ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തിയ്യതികളിൽ മാറ്റമില്ല
സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തിയ്യതികളിൽ മാറ്റമില്ല . നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ. സെപ്റ്റംബർ 7 മുതൽ 16 വരെ വോക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയും നടക്കും.ഒന്നാം വർഷ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നടക്കും. ഒന്നാം വർഷ വിദ്യാർഥികൾക്ക് ഹയർസെക്കൻഡറി ചോദ്യമാതൃകകൾ പരിചയപ്പെടുന്നതിനു അവസരം നൽകുന്നതിനാണ് മാതൃകാ പരീക്ഷ നടത്തുന്നത്.
വിക്ടേഴ്സ് ക്ലാസുകൾക്ക് നാളെ മുതല്‍ അവധി
സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾക്ക് നാളെ മുതൽ അവധി. ഓഗസ്റ്റ് 19 മുതല്‍ 23 വരെയാണ് വിക്ടേഴ്സ് ക്ലാസുകൾക്ക് അവധി.ഓഗസ്റ്റ് 24 ഓടെ ക്ലാസുകൾ പുനരാരംഭിക്കും. പ്ലസ്‍ വണ്‍ പൊതുപരീക്ഷയ്ക്ക് മുമ്പ് കുട്ടികള്‍ക്ക് സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടികളും സംപ്രേഷണം ചെയ്യും. പിന്നീട് പ്ലസ് വണ്‍ പൊതു പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്ലസ് ടു ക്ലാസുകള്‍ പുനഃരാരംഭിക്കുക. ക്ലാസുകളും പ്ലസ് വണ്‍ ഓഡിയോ ബുക്കുകളും സമയക്രമവും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമായിരിക്കും.
ജേണലിസം പി.ജി ഡിപ്ലോമ: അപേക്ഷാ തീയതി നീട്ടി
കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ സ്വീകരിക്കുന്ന തീയതി ആഗസ്റ്റ് 26 വരെ നീട്ടി..ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ (www.icjcalicut.com) നല്‍കിയ ലിങ്ക് മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് 300/രൂപ .
പ്ലസ് വണ്‍ പ്രവേശനത്തിന്എയ്ഡഡ് സ്‌കൂളുകളില്‍ കമ്യൂണിറ്റി ക്വാട്ട
എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് ഈ വർഷം കമ്യൂണിറ്റിക്വാട്ടാ സീറ്റുകൾ ലഭ്യമാകും. സംവരണം പാലിക്കപ്പെടണമെന്ന കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്ലസ് വൺ പ്രവേശനത്തിന് കമ്യൂണിറ്റി ക്വാട്ട പുനഃസ്ഥാപിക്കുന്നത്. പ്ലസ് വൺ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസിൽ സംവരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉൾപ്പെടുത്താൻ സർക്കാർ നിർദേശം നൽകി. എയ്ഡഡ് സ്കൂളുകളിലെ 30 ശതമാനംസംവരണത്തിൽ 20 ശതമാനം മാനേജ്മെന്റ് ക്വാട്ടയും 10ശതമാനം കമ്യൂണിറ്റിക്വാട്ടയ്ക്കും നീക്കിവയ്ക്കും.
പ്ലസ് വൺ ഓൺലൈൻ അപേക്ഷ 24 മുതൽ
202-22 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗങ്ങളുടെ ഒന്നാംവർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 24 മുതൽ സമർപ്പിക്കാം. അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.admission.dge.kerala.gov.in ൽ ലഭ്യമാവും. ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിന് www.admission.dge.kerala.in എന്ന വെബ്‌സൈറ്റിലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിന് ‘Click for Admission to NSQF Courses (VHSE)’ എന്ന വെബ്‌സൈറ്റിലെ എന്ന ലിങ്കിൽ അപേക്ഷിക്കാം.
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ): അപേക്ഷ ക്ഷണിച്ചു
2021 സെപ്റ്റംബർ ആറ് മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത അപേക്ഷാഫോറം തിരുവനന്തപുരം/ കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും ഡോ. എ.കെ.ബി മിഷൻ ട്രസ്റ്റിൽ നിന്നും ആഗസ്റ്റ് 18 മുതൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ ആഗസ്റ്റ് 27 വൈകുന്നേരം അഞ്ചു മണിവരെയും 10 രൂപ പിഴയോടെ സെപ്റ്റംബർ ഒന്നു വൈകുന്നേരം അഞ്ചു മണിവരെയും സ്വീകരിക്കും. അപേക്ഷകൾ തിരുവനന്തപുരം ഗവ.ഹോമിയോ മെഡിക്കൽ കോളേജിന്റെ വെബ്‌സൈറ്റായ www.ghmct.org ൽ ലഭ്യമാണ്. ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് കോഴിക്കോടും തിരുവനന്തപുരവുമാണ് പരീക്ഷാ കേന്ദ്രങ്ങൾ.
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കേരള സര്‍വകലാശാല
കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021-22 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 27 വരെ നീട്ടി
കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് (രാജ്യപുരസ്‌കാര്‍/നന്മമുദ്ര) സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ വെയ്‌റ്റേജായ 15 മാര്‍ക്ക് തങ്ങളുടെ പ്രൊഫൈലില്‍ ചേര്‍ക്കാവുന്നതാണ്. ഇത്തരത്തില്‍ പ്രൊഫൈല്‍ എഡിറ്റ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ തങ്ങളുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവയ്‌ക്കേണ്ടതാണ്.
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 27.
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ എം.ഫില്‍. ഇംഗ്ലീഷ് (2019 – 20 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല ആഗസ്റ്റ് 12 മുതല്‍ നടത്തിവരുന്ന ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ. (വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല സെപ്റ്റംബര്‍ 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിഗ്രി (ഐ.ഡി.) (2015 സ്‌കീം റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 27 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 2 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 6 വരെയും ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2019 നവംബറിൽ നടന്ന ഒന്നുമുതൽ ആറുവരെ സെമസ്റ്റർ ബി.എസ് സി. കമ്പ്യൂട്ടർ സയൻസ് – ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
2019 നവംബറിൽ നടന്ന ബി.ബി.എ. (ഓഫ് കാമ്പസ്) സപ്ലിമെന്ററി/ മേഴ്‌സി ചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ ഒന്നുവരെ അപേക്ഷിക്കാം.
2019 നവംബറിൽ നടന്ന ഒന്നു മുതൽ നാലുവരെ സെമസ്റ്റർ എം.എസ് സി. ഐ.റ്റി. ആന്റ് സി.സി. – ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ ഒന്നുവരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റര്‍ ബിരുദഫലങ്ങള്‍ അതിവേഗം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. റഗുലര്‍-വിദൂരവിഭാഗം ഫലങ്ങളാണ് ബുധനാഴ്ച ഉച്ചക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രഖ്യാപിച്ചത്. ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അഫ്സല്‍ ഉല്‍ ഉലമ പ്രിലിമിനറിയുടെ പരീക്ഷാഫലം ഓഗസ്റ്റ് 16-ന് തന്നെ പ്രസിദ്ധീകരിച്ചിരുന്നു.
സി.സി.എസ്.എസ്.-പി.ജി. നാലാം സെമസ്റ്റര്‍ എം.എ. എം.ബി.എ., എം.കോം., എം.ടി.എ., ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ സപ്തംബര്‍ 6-നും എം.എസ് സി., എം.എല്‍.ഐ.എസ് സി. പരീക്ഷകള്‍ സപ്തംബര്‍ 16-നും തുടങ്ങും.
സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി, എം.എ. എക്കണോമിക്‌സ്, ഏപ്രില്‍ 2020 പരീക്ഷകളൂടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് യഥാക്രമം സപ്തംബര്‍ 6, 7 തീയതികള്‍ വരെ അപേക്ഷിക്കാം.
സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. മലയാളം വിത് ജേണലിസം, മലയാളം, ഏപ്രില്‍ 2020 പരീക്ഷകളൂടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 7 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ. സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ എം. കോം. സപ്ലിമെന്ററി, ജൂൺ 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 07.09.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.
മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി. എ. (എക്കണോമിക്സ് ഒഴികെ), ബി. എസ് സി., ബി. സി. എ. പരീക്ഷാഫലം 19.08.2021 ന് ഉച്ചക്ക 2 മണി മുതൽ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാകും. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 07.09.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയ്യതി പിന്നീട് അറിയിക്കും.
0 comments: