2021, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

ഇന്ത്യൻ ഓയിലും ഗൂഗിൾ പേയും ഒരുമിക്കുന്നു:ഇന്ധനം നിറച്ചാൽ 500 രൂപ വരെ കാഷ്ബാക്

                                          


ഇന്ധനം നിറയ്ക്കുമ്പോൾ ഉപഭോക് താക്കൾക്ക് പ്രയോജനപ്രദമാക്കുന്ന പങ്കാളിത്ത കരാറിൽ ഇന്ത്യൻ ഓയിലും ഗൂഗിൾ പേയും ഒപ്പു വെച്ചു. ഗൂഗിൾ പേ ആപ് ഉപയോഗിച്ച് രാജ്യത്തെ 30,000 ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം വാങ്ങുമ്പോൾ ഉപഭോക്താവിന് 500 രൂപവരെ കാഷ്ബാക് ലഭിക്കും.

ഇന്ത്യൻ ഓയിലെിൻറ ലോയൽറ്റി പ്രോഗ്രാമായ എക്സ്ട്രാ റിവാർഡ്സ് പിന്നീട് ഗൂഗിൾ പേ ആപ്പിലും ലഭ്യമാക്കും. ഇന്ത്യൻ ഓയിലിൻറെയും ഗൂഗിൾ പേയുടെയും ഉപഭോക്താക്കൾക്ക്, എക്സ്ട്രാ റിവാർഡ്സ് ലോയലിറ്റി പോയൻറുകൾ ഗൂഗിൾ പേ ആപ്പ് ഉപയോഗിച്ച് റെഡീം ചെയ്യാം.

ഇന്ത്യൻ ഓയിൽ എക്സ്ട്രാ റിവാർഡ്സ് ലോയൽറ്റി പ്രോഗ്രാം മെംബർഷിപ്പിനായി സൈൻ അപ് ചെയ്യുകയോ ഗൂഗിൾ പേ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയോ വേണം.ഇന്ധനം നിറച്ചാൽ 500 രൂപ വരെ കാഷ്ബാക്; ഇന്ത്യൻ ഓയിലും ഗൂഗിൾ പേയും ഒരുമിക്കുന്നു


0 comments: