2021, ഓഗസ്റ്റ് 4, ബുധനാഴ്‌ച

പഴയ ഫോൺ ഉപയോഗിക്കുന്നവർക്ക് സെപ്റ്റംബർ മുതൽ യൂട്യൂബ്,ഗൂഗിൾ ലഭിക്കില്ല,പെട്ടന്ന് അപ്ഡേറ്റ് ചെയ്യുക



ആൻഡ്രോയിഡ് 2.3.7 വേർഷൻ വരെയുള്ള ഫോണുകളിൽ സെപ്റ്റംബർ 27 മുതൽ നേരിട്ട് ഗൂഗിൾ സൈൻ - ഇൻ സാധ്യമാവില്ലെന്ന് മുന്നറിയിപ്പ്. സൈൻ ഇൻ ചെയ്തു യൂട്യൂബ് കാണാനും ജിമെയിലിലേക്ക് പ്രവേശിക്കാനും കഴിയില്ല. ആപ്പുകളും ഗൂഗിളിന്റെ മിക്ക സേവനങ്ങളും ലോഗിൻ ചെയ്ത  ഉപയോഗിക്കാൻ സാധ്യമാവുന്നതല്ല.

നിങ്ങളുടെ പഴയ ഫോണിനോ  മറ്റു ഉപകരണങ്ങൾക്കോ പുതിയ ആൻഡ്രോയിഡ് വേർഷനിലേക്ക് (3.0+)  അപ്ഡേറ്റ് ചെയാനുള്ള ശേഷി ഉണ്ടെങ്കിൽ തുടർന്നും ഗൂഗിൾ സേവനങ്ങൾ ലോഗിൻ  ചെയ്‌തു ഉപയോഗിക്കാൻ പറ്റും . ചില സേവനങ്ങൾക്ക് നിയന്ത്രണങ്ങൾ വരുന്നതിനാൽ പുതിയ ആൻഡ്രോയിഡ് പതിപ്പിലേക്ക് മാറുന്നതാണ് ഉചിതമെന്നും ഗൂഗിൾ അറിയിച്ചു .

ഏകദേശം പത്തു വർഷം മുൻപ് ഇറങ്ങിയ ആൻഡ്രോയിഡ്  2.3.7 പതിപ്പുകളിലോ അതിൽ താഴെ ഉള്ള പതിപ്പുകളിലോ പ്രവർത്തിക്കുന്ന  ഉപകരണങ്ങളിൽ 2021  സെപ്റ്റംബർ 27 മുതൽ സൈൻ ഇൻ ചെയാൻ അനുവദിക്കില്ലെന്നും കമ്പനി അറിയിച്ചു . ഉപഭോക്താക്കളുടെ സുരക്ഷക്ക് വേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനം .

അതേസമയം, പുതിയ പതിപ്പിലേക്ക്  (3.0+) അപ്ഡേറ്റ് ചെയ്യാൻ സാധ്യമാവാത്ത ഉപകരണങ്ങളിൽ ബ്രൗസറുകൾ വഴി ജിമെയിൽ , ഗൂഗിൾ സെർച്ച് , ഗൂഗിൾ ഡ്രൈവ് , യൂട്യൂബ് , തുടങ്ങിയ സേവനങ്ങൾ ആക്‌സസ്  ചെയ്യാൻ സാധിക്കുമെന്നും ഗൂഗിൾ പറയുന്നുണ്ട് .

0 comments: