, പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന്  20 വരെ അപേക്ഷ സ്വീകരിക്കും. Indian Institute of Food Processing Technology, Thanjavur - 613 005, ഫോൺ: 04362 228155admission@iifpt. edu.in; വെബ്: www.iifpt.edu.in. 

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകൾ സെമസ്റ്റർ തിരിച്ച്, ആദ്യ സെമസ്റ്റർ പരീക്ഷ നവംബറിൽ

ഐസിഎസ്ഇ (10), ഐഎസ്‍സി (12) ക്ലാസുകളിൽ ഈ അധ്യയന വർഷം 2 സെമസ്റ്ററുകളായി തിരിച്ചു പരീക്ഷ നടത്തുമെന്ന് സിഐഎസ്‌സിഇ വ്യക്തമാക്കി. ആദ്യ സെമസ്റ്റർ പരീക്ഷ നവംബറിൽ നടക്കും. വെട്ടിക്കുറച്ച സിലബസിന്റെ അടിസ്ഥാനത്തിലാണ് പാഠഭാഗങ്ങൾ നിർദേശിച്ചിരിക്കുന്നത്. വിശദാംശങ്ങൾ കൗൺസിൽ വെബസൈറ്റിലുണ്ട്. അതേസമയം, 9, 11 ക്ലാസുകളിലെ സിലബസിൽ മാറ്റമില്ല. ഈ ക്ലാസുകളിലേക്ക് ബോർഡ് പരീക്ഷയുണ്ടാകില്ല.

രാജ്യാന്തര പ്ലേസ്മെന്റിന് വീണ്ടും കെടിയു

കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും രണ്ടാമത്തെ രാജ്യാന്തര പ്ലേസ്മെന്റ് നടത്താൻ സാങ്കേതിക സർവകലാശാല തയാറെടുക്കുന്നു. യുഎസ് ആസ്ഥാനമായുള്ള കമ്പനി വിർച്യുസയാണു ക്യാംപസ് റിക്രൂട്മെന്റ് നടത്തുന്നത്.അഫിലിയേറ്റഡ് കോളജുകളിൽനിന്ന് 2022 ൽ വിജയിക്കുന്നവരും തിരഞ്ഞെടുക്കപ്പെടുന്നവരുമായ ബിടെക്, എംടെക്, എംസിഎ വിദ്യാർഥികൾക്കാണ് അവസരം. പങ്കെടുക്കാനുള്ള യോഗ്യത കമ്പനി പറയുന്ന വ്യവസ്ഥകൾക്കനുസരിച്ചു നിർണയിക്കും .അപേക്ഷിച്ച എല്ലാ വിദ്യാർഥികളുടെയും യോഗ്യതാ നിർണയം ഓൺലൈനിൽ ഉടൻ ആരംഭിക്കും.

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം, യോഗ്യത എസ്.എസ്.എല്‍.സി

കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളുടെ (ടൂറിസം വകുപ്പിന്റെ കീഴില്‍) സംയുക്ത സംരഭമായ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിലെ 13 കേന്ദ്രങ്ങളിലായി നടത്തുന്ന ആറ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് എസ്.എസ്.എല്‍.സി. ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.ഒന്‍പതുമാസം ക്ലാസും മൂന്നുമാസം ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോഷര്‍ ട്രെയിനിങ്ങുമാണ് കോഴ്‌സ് ഘടന. ഓരോ കേന്ദ്രത്തിന്റെയും വിലാസം, ലഭ്യമായ പ്രോഗ്രാമുകള്‍, സീറ്റ് ലഭ്യത തുടങ്ങിയവ https://fcikerala.org-യിലെ പ്രോസ്പക്ടസില്‍ ഉണ്ട്. അപേക്ഷ www.fcikerala.org വഴി ഓഗസ്റ്റ് 10-ന് വൈകീട്ട് അഞ്ചുവരെ നല്‍കാം. ഒരു അപേക്ഷയില്‍ മുന്‍ഗണന നിശ്ചയിച്ച് മൂന്ന് കോഴ്‌സുകള്‍വരെ ഉള്‍പ്പെടുത്താം.

റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഇനി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്

റബ്ബർ ബോർഡിലെ റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് ആക്കി (എൻ.ഐ.ആർ.ടി.) ഉയർത്തുന്നു. പ്രമുഖ സർവകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത് വിവിധ വിഷയങ്ങളിൽ പി.ജി.ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകളും തുടങ്ങും.റബ്ബർ പ്ലാന്റേഷൻ മാനേജ്മെന്റ്, റബ്ബർ ഉത്പന്ന നിർമാണം എന്നിവയിൽ പി.ജി. ഡിപ്ലോമ കോഴ്സും പ്ലാന്റ് സയൻസ്, റബ്ബർ ടെക്നോളജി എന്നിവയിലും അനുബന്ധ വിഷയങ്ങളിലും സർട്ടിഫിക്കറ്റ് കോഴ്സുകളുമാണ് ആരംഭിക്കുന്നത്

0 comments: