2021, ഓഗസ്റ്റ് 3, ചൊവ്വാഴ്ച

വാക്‌സിൻ സർട്ടിഫിക്കറ്റിൽ തെറ്റുണ്ടോ ,തിരുത്തണോ ,ഇപ്പോൾ തിരുത്താം ,ഒരിക്കൽ മാത്രം അവസരം ,എങ്ങനെ എന്ന് അറിയാം
ഇന്നത്തെ ഈ കോവിഡ് കാലത്തുള്ള യാത്രാ സമയത്ത് കോവിഡ് സർട്ടിഫിക്കറ്റ് ആവശ്യമായി വരും. നിരവധി സ്ഥലങ്ങളിൽ പ്രവേശനത്തിനും വാക്സിൻ സർട്ടിഫിക്കറ്റ് വേണ്ടിവരും.ഇതിനാൽ വാക്സിൻ സർട്ടിഫിക്കറ്റുകളിൽ തെറ്റുകളില്ലാതിരിക്കുക എന്നത് പ്രധാനമാണ്. സര്‍ട്ടിഫിക്കറ്റിലെ വിവിധ പ്രശ്‌നങ്ങള്‍ കാരണം നിരവധിപേര്‍ ,പ്രത്യേകിച്ചു വിദേശത്തു ജോലിക്കുപോകുന്നവർക്കു ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു .

നിങ്ങളുടെ കോവിൻ വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പിശകുകൾ വന്നിട്ടുണ്ടെങ്കിൽ അവ തിരുത്താൻ സാധിക്കും. നിങ്ങളുടെ പേര്, ജനന വർഷം, ലിംഗം എന്നിവ തെറ്റായി രേഖപെടുത്തിയട്ടുണ്ടെങ്കിൽ ഇത്തരത്തിൽ തിരുത്താനാകും.കോവിൻ ഓൺലൈൻ പോർട്ടൽ വഴി കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിലെ പിശകുകൾ ശരിയാക്കാൻ കഴിയും. സർട്ടിഫിക്കറ്റ് ഒരുതവണ മാത്രമാണ് ഇത്തരത്തിൽ എഡിറ്റുചെയ്യാൻ കഴിയുക. അതിനാൽ തെറ്റുകൾ തിരുത്താൻ നിങ്ങൾക്ക് രണ്ടാമത്തെ അവസരം ലഭിക്കില്ല എന്നതിനാൽ നിങ്ങൾ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം നൽകേണ്ടതുണ്ട്.

വാക്സിൻ സർട്ടിഫിക്കറ്റിലെ പിശകുകൾ എങ്ങനെ തിരുത്താം

  • സ്റ്റെപ്പ് 1: cowin.gov.in എന്ന വെബ്സൈറ്റിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുക.
  • സ്റ്റെപ്പ് 2നിങ്ങളുടെ നമ്പർ പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, അപ്ലിക്കേഷൻ നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ പ്രദർശിപ്പിക്കും.
  • സ്റ്റെപ്പ് 3ഇവിടെ, “Raise an Issue” (ഒരു പ്രശ്നം അറിയിക്കുക) എന്ന ഒരു ഓപ്ഷൻ കാണും. ഈ ബട്ടണിൽ ടാപ്പുചെയ്യുക. തുടർന്ന് ഏത് കുടുംബാംഗത്തിന്റെ സർട്ടിഫിക്കറ്റിലെ വിവരങ്ങളാണോ തിരുത്തേണ്ടത് ആ അംഗത്തിന്റെ പേര് തിരഞ്ഞെടുക്കുക.
  • സ്റ്റെപ്പ് 4:Correction in Certificate” (സർട്ടിഫിക്കറ്റിൽ തിരുത്തുക) എന്ന ബോക്സിൽ ടാപ്പുചെയ്യുക. പേര്, ലിഗം മുതലായവയ്ക്കുള്ള ബോക്സുകളിൽ ടാപ്പുചെയ്ത് ശരിയായ വിവരങ്ങൾ നൽകുക. തുടർന്ന് നിങ്ങൾ “Continue” (തുടരുക) ബട്ടണിലും തുടർന്ന് “Submit” (സമർപ്പിക്കുക) ബട്ടണിലും ടാപ്പു ചെയ്യുക.

രണ്ട്​ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ചെയ്യേണ്ടത് 

രണ്ട് ഡോസിനും വെവ്വേറെ ആദ്യ ഡോസ് പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റിനായി 'മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസില്‍' ക്ലിക്ക് ചെയ്ത് ശേഷം ഒരുമിപ്പിക്കേണ്ട രണ്ട് സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യണം.

പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍ ചെയ്യേണ്ടത് 

പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍ 'ആഡ് മൈ പാസ്‌പോര്‍ട്ട് ഡീ​റ്റല്‍സ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പാസ്‌പോര്‍ട്ട് നമ്പര്‍ തെറ്റാതെ ഉൾപ്പെടുത്താം.

മറ്റൊരാള്‍ നമ്മുടെ നമ്പറില്‍ രജിസ്​റ്റര്‍ ചെയ്താല്‍

നമ്മുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആരെങ്കിലും സര്‍ട്ടിഫിക്കറ്റെടുത്തിട്ടുണ്ടെന്ന് അക്കൗണ്ട് ഡീ​റ്റൈല്‍സില്‍ കാണിച്ചാല്‍ 'റിപ്പോര്‍ട്ട് അണ്‍നോണ്‍ മെംബര്‍ രജിസ്‌ട്രേഡ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരിചയമില്ലാത്തയാളെ ഡിലീറ്റ് ചെയ്യാനാകും.

ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 

വാക്‌സിന്‍ നല്‍കിയ തീയതിയും ബാച്ച്ഉള്ള ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കോവിന്‍ വെബ്‌സൈറ്റിലെ ((https://selfregistration.cowin.gov.in)ലിങ്കില്‍ പോയി ഒ.ടി.പി നമ്പര്‍ നല്‍കി വെബ്സൈറ്റില്‍ പ്രവേശിക്കണം. അപ്പോള്‍ അക്കൗണ്ട് ഡീറ്റൈല്‍സില്‍ രജിസ്​റ്റര്‍ ചെയ്തവരുടെ പേര് വിവരങ്ങള്‍ കാണിക്കും. അതിന് വലതുവശത്തായി കാണുന്ന സര്‍ട്ടിഫിക്കറ്റ്  ക്ലിക്ക് ചെയ്ത് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഇതിന് മറ്റ് വിവരങ്ങള്‍ നല്‍കേണ്ടതില്ല.

നാലുപേരുടെയും തിരുത്താം .

 ഒരു മൊബൈല്‍ നമ്പറില്‍നിന്ന്​ നാലുപേരെ രജിസ്​റ്റര്‍ ചെയ്യാന്‍ സാധിക്കും. അതിനാല്‍ നാലുപേരു​ടയും വിവരങ്ങള്‍ ഇതുപോലെ തിരുത്താനോ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കും.

ഓർക്കുക, തിരുത്തൽ ഒറ്റത്തവണ മാത്രം

കോവിഡ് സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്തുന്നവര്‍ സൂക്ഷ്മതയോടെ ചെയ്യണം.ഇപ്പോഴുള്ള അവസരം വളരെ ശ്രദ്ധിച്ച് വിനിയോഗിക്കണം. ഇനിയും തെറ്റുപറ്റിയാപിന്നെ അവസരം ലഭ്യമല്ല. സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.


0 comments: