2021, സെപ്റ്റംബർ 18, ശനിയാഴ്‌ച

ജീവിതത്തിൽ വിജയിച്ച കഥ; വിദ്യാർത്ഥികൾക്ക് പ്രചോദനമായി മുൻ മേജറുടെ കഥ

                                            


മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (NEET) നടന്ന് മൂന്ന് ദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ മൂന്ന് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്.

ദാരുണമായ ഈ സംഭവത്തെത്തുടർന്ന്, ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച മേജർ മദൻ കുമാർ, നീറ്റ് പരീക്ഷാർത്ഥികൾക്ക് പ്രചോദനകരമായ ഒരു സന്ദേശം പങ്കിട്ടു.ഒരിക്കലും മെഡിക്കൽ പ്രവേശന പരീക്ഷയിൽ വിജയിക്കാൻ കഴിയാത്ത, ഒരു എംബിബിഎസ് മോഹിയായ തന്റെ തന്നെ കഥയായിരുന്നു റിട്ട.മേജർ പങ്കുവച്ചത്.മെഡിക്കൽ പ്രവേശന പരീക്ഷയിൽ രണ്ടുതവണയാണ് മദൻ കുമാർ പരാജയപ്പെട്ടത്. ആദ്യത്തെ തവണ 9 മാർക്കിന്റെ വ്യത്യാസത്തിലും രണ്ടാമത്തെ തവണ 7 മാർക്കിന്റെ മാർജിനിലും നീറ്റ് നഷ്ടമായി. സ്കോർ മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം തന്റെ +12 പരീക്ഷകൾക്ക് വീണ്ടും ശ്രമിച്ചു. പക്ഷെ എംബിബിഎസ് കോളേജിലേക്ക് അദ്ദേഹത്തിന് വിജയിക്കാനായില്ല. പിന്നീട് അദ്ദേഹം തമിഴ്നാട് കാർഷിക സർവകലാശാലയിൽ ചേർന്നു.

പക്ഷേ കുടുംബത്തിന്റെ ഉപദേശപ്രകാരം രണ്ട് മാസത്തിനുള്ളിൽ ആ പഠനം ഉപേക്ഷിക്കുകയും എഞ്ചിനീയറിംഗ് പഠിക്കുകയും ചെയ്തു. ടെക്സ്റ്റൈൽ എഞ്ചിനീയറിംഗിൽ ബിടെക് പൂർത്തിയാക്കിയ ശേഷം, മദൻ ആർമിയിൽ ചേരാൻ എസ്എസ്സി, സിഡിഎസ് എന്നീ പരീക്ഷകൾക്ക് തയ്യാറെടുത്തു. അദ്ദേഹം കംബൈൻഡ് ഡിഫൻസ് സർവീസ് (സിഡിഎസ്) പരീക്ഷയും ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്സി) പരീക്ഷയും വിജയിക്കുകയും ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുകയും മേജറായി വിരമിക്കുകയും ചെയ്തു.

തമിഴ്നാട് സ്വദേശിയായ റിട്ട. മേജർ ട്വീറ്ററിലൂടെയായിരുന്നു ആദ്യം സ്വന്തം കഥ പങ്കുവെച്ചു."കട്ട് ഓഫ് മാർക്കിൽ നിന്ന് 9 മാർക്ക് കുറവായിരുന്നതിനാൽ എന്റെ എംബിബിഎസ് സീറ്റ് നഷ്ടമായി. പിന്നീട് ഒരു വർഷത്തെ ഇടവേള എടുത്തു. എന്റെ +12 സ്കോബയോ ടെക്നോളജി, വെറ്ററിനറി മെഡിസിൻ, പാരാമെഡിക് കോഴ്സുകൾ, ഫോറൻസിക് സായുധ സേന മെഡിക്കൽ കോളേജുകൾ തുടങ്ങിയ നിരവധി അനുബന്ധ സ്ട്രീമുകൾ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാനുണ്ടെന്നും മദൻ പരാമർശിച്ചു.സെപ്റ്റംബർ 16ന് പോസ്റ്റ് ചെയ്ത് മദൻ കുമാറിന്റെ ട്വീറ്റിന് മുപ്പത്തിനായിരത്തോളം ലൈക്കുകളും അയ്യാരത്തിലധികം റീട്വീറ്റുകളും ലഭിച്ചുർ മെച്ചപ്പെടുത്തി, വീണ്ടും പരീക്ഷ എഴുതി. പക്ഷെ പരീക്ഷാ കേന്ദ്രത്തിലേക്കുള്ള വഴിയിൽ ഒരു മോശമായ അപകടം സംഭവിച്ചു. ഏഴ് മാർക്കിന് നഷ്ടമായി." 

പക്ഷെ ജീവിതം തനിക്ക് ഇന്ത്യൻ സൈന്യത്തെ നൽകിയതായും 'ആത്മഹത്യ പരാജയങ്ങൾക്ക് പരിഹാരമല്ല' എന്നും അദ്ദേഹം കുറിച്ചു. ജീവിതത്തിൽ പോരാടണമെന്നും മേജർ കുറിച്ചു.റിട്ടയേർഡ് മേജർ യൂട്യൂബിൽ ഒരു വീഡിയോയും പങ്കിട്ടിരുന്നു. അതിലൂടെ അദ്ദേഹം, ഒരു പരാജയത്തിൽ പ്രതീക്ഷ നഷ്ടപ്പെടരുതെന്ന് നീറ്റ് അപേക്ഷകരോടും അവരുടെ കുടുംബങ്ങളോടും അഭ്യർത്ഥിച്ചു.


0 comments: