2021, ഓഗസ്റ്റ് 4, ബുധനാഴ്‌ച

ഇനി ലോക്ക് ഡൗൺ പുതിയ രീതിയിൽ, 5 പുതിയ മാറ്റങ്ങൾ, പൊതു ജനങ്ങൾ അറിഞ്ഞിരിക്കുകസംസ്ഥാനത്തെ  നിലവിൽ ഉള്ള കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് സഭയിൽ പ്രഖ്യാപിച്ചു.  ആൾക്കൂട്ടം  പരമാവധി ഒഴിവാക്കി രോഗവ്യാപനം തടയുന്നതാണ് ഏറ്റവും പ്രധാനം . ജനസംഖ്യയിൽ ആയിരം പേരിൽ  എത്ര പേർക്ക് രോഗം വരുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് പുതിയ തീരുമാനം . ആരാധനാലയങ്ങളിൽ വിസ്തീർണം കണക്കാക്കി ആളുകളെ പ്രവേശിപ്പിക്കണമെന്നും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മകൾ ഉൾപ്പെടെയുള്ള ജനങ്ങൾ   കൂടുന്ന പരിപാടികൾ  പൂർണമായും ഒഴിവാക്കുന്ന രീതി തുടരണമെന്നും മന്ത്രി വ്യക്തമാക്കി .

പുതുക്കിയ  നിയന്ത്രണങ്ങൾ ഇങ്ങനെ 

  • കടകൾ രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പതു മണി വരെ ആഴ്ചയിൽ ആറു ദിവസങ്ങളിലും തുറക്കാം . ലോക്ക് ഡൌൺ ഞായറാഴ്ച മാത്രം . 
  • കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേർക്കും ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്കും പങ്കെടുക്കാൻ അനുമതി . 
  • ഒരു പ്രദേശത്തെ ജനസംഖ്യയുടെ ആയിരം പേരിൽ പത്തിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചാൽ അവിടെ ട്രിപ്പിൾ ലോക്ക് ഡൌൺ . 
  • സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു  ഞായറാഴ്ച ലോക്ക് ഡൗണിൽ ഇളവ് ഉണ്ടാവും .
  • ഓണത്തിരക്കു കണക്കിലെടുത്തു  22 മുതൽ ലോക്ക്  ഡൌൺ നിയന്ത്രണങ്ങൾ ഒഴിവാക്കും . 
  • വ്യാപാര സ്ഥാപനങ്ങൾ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കണം .

0 comments: