പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഈ മാസം 16 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഈ മാസം 16 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രാനുമതി കിട്ടിയാല്‍ സംസ്ഥാനത്ത് ഘട്ടംഘട്ടമായി സ്‌കൂള്‍ തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം കാരണം കുട്ടികളിലെ മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
പാഠ്യപദ്ധതി പരിഷ്കരണം പ്രഖ്യാപിച്ചു
ആധുനിക ശാസ്ത്ര-സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 2022 ജനുവരി മാസത്തിന് മുമ്ബ് തന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
സാങ്കേതിക വിദ്യ,പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കല്‍, മാലിന്യനിര്‍മാര്‍ജനം, കുടിവെള്ള സംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം തുടങ്ങിയ കാര്യങ്ങളൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാകും. ലിംഗ സമത്വം, ലിംഗ തുല്യത, ലിംഗാവബോധം എന്നിവയെല്ലാം ഉളവാകാന്‍ ആവശ്യമായ അംശങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ നടപടി ഉണ്ടാകും. 2013 ലാണ് അവസാനമായി പാഠ്യപദ്ധതി പരിഷ്കരണം നടന്നത്.
NEET 2021: അവസാന തീയതി ഇന്ന്
ഈ വർഷത്തെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (NEET) രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഇന്ന് . പുതിയ തീയതി പ്രകാരം ഓഗസ്റ്റ് 10 വരെയാണ് അപേക്ഷിക്കാൻ സമയം അനുവദിച്ചിരുന്നത്. neet.nta.nic.in വെബ്സൈറ്റ് വഴി ഇന്നുകൂടി അപേക്ഷകൾ അപ്ലോഡ് ചെയ്യാം. പരീക്ഷാർത്ഥികൾ നൽകുന്ന വിവരമനുസരിച്ച് ഓഗസ്റ്റ് 11 ന് അപേക്ഷ തിരുത്തൽ സൗകര്യം ലഭ്യമാകും. ഓഗസ്റ്റ് 14വരെ അപേക്ഷയിലെ തിരുത്തലുകൾ നടത്താം. സെപ്റ്റംബർ 12 നാണ് NEET പരീക്ഷ നടക്കുക. 13 വ്യത്യസ്ത ഭാഷകളിൽ പരീക്ഷ ഉണ്ടാകും.
കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ 13ന്: അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സി.ജി.എൽ) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ഈമാസം13 മുതലാണ് പരീക്ഷ ആരംഭിക്കുക. വെബ്സൈറ്റിൽ രജിസ്ട്രേഷൻ നമ്പറും പാസ് വേഡും നൽകി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് കേരള റീജിയണിന്റെ വെബ്സൈറ്റായ https://ssckkr.kar.nic.in/ വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. 7,000ത്തോളം ഒഴിവുകളിലേക്കാണ് ഇത്തവണ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഇന്ത്യയിൽ ആദ്യമായി ആംഗ്യഭാഷയിൽ കോഴ്സ്: ‘മൂക് ‘ ഒരുക്കി കാലിക്കറ്റ് ഇഎംഎംആർസി
കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സ് പ്രവേശനം: അപേക്ഷ തിയ്യതി നീട്ടി
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) കോഴ്സിലെ എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള കാലാവധി ഓഗസ്റ്റ് 13 ന് വൈകിട്ട് അഞ്ച് വരെ നീട്ടി.
അപേക്ഷ www.ihrd.kerala.gov.in/enggnri ലോ കോളേജ് വെബ്സൈറ്റിലോ (പ്രോസ്പെക്ടസ് പ്രകാരമുള്ള) സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും, അനുബന്ധ രേഖകളും കോളേജില്‍ ഓഗസ്റ്റ് 24 ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. . ഫോണ്‍ :8547005034, 04692678983
വിവരാവകാശ നിയമം: സൗജന്യ ഓൺലൈൻ കോഴ്‌സ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ വിവരാവകാശ നിയമം 2005 സംബന്ധിച്ച സൗജന്യ ഓൺലൈൻ കോഴ്‌സിലേക്ക് 17 വരെ രജിസ്റ്റർ ചെയ്യാം. തെരഞ്ഞെടുക്കുന്നവരെ ഇ-മെയിലിൽ അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: http://rti.img.kerala.gov.in.
എം.സി.എ: വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ (Verified data) www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം. ആവശ്യപ്പെട്ട രേഖകൾ ആഗസ്റ്റ് 12 അഞ്ച് മണിക്കകം സമർപ്പിക്കണം. പുതിയ ക്ലെയിമുകൾ നൽകാനാവില്ല. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/ അപേക്ഷ നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.
ലോ യൂണിവേഴ്‌സിറ്റിയില്‍ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാം ; അവസാന തീയതി ഓഗസ്റ്റ് 15
ഹൈദരബാദ്, നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (നള്‍സര്‍) യൂണിവേഴ്‌സിറ്റി ഓഫ് ലോ, മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പ് ആരംഭിക്കുന്ന അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം.) പ്രവേശനത്തിന് അപേക്ഷിക്കാം.ക്ലാറ്റ്, ഐപി.മാറ്റ് (ഇന്‍ഡോര്‍/റോത്തക്), ജിപ്മാറ്റ്, ജെ.ഇ.ഇ. മെയിന്‍ എന്നിവയിലൊന്നിലെ 2021-ലെ സ്‌കോര്‍, 10-ാം ക്ലാസ്, പ്ലസ്ടു തല മികവ്, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്അപേക്ഷ ഓഗസ്റ്റ് 15 വരെ https://ipmapplications.nalsar.ac.in/register വഴി നല്‍കാം.
നിഷ്-ല്‍ ഡിഗ്രി കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
ബധിരര്‍ക്കും ശ്രവണപരിമിതിയുള്ളവര്‍ക്കുമായി നിഷ്-ല്‍ നടത്തുന്ന കേരള യൂണിവേഴ്സിറ്റി അംഗീകൃത ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (എച്ച്ഐ), ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (എച്ച്ഐ), ബാച്ചിലര്‍ ഓഫ് കൊമേഴ്സ് (എച്ച്ഐ) ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 25.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും http://www.nish.ac,in, admissions.nish.ac.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഹെല്‍പ് ഡെസ്ക് നമ്പര്‍: 0471-2944635.
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കേരളസര്‍വകലാശാല
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ (സെപ്റ്റംബര്‍ 2020) 2013 സ്‌കീം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ചിന്റെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌സ് ലാബ് പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 12 ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ (സെപ്റ്റംബര്‍ 2020) 2013 സ്‌കീം കെമിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ‘മാസ് ട്രാന്‍സ്ഫര്‍ ഓപ്പറേഷന്‍സ് ലാബ്’ പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 12 നും ‘പ്രോസസ് കണ്‍ട്രോള്‍ ലാബ്’ പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 13 നും കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാലയുടെ സെപ്റ്റംബര്‍ 2 മുതല്‍ ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.കോം.എല്‍.എല്‍.ബി., ബി.ബി.എ.എല്‍.എല്‍.ബി., സെപ്റ്റംബര്‍ 4 മുതല്‍ ആരംഭിക്കുന്ന ബി.എ.എല്‍.എല്‍.എല്‍.ബി. എന്നീ പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാലയുടെ ഓഗസ്റ്റ് 27 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം പരീക്ഷ ഓഗസ്റ്റ് 2021 ന്റെ വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ശ്രീ സ്വാതി തിരുനാള്‍ ഗവണ്‍മെന്റ് കോളേജ് ഓഫ് മ്യൂസിക്, ബി. പി എ (Bachelor of Performing Arts) മ്യൂസിക് പ്രവേശനം
കേരള സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ശ്രീ സ്വാതി തിരുനാള്‍ ഗവണ്‍മെന്റ് കോളേജ് ഓഫ് മ്യൂസിക്, തൈക്കാട് തിരുവനന്തപുരം ,ബി.പി.എ പ്രവേശനത്തിനുള്ള അപേക്ഷ ഫോം അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രസ്തുത അപേക്ഷാ ഫോം പൂരിപ്പിച്ച് കോളേജില്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. ഇ-മെയില്‍ വിലാസം sstgmc@gmail.com. ബി.പി എ പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് 04712323027 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. അപേക്ഷാ ഫോമിന്റെ വിലയായ 50 രൂപ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് കോളേജില്‍ നല്‍കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 27.08.2021.
എംജി സർവകലാശാല
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ സ്പോർട്സ്, കൾച്ചറൽ, ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്കായുള്ള സംവരണ സീറ്റുകളിൽ ഏകജാലക പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് ആഗസ്ത് 13 ന് പ്രസിദ്ധീകരിക്കും. അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ആഗസ്ത് 16 നും 18 നും ഇടയിൽ അതത് കോളജുകളിൽ നിശ്ചിത സമയത്ത് ഹാജരായി പ്രവേശനം നേടണം. ഇതു സംബന്ധിച്ച വിശദമായ അറിയിപ്പ് ആഗസ്ത് 13 ന് ലഭിക്കും. മെറിറ്റ് സീറ്റുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ആഗസ്റ്റ് 13 ആണ്. ട്രയൽ അലോട്ട്മെന്റ് ആഗസ്റ്റ് 18 നും ആദ്യ അലോട്ട്മെൻറ് ആഗസ്റ്റ് 27നും നടക്കും.
പരീക്ഷാ തിയതി
ബി പി ഇ എസ് രണ്ടാം സെമസ്റ്റർ ( നാല് വർഷ ഇൻറഗ്രേറ്റഡ് പ്രൊഗ്രാം – 2019 അഡ്മിഷൻ – റഗുലർ/2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ 13ന് ആരംഭിക്കും. ഇതിലേക്കുള്ള അപേക്ഷകൾ പിഴയില്ലാതെ സെപ്തംബർ 1 വരെയും, 525 രൂപ പിഴയോടെ സെപ്തംബർ 2 വരേയും | 1050 രൂപ സൂപ്പർ ഫൈനോടെ സെപ്തംബർ 3 വരേയും സ്വീകരിക്കും. വിശദ വിവരം സർവ്വസൈറ്റിൽ.
എം. എസ് സി – സി.ഇ ആൻറ് എൻ. റ്റി മൂന്നാം സെമസ്റ്റർ ( 2019 അഡ്മിഷൻ – സി.എസ്. എസ്) പരീക്ഷകൾ സെപ്തംബർ 13ന് ആരംഭിക്കും. ഇതിലേക്കുള്ള അപേക്ഷകൾ പിഴയില്ലാതെ സെപ്തംബർ 1 വരെയും, 525 രൂപ പിഴയോടെ സെപ്തംബർ 2 വരേയും | 1050 രൂപ സൂപ്പർ ഫൈനോടെ സെപ്തംബർ 3 വരേയും സ്വീകരിക്കും. വിശദ വിവരം സർവ്വസൈറ്റിൽ.
പരീക്ഷാ ടൈം ടേബിൾ
മഹാത്മാഗാന്ധി സർവ്വകലാശാല മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013 മുതൽ 2016 വരെയുള്ള അഡ്മിഷൻ – റീ അപ്പിയറൻസ് ), സി.ബി. സി. എസ്.എസ് ബി.എസ്.സി. സൈബർ ഫോറൻസിക് (2014-2018 അഡ്മിഷൻ – റീ അപ്പിയറൻസ് ) അണ്ടർ ഗ്രാജ്വേറ്റ് സെപ്തംബർ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. .
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013 മുതൽ 2016 വരെയുള്ള അഡ്മിഷൻ – റീ അപ്പിയറൻസ് ) അണ്ടർ ഗ്രാജ്വേറ്റ് സെപ്തംബർ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിഡീകരിച്ചു. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ.
അപേക്ഷ തിയതി
നാലാം സെമസ്റ്റർ എം.എസ്സി – മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക്ക് എഞ്ചിനിയറിംഗ് (2018- 2020 ബാച്ച്) വിദ്യാർത്ഥികളുടെ പ്രൊജക്ട് ഇവാല്വേഷനും വൈവാ – വോസി ക്കുമുള്ള അപേക്ഷകൾ പിഴയില്ലാതെ ആഗസ്ത് 12 വരേയും 525 രൂപാ പിഴയോടെ ആഗസ്റ്റ് 13 വരെയും 1050 രൂപ സൂപ്പർ ഫൈനോടെ ആഗസ്ത് 16 വരെയും സ്വീകരിക്കും.
കാലിക്കറ്റ് സർവകലാശാല
സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ബിരുദ പഠനം
കാലിക്കറ്റ് സര്‍വകലാശാലയുടെ നാടകപഠന വിഭാഗമായ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിനയം, സംവിധാനം, രംഗവസ്തു നിര്‍മാണം, ചമയം, വെളിച്ചം, വസ്ത്രാലങ്കാരം, പാരമ്പര്യ കലകള്‍, സംഗീതം, ന്യൂ മീഡിയ, കുട്ടികളുടെ നാടകകല തുടങ്ങി നാടകത്തിന്റെ വിവിധ മേഖലകളെ ശാസ്ത്രീയമായി മനസിലാക്കുന്നതിനും പ്രയോഗിക്കുന്നതിനും സഹായകമാകുന്ന ബാച്ചിലര്‍ ഓഫ് തിയറ്റര്‍ ആര്‍ട്‌സ് കേരളത്തിലെ ഏക നാടക ബിരുദ കോഴ്‌സാണ്. പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം. https:// admission.uoc.ac.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായി 16 വരെ അപേക്ഷിക്കാം.
പരീക്ഷാ ഫലം
2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. സാന്‍സ്‌ക്രിറ്റ് നവംബര്‍ 2019 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഫിലോസഫി മെയ് 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
2007 സ്‌കീം 2007 വരെ പ്രവേശനം, 2008 സ്‌കീം 2008 പ്രവേശനം, 2009 സ്‌കീം 2009 പ്രവേശനം തേഡ് പ്രൊഫഷണല്‍ ബി.എ.എം.എസ്. നവംബര്‍ 2018 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ. സി.യു.സി.ബി.സി.എസ്.എസ്. – യു.ജി നാലാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2020 റഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സി.യു.സി.ബി.സി.എസ്.എസ്. ബി.എ. മള്‍ട്ടിമീഡിയ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2017 പരീക്ഷയുടേയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2018 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോ ബയോളജി നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
ഡസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും
സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെ ഡസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും 12-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ
2008, 2009 പ്രവേശനം അവസാനവര്‍ഷ എം.ബി.ബി.എസ്. പാര്‍ട്ട്-2 നവംബര്‍ 2019 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ 25-ന് തുടങ്ങും.
കണ്ണൂർ സർവകലാശാല
ഏകജാലക സംവിധാനം വഴിയുള്ള ഒന്നാം വർഷ ബിരുദ പ്രവേശനം 2021-22
കണ്ണൂർ സർവ്വകലാശാലയുടെ Govt./Aided/Self Financing അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി കോഴ്സുകളിലേക്ക് 2021-22 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. General/Reservation/Community/Management/sports quota ഉൾപ്പെടെയുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈ൯ രജിസ്ട്രേഷ൯ 10 ആഗസ്ത് 2021, 5.P.M മുതൽ ആരംഭിക്കുന്നതും 31 ആഗസ്ത് 2021 നു അവസാനിക്കുന്നതുമാണ്. രജിസ്ട്രേഷ൯ സംബന്ധമായ വിവരങ്ങൾ www. admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഹ്രസ്വ കാല കോഴ്സുകൾ
കണ്ണൂർ സർവകലാശാല യു ജി സി – എച് ആർ ഡി സി ക്കു 2021-22 വർഷത്തിൽ യു ജി സി അനുവദിച്ച കോഴ്സുകളിൽ താഴെ പറയുന്ന ഹ്രസ്വ കാല കോഴ്സുകൾക്ക് സർവകലാശാല – കോളേജ് അധ്യാപകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫാക്കൽറ്റി ഇൻഡക്ഷൻ പ്രോഗ്രാം 01-09-2021 നു തുടങ്ങി 30-09-2021നു അവസാനിക്കും. ഈ കോഴ്സിനുള്ള അപേക്ഷകൾ 24-08-2021 വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കും.
ഹാൾ ടിക്കറ്റുകൾ
ആഗസ്റ്റ് 13 നു ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി ജി ഡി എൽ ഡി -നവംബർ 2020 (R/S ) പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .ഓഫ്‌ലൈനായി സപ്പ്ളിമെന്ററി പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷ കേന്ദ്രത്തിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.
വിദൂര വിദ്യഭ്യാസം- പ്രൊജക്റ്റ് മൂല്യനിർണ്ണയം
അവസാന വർഷ ബി .സി.എ ഡിഗ്രി (വിദൂര വിദ്യഭ്യാസം -സപ്ലിമെന്ററി) മാർച്ച് 2021, കോവിഡ് സ്‌പെഷ്യൽ അവസാന വർഷ ബി സി എ ഡിഗ്രി (വിദൂര വിദ്യഭ്യാസം- സപ്ലിമെന്ററി) , മാർച്ച് 2020 പരീക്ഷകളുടെ ഭാഗമായ പ്രൊജക്റ്റ് മൂല്യനിർണ്ണയം കോവിഡ് – 19 മാനദണ്ഡപ്രകാരം 13 / 08 / 2021 ന് ചിന്മയ ആർട്സ് & സയൻസ് കോളേജ്, ചാല – യിൽ ആരംഭിക്കുന്നതാണ് . താഴെ പറയുന്ന കോളെജുകളിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ മേൽ സൂചിപ്പിച്ച പരീക്ഷ കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാക്കേണ്ടതാണ്
- കൃഷ്ണമേനോൻ ഗവ. വനിത കോളേജ് കണ്ണൂർ
- എസ് എൻ കോളേജ്. തോട്ടട
- ഗവ. ബ്രണ്ണൻ കോളേജ് ,തലശ്ശേരി, ,
- നിർമലഗിരി കോളേജ് കൂത്തുപ്പറമ്പ്
വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
0 comments: