2021, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


സിബിഎസ്ഇ പത്താം ക്ലാസ് ഫലം; റോൾ നമ്പർ ഡൗൺലോഡ് ചെയ്യാം

സിബിഎസ്ഇ പത്താം ക്ലാസ്  വിദ്യാർത്ഥികൾക്ക് അവരുടെ ബോർഡ് റോൾ നമ്പറുകൾ പരിശോധിക്കുന്നതിനായി കഴിഞ്ഞ ആഴ്ച ‘റോൾ നമ്പർ ഫൈൻഡർ’ പോർട്ടൽ സിബിഎസ്ഇ പുറത്തിറക്കിയിരുന്നു.റോൾ നമ്പർ എങ്ങനെ ഡൗൺലോഡ് ചെയ്യാം

  • വെബ്സൈറ്റ് സന്ദർശിക്കുക – www.cbse.gov.in/cbsenew/cbse.html
  • ഹോംപേജിൽ, ‘റോൾ നമ്പർ ഫൈൻഡർ’ ( Roll number Finder) എന്നതിൽ ക്ലിക്ക് ചെയ്യുക
  • പുതുതായി വന്ന പേജിൽ, നിങ്ങളുടെ ക്ലാസ് തിരഞ്ഞെടുക്കുക
  • നിങ്ങളുടെ പേരും സ്കൂൾ കോഡും മാതാപിതാക്കളുടെ പേരും നൽകുക
  • സെർച്ച് ഡാറ്റ (search data) എന്നതിൽ ക്ലിക്കുചെയ്യുക
  • നിങ്ങളുടെ റോൾ നമ്പർ സ്ക്രീനിൽ ദൃശ്യമാകും

ക്യാറ്റ് നവംബർ 28ന്, അപേക്ഷ ഈ മാസം 4 മുതൽ

 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലേക്കുള്ള (ഐഐഎം) പൊതുപ്രവേശനപരീക്ഷ ‘ക്യാറ്റി’ന് ഈ മാസം 4 മുതൽ സെപ്‌റ്റംബർ 15 വരെ റജിസ്‌റ്റർ ചെയ്യാം. www.iimcat.ac.in.കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങൾ ആണ് .ഏതെങ്കിലും വിഷയത്തിലെ ബിരുദം 50% എങ്കിലും മാർക്കോടെ നേടിയവർക്കൂം ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം .

കൂൾ’ സ്‌കിൽ ടെസ്റ്റിൽ 95 ശതമാനം വിജയം

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ ‘കൂൾ’ (കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ ലേണിംഗ്) പരിശീലനത്തിന്റെ അഞ്ചാം ബാച്ചിലെ  സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. 2469 അധ്യാപകരിൽ 2353 പേർ (95%) കോഴ്‌സ് വിജയിച്ചു. അധ്യാപകരുടെ പ്രാബേഷൻ പ്രഖ്യാപിക്കുന്നതിന് ‘കൂൾ’ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. . പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.

പരീക്ഷാകേന്ദ്രം മാറ്റം: ആഗസ്റ്റ് 3 വരെ

പരീക്ഷാഭവൻ നടത്തുന്ന ഡി.എൽ.എഡ് (ജനറൽ) പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റുന്നതിന് ഇന്ന് (ആഗസ്റ്റ് മൂന്ന്) വൈകിട്ട് അഞ്ച് മണിവരെ ഓൺലൈനായി അപേക്ഷിക്കാം. ഇത് സംബന്ധിച്ച വിശദമായ സർക്കുലർ www.keralapareekshabhavan.in ൽ ലഭ്യമാണ്.

അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ ആയുർവേദ കോളേജിനടുത്തെ നോളഡ്ജ് സെന്ററിൽ വിവര സാങ്കേതിക രംഗത്ത് യൂസർ ഇന്റർഫേസ് ഡെവലപ്പിംഗ് മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ ഉള്ള UI/UX ഡെവലപ്പർ കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഓൺലൈൻ ക്ലാസ്സുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളഡ്ജ് സെന്റർ, റാം സമ്രാട് ബിൽഡിംഗ്, ആയുർവേദ കോളേജിന് എതിർവശം, ധർമ്മാലയം റോഡ്, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ 0471-4062500, 9446987943 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

ഡാറ്റ സയൻസ് ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡിപ്ലോമ; അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ ആയുർവേദ കോളേജ് നോളഡ്ജ് സെന്ററിൽ ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ക്ലാസുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-4062500, 9446987943.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല പ്രവേശനപരീക്ഷ ആഗസ്റ്റില്‍

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദാന്തര-ബിരുദകോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2021 ആഗസ്റ്റ് 10 ചൊവ്വ നടക്കും. രാവിലെ 10 മണി മുതല്‍ 12 മണി വരെയാണ് പരീക്ഷ നടക്കുക. തിരുവനന്തപുരം (കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍, വഴുതക്കാട്), എറണാകുളം (ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, എറണാകുളം സൗത്ത്, ചിറ്റൂര്‍ റോഡ്), കോഴിക്കോട് (ഗവ. എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്, നടക്കാവ്, കോഴിക്കോട്), തിരൂര്‍ (തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജ്, വാക്കാട്, തിരൂര്‍) എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ആഗസ്റ്റ് അഞ്ച് മുതല്‍ ഇ-മെയില്‍ വഴി അപേക്ഷകര്‍ക്ക് ലഭിക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.

തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സ്

കെല്‍ട്രോണി ന്റെ വഴുതക്കാട് നോളജ് സെന്ററില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ.ഒ.ടി, സി.സി.ടി.വി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി സോഫ്റ്റ്വെയര്‍, ആനിമേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, ബി.ടെക് അല്ലെങ്കില്‍ എം.സി.എ ആണ് യോഗ്യത. വിശദവിവരങ്ങള്‍ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ചെമ്പിക്കലം ബില്‍ഡിംഗ് രണ്ടാം നില, ബേക്കറി വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ തിരുവനന്തപുരം വിലാസത്തില്‍ ലഭിക്കും. ഫോണ്‍-8590605260, 04712325154.

ഫാഷന്‍ ടെക്നോളജി കോഴ്‌സ്

കണ്ണൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി നടത്തുന്ന ക്ലോത്തിങ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്സിന് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 13. അപേക്ഷാഫോമും വിശദവിവരങ്ങളും എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജി-കണ്ണൂര്‍, പി. ഒ, കിഴുന്ന, തോട്ടട വിലാസത്തിലും www.iihtkannur.ac.in വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍-04972835390.

IGNOU പ്രവേശനം: സമയം നീട്ടിനൽകി

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ജൂലൈ സെഷൻ രജിസ്ട്രേഷനായി ഇനി ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം. http://ignou.ac.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

സർവകലാശാലകളിലെയും കോളജുകളിലെയും ഓൺലൈൻ പഠനരീതി മാറുന്നു

സംസ്ഥാനത്തെ സർവകലാശാലകളിലെയും കോളജുകളിലെയും നിലവിലെ ഓൺലൈൻപഠനരീതി ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്ക് മാറുന്നു. പുതിയ ലേണിങ് മാനേജ്മെന്റ് സിസ്റ്റമാണ് ഒരുക്കുന്നത്.നിലവിലെ ഓൺലൈൻ പഠനരീതി പൂർണ്ണമായും ഉടച്ചുവാർക്കും. വിഡിയോ കോൺഫറൻസിന് സമാനമായ രീതിയിലുള്ള നിലവിലെ ക്ലാസുകൾക്ക്പ കരം ഗ്രൂപ്പ് ചർച്ചകളും മൾട്ടിമീഡിയ സാധ്യതകൾ ഉപയോഗിചുള്ള ഡിജിറ്റൽ ക്ലാസ് മുറികളും ഒരുങ്ങും. നേരിട്ടുള്ള ക്ലാസിന്റെ അനുഭവം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാനാണ് ശ്രമം.


ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഇന്നുമുതൽ

 ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഇന്നുമുതൽ ആരംഭിക്കും. സർവകലാശലയ്ക്ക് കീഴിലെ 70,000 സീറ്റുകളിലേക്കുള്ള രജിസ്ട്രേഷനാണ് ഇന്ന് മുതൽ ആരംഭിക്കുക. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ആഗസ്റ്റ് 31ആണ്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ വെബ്സൈറ്റിൽ രജിസ്‌ട്രേഷൻ ലിങ്ക് പ്രവർത്തന ക്ഷമമാകും.
ബിരുദാനന്തര പ്രവേശനത്തിനുള്ള പോർട്ടലിലേതു പോലെ സംവേദനാത്മകവും വിദ്യാർത്ഥികളുടെ ചോദ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടും ലഭ്യമാക്കും. കഴിഞ്ഞ വർഷത്തെപ്പോലെ, പ്രവേശന നടപടികൾ പൂർണ്ണമായും ഓൺലൈനിലായിരിക്കും.

എല്‍.ബി.എസില്‍ ദീര്‍ഘകാല, ഹ്രസ്വകാല കോഴ്‌സുകള്‍ പഠിക്കാം

കേര എല്‍. ബി. എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കാസര്‍കോട്, കാഞ്ഞങ്ങാട് ഉപ കേന്ദ്രങ്ങളില്‍ ആഗസ്റ്റ് മാസം 20 ന് ആരംഭിക്കുന്ന ദീര്‍ഘകാല, ഹ്രസ്വകാല കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി. സി. എ), ആറു മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ഡി. സി. എ സോഫ്റ്റ്‌വെയര്‍), നാലുമാസം ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ്‌ഓട്ടോമേഷന്‍ വിത്ത് മലയാളം കമ്ബ്യൂട്ടിങ് , മൂന്നു മാസം ദൈര്‍ഘ്യമുള്ള ഡാറ്റാഎന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം.പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡി. സി. എ കോഴ്‌സിലേക്കും പത്താം തരം യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാഎന്‍ട്രി കോഴ്‌സിലേക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.lbscentre.kerala.gov.in/services/courses ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട്: 9809803022, കാഞ്ഞങ്ങാട് : 9447240174

ടാലന്റ്ഡവലപ്പ്‌മെന്റ്, സിവില്‍സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കേരളാ സിവില്‍ സര്‍വീസ് അക്കാദമിയുടെ സബ്‌സെന്റെറായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. 2021 -22 അധ്യായനവര്‍ഷം എട്ട്, ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിലേക്കും പ്ല്‌സ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിലേക്കും അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ ആഗസ്റ്റ് 13 നകം www.ccek.org , kscsa.org എന്നീ വെബ്‌സൈറ്റുകളിലൂടെ അപേക്ഷിക്കണം.ഫോണ്‍ : 0494 2665489.; 9287555500, 9846715386, 9645988778, 9746007504,9847531709. ഇമെയില്‍: icsrgovt@gmail.com

നിര്‍ദ്ധനരായ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്കോളര്‍ഷിപ്പുമായി വിസാറ്റ്‌ എഞ്ചിനീയറിംഗ് ‌ കോളേജ്‌

കോവിഡ്‌ മഹാമാരി വരുത്തി വച്ച പ്രതിസന്ധിയില്‍ സാമ്ബത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ മിടുക്കരായ മക്കള്‍ക്ക്‌ പഠന ചിലവില്‍ ആശ്വാസവുമായി വിസാറ്റ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌.2011 ല്‍ സ്ഥാപിതമായ, ഏറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ വിസാറ്റ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌.25 മുതല്‍ 35 ശതമാനം വരെ ഫീസിളവാണ്‌ ഈ പദ്ധതിയിലൂടെ പ്രാവാസികളുടെ മക്കള്‍ക്കായി വിസാറ്റ്‌ നല്‍കുന്നത്‌. കോളേജിന്റെ വെബ്‌ സൈറ്റ്‌ വഴിയോ, നേരില്‍ ബന്ധപ്പെട്ടോ അപേക്ഷകള്‍ നല്‍കാം. അപേക്ഷകരില്‍ നിന്ന് വിസാറ്റ്‌ നടത്തുന്ന എട്രന്‍സ്പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കായിരിക്കും ഫീസിളവ്‌ ലഭിക്കുന്നത്‌.

ലക്ഷദ്വീപിലെ ആദ്യ നഴ്സിങ് കോളേജ്; ഗുജറാത്തിലെ സര്‍വകലാശാലയുമായി സംയോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ അംഗീകാരം

ലക്ഷദ്വീപിലെ ആദ്യ നഴ്സിങ് കോളേജിന് ഗുജറാത്തിലെ വീര്‍ നര്‍മദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റിയുമായി (വിഎന്‍എസ്‌ജിയു) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് അംഗീകാരം ലഭിച്ചു. കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളെ സമീപിച്ചിരുന്നെങ്കിലും തൃപ്തികരമായൊരു മറുപടി ലഭിച്ചിരുന്നില്ലെന്നും ലക്ഷദ്വീപ് ആരോഗ്യ, വിദ്യാഭ്യാസ സെക്രട്ടറി അമിത് സതിജ പറഞ്ഞു.



0 comments: