2021, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

CBSE പത്താം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു ,എങ്ങനെ റിസൾട്ട് പരിശോധിക്കാം

 



സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു  

പ്രീബോര്‍ഡ് പരീക്ഷാ ഫലം, ഇന്റേണല്‍ അസസ്‌മെന്റ്, യൂണിറ്റ് ടെസ്റ്റുകള്‍ എന്നിവയുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പത്തിലെ മാര്‍ക്ക് നിര്‍ണയിക്കുക.സ്‌കൂളുകള്‍ നല്‍കുന്ന മാര്‍ക്ക് അംഗീകരിക്കാനാവാതെ സിബിഎസ്ഇ മടക്കി അയച്ചതാണ് ഫലം വൈകാന്‍ കാരണം. മുന്‍വര്‍ഷത്തേക്കാള്‍ മാര്‍ക്ക് കൂടുതല്‍ നല്‍കരുതെന്ന് സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജൂലൈ 25നാണ് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാനിരുന്നത്. പിന്നീടത് 28ലേക്ക് മാറ്റി. തുടർന്നാണ് ഇന്ന് പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചത്‌. കൊവിഡിനെ തുടര്‍ന്ന് ഏപ്രില്‍ 15നാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയത്.

അതേസമയം, മുന്‍ വര്‍ഷത്തെ മാര്‍ക്കുകളും പത്താം ക്ലാസ് ഫലത്തില്‍ പരിഗണിക്കണമെന്ന് സിബിഎസ്ഇ പറഞ്ഞിരുന്നു. മുന്‍ വര്‍ഷത്തെ മാര്‍ക്കുകളില്‍ നിന്ന് പത്താം ക്ലാസ് മാര്‍ക്കിന് അന്തരം വന്നപ്പോള്‍ തിരിച്ചയക്കുകയായിരുന്നു.

എങ്ങനെ റിസൾട്ട് പരിശോധിക്കാം 

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ 

https://cbseresults.nic.in/class10/Class10th21.htm , 

cbse.gov.in 

എന്നിവയിൽ ഫലം അറിയാനാകും.ഏകദേശം 18 ലക്ഷത്തോളം വിദ്യാർഥികളാണ് സിബിഎസ്ഇയുടെ പത്താം ക്ലാസ് ഫലത്തിനായി കാത്തിരിക്കുന്നത്. ഫലം പ്രഖ്യാപിച്ചതിന് ശേഷം വിദ്യാർഥികൾക്ക് ഡിജിലോക്കറിലൂടെ മാർക്കുകൾ പരിശോധിക്കാവുന്നതാണ്. 

സിബിഎസ്ഇ പത്താം ക്ലാസ് മാർക്ക് നിർണയം എങ്ങനെ ?

കോവിഡ് വ്യാപനത്തെ തുടർന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇയുടെ പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകൾ റദ്ദാക്കുകയായിരുന്നു. തുടർന്ന് സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് പ്രത്യേക മൂല്യനിർണയ മാനദണ്ഡം സൃഷ്ടിക്കുകയും ചെയ്തു. 100ൽ 20 മാർക്ക് ഇന്റേണൽ അസ്സെസ്മെന്റ് മാർക്കായും ബാക്കി 80 മാർക്ക് സ്കൂളിൽ വെച്ച് നടത്തിയ വിവിധ പരീക്ഷകളിലായി നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് സ്കോറിങ്. 

അതായത്  10  മാർക്ക് നിർണയിക്കുന്നത് ഈ അധ്യയന  വർഷത്തിലെ  ഇടവേളകളിലായി നടത്തിയ  യൂണിറ്റ് ടെസ്റ്റ് പോലെയുള്ള  പരീക്ഷകളിൽ സ്കോറുകളുടെ അടിസ്ഥാനത്തിലാണ് . ബാക്കിയുള്ള 70 മാർക്കിൽ 30 മാർക്ക് അർധ വാർഷിക പരീക്ഷയുടെ നേടിയ സ്കോറിന്റെ അടിസ്ഥാനത്തിലാണ്. ബാക്കിയുള്ള 40 മാർക്ക് ബോർഡ് മുമ്പ് നടത്തിയ പരീക്ഷ നേടിയ സ്കോറിന് അനുസരിച്ചാണ്. 

സിബിഎസ്ഇ ഫലങ്ങൾ ഡിജിലോക്കർ വഴി ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?

1) www.digilocker.gov.in  എന്ന സൈറ്റ് സന്ദർശിക്കുകയോ, പ്ലൈ സ്റ്റോറിൽ നിന്ന് ഡിജിലോക്കർ ആപ്പ് ഡൌൺലോഡ് ചെയ്യുകയോ ചെയ്യുക.

  • അതിൽ നിന്നും Central Board of Secondary Education (CBSE) ന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുക .

  • പത്താം ക്ലാസ് പരീക്ഷയുടെ ഫലങ്ങൾ അറിയാൻ "Class 10 passing certificate or Class 10 marksheet" സെലക്ട് ചെയ്യണം

  • സിബിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പർ നൽകി ലോഗിൻ ചെയ്‌താൽ മാർക്ക് ഷീറ്റ് ലഭിക്കും.
  • ആധാർ കാർഡ് നമ്പർ ഉപയോഗിച്ചും ലോഗിൻ ചെയ്യാൻ സാധിക്കും.
  • അവിടെ നിന്നും നിങ്ങൾക്ക് നിങ്ങളുടെ മാർക്ക്ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

സിബിഎസ്ഇ  പരീക്ഷയുടെ റോൾ നമ്പർ കണ്ടെത്തേണ്ടത് എങ്ങനെ?

  • ഔദ്യോഗിക വെബ്സൈറ്റായ  cbse.gov.in സന്ദർശിച്ച്  ‘CBSE Roll Number Finder 2021’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പത്താം ക്ലാസ് സെലക്ട് ചെയ്ത്, വിദ്യാർഥിയുടെ പേര്, അച്ഛന്റെയും അമ്മയുടെയും പേര്, ജനനത്തീയതി എന്നിവ നൽകുക.അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ റോൾ നമ്പർ ലഭിക്കും.

0 comments: