2021, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

CA,CMA,CS,വിദ്യാർഥികൾക്കു 15000/-രൂപ സ്കോളർഷിപ് ,അപേക്ഷ ഓൺലൈൻ വഴി ,അപേക്ഷ രീതി ,യോഗ്യതകൾ അറിയാം ,CA,CMA,CS,Students Scholarship 2021

                                           


ചാർട്ടേർഡ് അക്കൗണ്ട്സ് കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്സ് കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ട്സ് കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിലേക്കായി പുതുക്കിയ മാനദണ്ഡ പ്രകാരം (പ്ലസ് വിദ്യാർത്ഥികളെ കൂടി അർഹരാക്കി). കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

യോഗ്യത

  • കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട 8 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള അവസാന വർഷ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനർഹത.
  • ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്. ബി.പി.എ ൽ അപേക്ഷകരുടെ അഭാവത്തിൽ മാത്രമേ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള വിഭാഗത്തെ പരിഗണിക്കുകയുള്ളൂ.
  • പ്ലസ്ടു - ന് 60% മാർക്ക് നേടിയ വിദ്യാർത്ഥികളിൽ നിന്നും വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
  • 30% സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
  • മുൻ വർഷങ്ങളിൽ ഈ സ്കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
  • അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

15,000/- രൂപയാണ് സ്കോളർഷിപ്പ് തുക.

www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ

  • അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്ട്രേഷൻ പ്രിന്റൗട്ട്,
  • എസ്.എസ്.എൽ.സി., പ്ലസ്ടു/വി.എച്ച്.എസ്.ഇ. ഇന്റർ മീഡിയറ്റ് സർട്ടിഫിക്കറ്റ്, ഫൈനലിന് ചേർന്ന രേഖ തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് 
  • പ്രസ്തുത കോഴ്സിന് പഠിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകൾ            (അഡ്മിഷൻ കാർഡ്, ട്യൂഷൻ ഫീസ് ഒരുക്കിയതിന്റെ രസീതും, ഐ.ഡി.കാർഡ് തുടങ്ങിയവ)
  • അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ് 
  •  ആധാർ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ എൻ.പി.ആർ കാർഡിന്റെ പകർപ്പ്
  • നേറ്റിവിറ്റി സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്
  • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അല്ലെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്
  • വരുമാന സർട്ടിഫിക്കറ്റ് 
  • റേഷൻ കാർഡിന്റെ പകർപ്പ് (ബി.പി.എൽ എന്ന് തെളിയിക്കുന്നതിന്)
അപേക്ഷിക്കേണ്ട രീതി

  • www.minorinywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ Scholarship -  CA/ICWA (CMA)/CS Scholarship (IWCS) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • Apply online - ൽ ക്ലിക്ക് ചെയ്യുക.
  • മറ്റു സ്കോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വെച്ച് candidate login ചെയ്യുക.
  • Online - ലൂടെ അപേക്ഷ നൽകിയതിനുശേഷം ലഭിക്കുന്ന User ID & Password വെച്ച് login ചെയ്ത് Photo, Signature, SSLC Certificate, Plus Two Certificate, Intermediate Certificate. Final Registration Details തുടങ്ങിയവ upload ചെയ്യുക
  • സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനുശേഷം View/Print Application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക.
  • രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് ചുവടെ പറയുന്ന രേഖകൾ സഹിതം ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലേക്ക് സമർപ്പിക്കണം. വിലാസം: ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം-695033

0 comments: