2021, സെപ്റ്റംബർ 19, ഞായറാഴ്‌ച

മഹാത്മാ ഗാന്ധി സർവകലാശാല: പരീക്ഷാ തീയതി നീട്ടി, യോഗ കോഴ്സിന് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

                                            


മഹാത്മാ ഗാന്ധി സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എൽ എൽ ബി (ത്രിവത്സരം) (2013 2017 അഡ്മിഷൻ സപ്ലിമെന്ററി/ 2012 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്/ 2011 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/ 2011ന് മുമ്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയും ആറാം സെമസ്റ്റർ എൽ എൽ ബി പഞ്ചവത്സരം (2008-2010 അഡ്മിഷൻ സപ്ലിമെന്ററി/2007 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്/2006 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/2006ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് കോമൺ) പരീക്ഷയും സെപ്റ്റംബർ 17 ന് ആരംഭിക്കും. 

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എൽ എൽ ബി (ത്രിവത്സരം) 2014 2017 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്/2012 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/2012ന് മുമ്ബുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്, എട്ടാം സെമസ്റ്റർ എൽ എൽ ബി (പഞ്ചവത്സരം)2008-2010 അഡ്മിഷൻ സപ്ലിമെന്ററി/2007 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്/2006 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/2006ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് പരീക്ഷകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും.

അഞ്ചാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ പുതിയ സ്കീം) പരീക്ഷകൾ സെപ്റ്റംബർ 28 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ് സൈറ്റിൽ. ആറാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ/20152017 അഡ്മിഷൻ സപ്ലിമെന്ററി/ 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും. പിഴയില്ലാതെ സെപ്റ്റംബർ 22 വരെയും 525 രൂപ പിഴയോടെ സെപ്റ്റംബർ 23 വരെയും 1,050 രൂപ സൂപ്പർ ഫൈനോടെ സെപ്റ്റംബർ 24 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി വി ക്യാമ്ബ് ഫീസായി പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്സി ചാൻസ് പരീക്ഷയെഴുതുന്നവർ 5,250 രൂപ സ്പെഷ്യൽ ഫീസായി പരീക്ഷാ ഫീസിനും സി വി ക്യാമ്ബ് ഫീസിനും പുറമെ അടയ്ക്കണം. ഒന്നുമുതൽ നാലുവരെ വർഷ ബി.ഫാം (2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 24 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

പി ജി ഡിപ്ലോമ ഇൻ യോഗ കോഴ്സ്

ഈ അധ്യയന വർഷം മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ യോഗ ആന്റ് നാചുറോപതിയിൽ ആരംഭിക്കുന്ന പി ജി ഡിപ്ലോമ ഇൻ യോഗ കോഴ്സിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. വിശദവിവരം www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

0 comments: