2021, സെപ്റ്റംബർ 22, ബുധനാഴ്‌ച

ഗ്രാറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജി-പാറ്റ്)

                                         


 നാഷണൽ ടെസ്റ്റിംഗ് ഏജൻസി ദേശീയ തലത്തിൽ നടത്തുന്ന ഒരു പ്രവേശന പരീക്ഷയാണ് ഗ്രാഡ്ജുവേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. എം.ഫാർമ, തത്തുല്ല്യ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ഈ പരീക്ഷ സംഘടിപ്പിക്കുന്നത്. എല്ലാ വർഷവും നടക്കുന്ന ഒരു കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയാണിത്.

NIPER JEE

മാസ്റ്റേഴ്സ് ഇൻ ഫാർമസി (എം.ഫാം), മാസ്റ്റേഴ്സ് ഓഫ് സയൻസ് (എം.എസ് ഫാം), മാസ്റ്റേഴ്സ് ഓഫ് ടെക്നോളജി ഫാർമസി (എം.ടെക് ഫാം), ഫാർമസിയിൽ പി.എച്ച്.ഡി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് ജോയിന്റ് എൻട്രൻസ് എക്സാം (NIPER JEE). അഹമദാബാദ്, ഗുവഹാത്തി, ഹാജിപ്പൂർ, ഹൈദരാബാദ്, കൊൽക്കത്ത, റായ്ബറേലി,എസ്.എ.എസ് നഗർ എന്നീവിടങ്ങളിലുള്ള NIPER കോളേജുകളിലേക്ക് പ്രവേശനം ലഭിക്കും.

AP EAMCET ഫാർമസി

ആന്ധ്ര പ്രദേശ് എഞ്ചിനീയറിങ് അഗ്രിക്കൾച്ചർ ആൻഡ് ഫാർമസി കോമണൽ എൻട്രൻസ് ടെസ്റ്റാണ് (AP EAPCET) മറ്റൊരു പ്രധാനപ്പെട്ട പ്രവേശന പരീക്ഷ. സംസ്ഥാനതലത്തിലുള്ള ഒരു പരീക്ഷയാണിത്. ബി.ഫാം, ഡോക്ടർ ഓഫ് ഫാർമസി (ഫാം ഡി) എന്നീ കോഴ്സകളിലേക്ക് ഈ പ്രവേശന പരീക്ഷയിലൂടെ പ്രവേശനം ലഭിക്കും.

CG PPHT

ബാച്ചിലർ ഓഫ് ഫാർമസി (ബി.ഫാർമ), ഡോക്ടർ ഓഫ് ഫാർമസി (ഡി ഫാം) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഛത്തീസ്ഗഡ് പ്രീ ഫാർമസി ടെസ്റ്റ്. ഛത്തീസ്ഗഡിലെ ഫാർമസി കോളേജുകളിൽ പ്രവേശനം ലഭിക്കാൻ ഈ പരീക്ഷ സഹായിക്കും.

മികച്ച ഫാർമസി കോളേജുകൾ

എൻ.ഐ.ആർ.എഫ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലുള്ള റാങ്കിങ് അനുസരിച്ച് ഒന്നാം സ്ഥാനത്തുള്ള ഫാർമസി കോളേജ് ഡൽഹിയിലെ ജാമിയ ഹംദാർദ് ആണ്. ചണ്ഡിഗഡിലെ പഞ്ചാബ് സർവകലാശാല, ബിറ്റ്സ് പിലാനി, മൊഹാലി നിപ്പർ, മുംബൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി, ഹൈദരാബാദ് നിപ്പർ, ഊട്ടി ജെ.എസ്.എസ് കോളേജ് ഓഫ് ഫാർമസി, മണിപ്പാൽ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, മൈസൂർ ജെ.എസ്.എസ് കോളേജ് ഓഫ് ഫാർമസി, അഹമദാബാദ് നിപ്പർ എന്നീ കോളേജുകളാണ് 2 മുതൽ പത്താം സ്ഥാനം വരെയുള്ളത്.0 comments: