2021, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്ത്തലാക്കാന് തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി മന്ത്രി ജി ആർ അനിൽ

                                           

വിതരണം ചെയ്യുന്നതില് സാമ്പത്തിക ബാധ്യതയുണ്ടെന്നത് യാഥാര്ത്ഥ്യമാണ്. അത് കണക്കിലെടുത്ത് ആവശ്യമായ തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി അറിയിച്ചു.സൗജന്യ കിറ്റ് വിതരണം പരിമിതപ്പെടുത്തണമെന്ന ആവശ്യം പലകോണുകളില് നിന്നും ഉയര്ന്നുവരുന്നുണ്ട്. മുന്ഗണനാ വിഭാഗത്തിന് മാത്രമാക്കണം എന്ന നിര്ദേശം ചര്ച്ച ചെയ്യും. സര്ക്കാര് എല്ലാ ജനങ്ങളെയും ഒരുപോലെ കണ്ടുകൊണ്ടാണ് കോവിഡ് സാഹചര്യത്തില് പട്ടിണി ഒഴിവാക്കാന് കിറ്റ് വിതരണം ആരംഭിച്ചത്. തുടര്നടപടികള് ചര്ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

0 comments: