2021, സെപ്റ്റംബർ 18, ശനിയാഴ്‌ച

സ്ക്കൂളിൽ പോവുമ്പോൾ ഇനി ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ്

                                            

കോവിഡ് മഹാമാരി സൃഷ്ടിച്ച ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ക്ലാസ് മുറികൾ സജീവമാകാൻ പോകുകയാണ്.

ഓൺലൈൻ ക്ലാസുകളിൽ മാത്രമായി ഒതുങ്ങേണ്ടി വന്ന വിദ്യാർഥികൾക്ക് നവംബർ ഒന്ന് മുതൽ സ്കൂൾ തുറക്കുന്നത് സന്തോഷകരമാകുമെങ്കിലും രക്ഷിതാക്കൾക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികം. എന്നാൽ, ഏതാനും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ ആശങ്കയൊഴിവാക്കാം.

മാസ്ക്, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കാൻ വിദ്യാർഥികൾക്ക് നിർദേശം നൽകാം. കോവിഡിനെ പ്രതിരോധിക്കാൻ ഈ രണ്ട് ആയുധങ്ങളാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധർ നിർദേശിച്ചതാണ്.

രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികൾ സ്കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന നിലപാടെടുക്കുന്നതാവും ഉചിതം.

വാഹനങ്ങളിൽ കുട്ടികളെ എത്തിക്കുമ്ബോൾ പാലിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാം.

കുട്ടികൾക്കായുള്ള വാക്സിൻ ഇതുവരെ വിപണിയിലെത്തിയിട്ടില്ല. എന്നാൽ കുട്ടികളുമായി സമ്ബർക്കം പുലർത്തുന്ന അധ്യാപകരും രക്ഷിതാക്കളും നിർബന്ധമായും വാക്സിൻ സ്വീകരിക്കണം.

അടച്ചിട്ട മുറികളിലെ പഠനം പൂർണമായും ഒഴിവാക്കണം. അടഞ്ഞുകിടക്കുന്ന റൂമിലെ സമ്പർക്കം രോഗവ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കും.

സ്കൂൾ ഹെൽത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. കുട്ടികൾക്കുവേണ്ടി പ്രത്യേക മാസ്കുകൾ തയാറാക്കണം. സ്കൂളുകളിലും മാസ്കുകൾ കരുതണം.

പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളുമാണ് നവംബർ ഒന്നു മുതൽ തുടങ്ങുന്നത്. നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കാനാണ് സർക്കാർ ആലോചന.

ഒക്ടോബർ 18 മുതൽ കോളജ് തലത്തിൽ വാക്സിനേഷൻ സ്വീകരിച്ച വിദ്യാർഥികളുടെ എല്ലാ ക്ലാസ്സുകളും ആരംഭിക്കും.എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന്റെ മുന്നൊരുക്കം 15 ദിവസം മുമ്പ് പൂർത്തീകരിക്കണം.


0 comments: