2021, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

വനിതകക്ക് കേന്ദ്ര സർക്കാരിന്റെ സൗജന്യ LPG സിലിണ്ടർ , അപേക്ഷ ക്ഷണിച്ചു ,അപേക്ഷ ഫോം -Pradhana Mantri Ujvala Yojana Scheme 2021-Application Started ,Application Form



ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു . ഉത്തർപ്രദേശിലെ മഹോബയിൽ വീഡിയോ കോൺഫറൻസ് വഴിയായിരുന്നു  ഉദ്ഘാടനം.

ബി.പി.എൽ കുടുംബങ്ങളിലെ 5 കോടി വനിതകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകാൻ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ഉജ്ജ്വല യോജന 2016 ലാണ് ആരംഭിച്ചത്. 2018 ഏപ്രിലിൽ ഈ പദ്ധതി വിപുലീകരിച്ച് ലക്ഷ്യം 8 കോടി എൽപിജി കണക്ഷനുകളായി പരിഷ്കരിച്ചു. ലക്ഷ്യമിട്ട തീയതിക്ക് ഏഴ് മാസം മുമ്പ് 2019 ഓഗസ്റ്റിൽ ഈ ലക്ഷ്യം കൈവരിച്ചു.പണമടയ്ക്കാതെ ലഭിക്കുന്ന ഗ്യാസ് കണക്ഷനോടൊപ്പം ആദ്യ റീഫില്ലും ഹോട്ട് പ്ലേറ്റും ഗുണഭോക്താക്കൾക്ക് ഉജ്ജ്വല 2.0 ൽ സൗജന്യമായി ലഭിക്കും. പദ്ധതിയിൽ ചേരാൻ നടപടിക്രമങ്ങളും ലഘൂകരിച്ചിട്ടുണ്ട്.പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി 1 കോടി സൗജന്യ കണക്ഷനുകളാണ് നല്‍ക്കുക. ഒരു സിലിണ്ടറും അടുപ്പും സൗജന്യമായി ലഭിക്കും.

പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് ആര്‍ക്കൊക്കെ അപേക്ഷിക്കാന്‍ സാധിക്കും?

  • അപേക്ഷകര്‍ സ്ത്രീകളായിരിക്കണം
  • 18 വയസ് പൂര്‍ത്തിയാകണം
  • ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ ആയിരിക്കണം.
  • അപേക്ഷകയുടെ കുടുംബാംഗങ്ങളുടെ പേരില്‍ പാചകവാതക കണക്ഷന്‍ ഉണ്ടാവരുത്
  • ബിപിഎൽ കുടുംബത്തിലെ സ്ത്രീകൾ , അടുത്തുള്ള എൽപിജി വിതരണക്കാരന് ഒരു പുതിയ എൽപിജി കണക്ഷന് (നിർദ്ദിഷ്ട ഫോർമാറ്റിൽ) അപേക്ഷിക്കാം.
  • അപേക്ഷാ ഫോം സമർപ്പിക്കുമ്പോൾ,  വീട്ടിലെ എല്ലാ അംഗങ്ങളുടെയും വിശദമായ വിലാസം, ജൻധൻ ബാങ്ക് അക്കൗണ്ട് , ആധാർ നമ്പർ എന്നിവ സമർപ്പിക്കേണ്ടതുണ്ട്.
  •  അപേക്ഷ പ്രോസസ് ചെയ്തതിനുശേഷം യോഗ്യതയുള്ള ഗുണഭോക്താക്കൾക്ക് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (ഒഎംസി) കണക്ഷൻ നൽകും.
  • ഉപഭോക്താവ് EMI തിരഞ്ഞെടുക്കുന്ന സാഹചര്യത്തിൽ, ഓരോ റീഫില്ലിലും ഉപഭോക്താവിന് നൽകേണ്ട സബ്‌സിഡി തുകയ്‌ക്കെതിരെ EMI തുക ക്രമീകരിക്കും.

പ്രധാനമന്ത്രി ഉജ്ജ്വല യോജന എങ്ങിനെ അപേക്ഷിക്കാം?

അപേക്ഷ ഓണ്‍ലൈനായോ ഓഫ്‌ലൈനായോ സമര്‍പ്പിക്കാം, pmujjwalayojana.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ഓഫ്‌ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍, തൊട്ടടുത്തുള്ള LPG വിതരണ ഏജന്‍സിയില്‍ നിന്നും അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ച്‌ നല്‍കാം.

അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാൻ Click Here

NB: ഉജ്ജ്വല യോജന രണ്ടാം ഘട്ടത്തില്‍ നടപടി ക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. താമസം മാറി വന്നവര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും പദ്ധതിക്ക് അപേക്ഷിക്കാന്‍ റേഷന്‍ കാര്‍ഡ് സമര്‍പ്പിക്കേണ്ടതില്ല. മറിച്ച്‌ വിലാസം സ്വയം സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ മതി.

0 comments: