2021, സെപ്റ്റംബർ 19, ഞായറാഴ്‌ച

24 മുതൽ പ്ലസ് വൺ പരീക്ഷ

                                         


 ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി പരീക്ഷകൾ 24ന് ആ രംഭിച്ച് ഒക്ടോബർ 18ന് അവസാനിക്കും.

വൊക്കേഷണൽ ഹയർ സെക്കൻഡറി പരീ ക്ഷകൾ 24ന് ആരംഭിച്ച് ഒക്ടോബർ 13നും അവസാനിക്കും. ടൈംടേബിളിന് വെബ്സൈറ്റ്: http://dhsekerala.gov.in

പരീക്ഷകൾക്കിടയിൽ ഒന്നുമുതൽ അഞ്ചുദിവസം വരെ ഇടവേളകളുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദിവസവും രാവിലെയാണ് പരീക്ഷ. പ്രൈവറ്റ് കന്പാർട്ട്മെന്റൽ, പുനഃപ്രവേശനം, ലാറ്ററൽ എൻട്രി,പ്രൈവറ്റ് ഫുൾ കോഴ്സ് എന്നീ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കും ഈ വിഭാഗത്തിൽ ഇനിയും രജിസ്റ്റർ ചെയ്യേണ്ട വിദ്യാർഥികൾക്കുമായി പ്രത്യേകം പരീക്ഷ നടത്തും.0 comments: