2021, ഓഗസ്റ്റ് 3, ചൊവ്വാഴ്ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 കീം ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

വ്യാഴാഴ്ച നടക്കാനിരിക്കുന്ന കേരള എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ്മെഡിക്കൽ പ്രവേശന പരീക്ഷയുടെ (കീം) ഫലവും റാങ്ക് ലിസ്റ്റും  പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി ഇടക്കാലത്തേക്കുതടഞ്ഞു. ഇനി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ എൻജിനീയറിങ്,ആർക്കിടെക്ചർ ഫാർമസി, എംബിബിഎസ്, ബിഡിഎസ്,ബിഎഎംഎസ്, ബിഎച്ച് എംഎസ്, ബിഎസ് എംഎസ്, ബിയുഎംഎസ്, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാൻ കഴിയൂ.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: 99.04 ശതമാനം വിജയം

ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 99.04 ശതമാനമാണ് വിജയം. പരീക്ഷയ്ക്കായി റജിസ്റ്റർ ചെയ്ത 20,97,128 വിദ്യാർത്ഥികളിൽ 20,76,997 പേർ വിജയിച്ചു.

കലാ-കായിക വിദ്യാഭ്യാസം: വിക്ടേഴ്സ് ചാനലിൽ വഴി ഉടൻ ക്ലാസുകൾ

സംസ്ഥാനത്തെ കുട്ടികളുടെ കലാ-കായിക നിലവാരം മെച്ചപ്പെടുത്താൻ ഓൺലൈൻ വഴി പരിശീലന ക്ലാസുകൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചു. കലാ- കായിക വിദ്യാഭ്യാസം, യോഗ എന്നിവയുമായി ബന്ധപ്പെട്ട ഡിജിറ്റൽ ക്ലാസുകൾ ഇതിനായി തയ്യാറാക്കി കഴിഞ്ഞു. ഉടൻ തന്നെ കുട്ടികൾക്കായി വിക്ടേഴ്സ് ചാനലിലൂടെ ഈ പരിപാടികൾ സംപ്രേഷണം ചെയ്യും.

പരീക്ഷാകേന്ദ്രം മാറ്റം: അവസാന തീയതി നാളെ

പരീക്ഷാഭവൻ നടത്തുന്ന ഡി.എൽ.എഡ് (ജനറൽ) പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റുന്നതിന് നാളെ (ആഗസ്റ്റ് മൂന്ന്) വൈകിട്ട് അഞ്ച് മണിവരെ ഓൺലൈനായി അപേക്ഷിക്കാം. ഇത് സംബന്ധിച്ച വിശദമായ സർക്കുലർ  www.keralapareekshabhavan.in ൽ ലഭ്യമാണ്.

ദ്വിവത്സര സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സ് ക്ളാസ്സുകൾ ആരംഭിക്കുന്നു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മുവാറ്റുപുഴ, കൊല്ലം, വയനാട് ഉപകേന്ദ്രങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്കായി വേണ്ടി നടത്തുന്ന ദ്വിവത്സര സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസുകൾ. കോഴ്‌സ് ഫീസ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഐ.സി.എസ്.ആർ പൊന്നാനി സെന്റർ ഒഴികെ മറ്റു സെന്ററുകളിലേക്ക് പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല.ഓഗസ്റ്റ് അഞ്ചുമുതൽ 13 വരെ ഓൺലൈനായി www.ccek.org, www.kscsa.org  എന്നീ വെബ്‌സൈറ്റുകൾ മുഖേന ഫീസ് അടയ്ക്കാം. 

സ്‌പോട്ട് അഡ്മിഷൻ

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്സിന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. 30,000 രൂപയാണ് കോഴ്സ് ഫീസ്.  പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്രായപരിധി 30 വയസ്സ്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ചുവർഷത്തെ വയസ്സിളവുണ്ട്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജനറൽ വിഭാഗത്തിന് അപേക്ഷാഫീസ് 300 രൂപ, എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങൾക്ക് 150 രൂപ. വിശദവിവരങ്ങൾക്ക്: 0484-2422275, 9447607073.

ഡി.ഫാം പാർട്ട്-2 പരീക്ഷ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട്-2 (റഗുലർ/സപ്ലിമെന്ററി) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ സെപ്റ്റംബർ 29 മുതൽ നടക്കും. പരീക്ഷ എഴുതുന്നവർ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 18ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കുകയും കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ 26നകം ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷൻസ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ ലഭിക്കുകയും  വേണം. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.

സി.ബി.എസ്.ഇ ഇംപ്രൂവ്​മെന്‍റ്,​ കംപാര്‍ട്ട്​മെന്‍റ്​​ പരീക്ഷകള്‍ ആഗസ്റ്റ്​ 16 മുതല്‍

സി.ബി.എസ്.ഇ ഇംപ്രൂവ്​മെന്‍റ്,​ കംപാര്‍ട്ട്​മെന്‍റ്​​ പരീക്ഷകള്‍ ആഗസ്റ്റ്​ 16 മുതല്‍ സെപ്റ്റംബര്‍ 15 വരെ നടക്കും.10, 12 ക്ലാസുകളിലെ പ്രൈവറ്റ്​, പത്രചാര്‍, കമ്ബാര്‍ട്ട്മെന്‍റ്​ സെക്കന്‍ഡ്​ ചാന്‍സ്​ എന്നിവര്‍ക്കും പരീക്ഷകള്‍ നടത്തും. ടൈംടേബ്​ള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. കമ്ബാര്‍ട്ട്മെന്‍റ്​ വിദ്യാര്‍ഥികള്‍ മാത്രമേ പരീക്ഷാഫീസ് നല്‍കേണ്ടതുള്ളൂവെന്നും സി.ബി.എസ്​.ഇ വിജ്​ഞാപനത്തില്‍ അറിയിച്ചു. ചുരുക്കിയ സിലബസില്‍ അനുസരിച്ചായിരിക്കും പരീക്ഷ. മാതൃകാ ചോദ്യപേപ്പറുകള്‍ ബോര്‍ഡ്​ വെബ്സൈറ്റില്‍ ലഭ്യമാണ്​. രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ വെബ്സൈറ്റില്‍ ഉടന്‍ ലഭ്യമാകും.

രാജ്യത്ത് എന്‍ജിനീയറിങ്​ പ്രവേശന നടപടികള്‍ ഒരുമാസം കൂടി ദീര്‍ഘിപ്പിച്ചു


രാജ്യത്ത് എന്‍ജിനീയറിങ്​ പ്രവേശന നടപടികള്‍ ഒരുമാസം കൂടി ദീര്‍ഘിപ്പിച്ചു.പുതുക്കിയ അക്കാദമിക്​ കലണ്ടര്‍ പ്രകാരം ബി.ടെക്​ പ്രവേശനത്തിനുള്ള ഒന്നാം റൗണ്ട്​ കൗണ്‍സലിങ്​/ പ്രവേശനം സെപ്​റ്റംബര്‍ 30നകം പൂര്‍ത്തിയാക്കണം. നേരത്തേ ഇത്​ ആഗസ്​റ്റ്​ 31 ആയിരുന്നു.

നിലവിലുള്ള വിദ്യാര്‍ഥികള്‍ക്ക്​ ക്ലാസുകള്‍ ഒക്​ടോബര്‍ ഒന്നിനകം ആരംഭിക്കണം. ബി.ടെക്​ പ്രവേശനത്തിനുള്ള രണ്ടാം റൗണ്ട്​ കൗണ്‍സലിങ്​ ഒക്​ടോബര്‍ പത്തിനകം പൂര്‍ത്തിയാക്കണം. ഫീസ്​ പൂര്‍ണമായും തിരികെ ലഭിക്കുന്ന രീതിയില്‍ പ്രവേശനം ഉപേക്ഷിക്കാനുള്ള അവസാന തീയതി ഒക്​ടോബര്‍ 15ആണ്​. ഒഴിവുള്ള സീറ്റുകള്‍ ഒക്​ടോബര്‍ 20നകം നികത്തണം

ഗേറ്റ് 2022 രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 30 മുതല്‍; പരീക്ഷ ഫെബ്രുവരി അഞ്ചിന് തുടങ്ങും

എഞ്ചിനിയറിംഗ് ഉപരി പഠനത്തിനായുള്ള ഗേറ്റ് അഥവാ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനിയറിംഗ് 2022 ലേക്കുള്ള പരീക്ഷ 2022 ഫെബ്രുവരി 5, 6, 12, 13 തീയതികളില്‍ നടക്കും.

ഐഐടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ഖരഗ്പൂര്‍ ആണ് ഇത്തവണ പരീക്ഷ നടത്തുന്നത്.

ഗേറ്റ് 2022 പരീക്ഷ എഴുതാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് gate.iitkgp.ac.in എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 24 വരെയാണ്.0 comments: