2021, സെപ്റ്റംബർ 22, ബുധനാഴ്‌ച

മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളിൽ നിന്നും പരീക്ഷ രജിസ്ട്രേഷൻ ഈടാക്കില്ല;

                                           


കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളിൽ നിന്നും പരീക്ഷ രജിസ്ട്രേഷൻ ഈടാക്കില്ല; സിബിഎസ്ഇ.ബോർഡ് പുറത്തിക്കിയ പുതിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇത്തരത്തിലുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂൾ അധികൃതർ ശേഖരിക്കണം.വിവരങ്ങളുടെ സത്യാവസ്ഥ പരിശോധിച്ച ശേഷം സിബിഎസ്ഇയ്ക്ക് കൈമാറാനും ബോർഡ് ആവശ്യപ്പെട്ടു.

'കൊറോണ മാഹാമാരി രാജ്യത്തെ വളരെയധികം ബാധിച്ചു. കുട്ടികളുടെ പഠനം താറുമാറായി. അനേകം വിദ്യാർത്ഥികൾക്ക് അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ അവരിൽ നിന്നും പരീക്ഷ രജിസ്ട്രേഷൻ ഫീസ് ഈടാക്കില്ല' സിബിഎസ്ഇ വ്യക്തമാക്കി.


0 comments: