2021, ഓഗസ്റ്റ് 18, ബുധനാഴ്‌ച

Kerala Plus One Exam 2021:Model Exam:September 6, കേരള പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ 6 മുതൽ നടക്കും ,മോഡൽ പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു ,മോഡൽ ചോദ്യ പേപ്പർ എങ്ങനെ ഡൌൺലോഡ് ചെയ്യാംസംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ തിയ്യതികളില്‍ മാറ്റമില്ല. നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ 6 മുതല്‍ 16 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ. സെപ്റ്റംബര്‍ 7 മുതല്‍ 16 വരെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയും നടക്കും.

ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി ചോദ്യമാതൃകകള്‍ പരിചയപ്പെടുന്നതിന് വേണ്ടി  ഹയര്‍ സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ നടക്കും.  കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാവിന്റെ മേല്‍നോട്ടത്തില്‍ വീട്ടിലിരുന്നു തന്നെ എഴുതാവുന്നതാണ്.

പരീക്ഷ ടൈംടേബിള്‍ പ്രകാരം നിശ്ചിത സമയത്ത് വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ www.dhsekerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. മാതൃകാ പരീക്ഷ എഴുതിയതിനു ശേഷം അധ്യാപകരുമായി ഡിജിറ്റല്‍ മാധ്യമങ്ങള്‍ മുഖാന്തരം സംശയനിവാരണം നടത്താവുന്നതാണ്. അധ്യാപകര്‍ ആവശ്യമായ സഹായം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതാണ്. പരീക്ഷകളുടെ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.

Plus One All Subject Very Important Focuse Area Based Study Notes Please Click The Link Given Below

https://www.klscholarships.com/search/label/Text%20Book%20%26%20Exam%20Point0 comments: