2021, സെപ്റ്റംബർ 19, ഞായറാഴ്‌ച

19/09/2021 Today's Top education news ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

                                     


സ്കൂൾ തുറക്കുന്നത് വിദ്യാഭ്യാസവകുപ്പുമായി ആലോചിച്ച ശേഷം: മറ്റു വാർത്തകൾ അടിസ്ഥാനരഹിതം

വിദ്യാഭ്യാസവകുപ്പുമായി കൂടിയാലോചിച്ച ശേഷമാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതെന്ന് മന്ത്രി വി.ശിവൻകുട്ടി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിക്കാതെ ആണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമ വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.

സ്കൂൾ അധ്യയനത്തിന് ഒക്ടോബർ 15നുള്ളിൽ ക്രമീകരണം പൂർത്തിയാക്കും: ജനങ്ങളുടെ പൂർണ്ണ സഹകരണം ആവശ്യപ്പെട്ട് മന്ത്രി

സ്കൂൾ തുറക്കാൻ വിപുലമായ പദ്ധതി തയ്യാറായി വരുന്നതായി മന്ത്രി വി.ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി കൂടിയാലോചനകൾ നടക്കുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. കുട്ടികൾക്ക് പൂർണ സംരക്ഷണം നൽകുന്നതടക്കമുള്ള ക്രമീകരണങ്ങൾ തയ്യാറാക്കി ഒക്ടോബർ 15ന് മുമ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്ക് പൊതുജനപിന്തുണ മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യോഗം നടക്കും. ആരോഗ്യവിദഗ്ധർ ജില്ലാ കളക്ടർമാർ എന്നിവരുമായും ചർച്ച നടത്തും. അടുത്തമാസം 15ന് മുമ്പ് തയ്യാറെടുപ്പ് പൂർത്തിയാക്കാനാണ് മുഖ്യമന്ത്രി നൽകിയ നിർദ്ദേശം. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റും വിധമുള്ള ക്രമീകരണമാണ് നടത്തുക. കുട്ടികൾ സ്കൂളിൽ എത്തുമ്പോൾ മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം ഉറപ്പിക്കൽ തുടങ്ങിയവ പാലിക്കുന്നതിനും കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ പാലിക്കേണ്ട കാര്യങ്ങളും ഉൾപ്പെടുന്നതാകും പദ്ധതി.

സെപ്റ്റംബർ 20 തിങ്കളാഴ്ച ക്ലാസുകളുടെ വിക്ടേഴ്സ് ചാനൽ ടൈംടേബിൾ

വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന സെപ്റ്റംബർ 20 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് ഓരോ വിഷയത്തിനും സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകൾ ആരംഭിക്കുന്നത് രാവിലെ എട്ടു മുതലാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസ് 'ഫസ്റ്റ്ബെൽ' എന്ന പേരിലാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ - 411

ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ - 639

കേരള വിഷൻ ചാനൽ നമ്പർ - 42

ഡിജി മീഡിയ - 149

സിറ്റി ചാനൽ ചാനൽ നമ്പർ - 116

ഡിഷ് ടിവി - 624

വീഡിയോകോൺ ഡി2എച്ച് - 642

സൺ ഡയറക്ട് - 240

0 comments: