ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കായി ഉത്തര പേപ്പർ പൂരിപ്പിക്കുന്നതും പരീക്ഷ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ വിശദീകരിക്കുന്നു.
പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
പുതുക്കിയ Time table ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
2021 സെപ്റ്റംബർ 25 ആരംഭിക്കാൻ പോകുന്ന പ്ലസ് വൺ പരീക്ഷയുടെ സുഗമമായ നടത്തിപ്പിനെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് പരീക്ഷ ദിവസങ്ങളിൽ സ്കൂളുകളിൽ ഹെല്പ് ഡെസ്ക് പ്രവർത്തിക്കുന്നതാണ് ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
http://www.dhsekerala.gov.in/downloads/circulars/2309211128_23.09.21.pdf
മെയിൻ ഷീറ്റ്
താഴെ കാണുന്ന മെയിൻ ഷീറ്റ് ഇംഗ്ലീഷിലോ മലയാളത്തിലോ പൂരിപ്പിക്കാം. നീലയോ, കറുപ്പോ നിറത്തിലുള്ള ബോൾ പേനയോ, ഇങ്ക് പേനയോ ഉപയോഗിക്കാം. ചുവപ്പ്, പച്ച നിറങ്ങൾ ഉപയോഗിക്കരുത്. മെയിൻ ഷീറ്റ് എട്ട് പേജ് ഉണ്ടാകും. അതിൽ ആറു പേജ് എഴുതാൻ ഉപയോഗിക്കാം. രണ്ട് പേജ് പ്രിന്റ് ഉള്ളതാണ്.
- Name of Examination: ഇവിടെ First Year Higher Secondary Examination September 2021 എന്നെഴുതുക.
- Subject : ഹാൾ ടിക്കറ്റ്/ചോദ്യ പേപ്പർ നോക്കി വിഷയത്തിന്റെ പൂർണ്ണമായ പേര് എഴുതുക.
- Date: പരീക്ഷ എഴുതുന്ന ദിവസത്തെ തീയതി
- Paper: എഴുതണ്ട.
- Total Additional Sheets used: ഇവിടെ എഴുതി കഴിഞ്ഞ ശേഷം എത്ര അഡിഷണൽ ഷീറ്റ് വാങ്ങി എന്ന് എഴുതണം. ഓരോ അഡിഷണൽ ഷീറ്റും 4 പേജാണ്. അതിനെ 1 ഷീറ്റായേ കണക്കാക്കാവൂ. ഓരോ അഡിഷണൽ ഷീറ്റ് വാങ്ങുമ്പോഴും മുകളിൽ ഇടത് വശത്ത് അതിന്റെ സീരിയൽ നമ്പർ 1, 2, 3 ക്രമത്തിൽ ഇട്ട് പോകണം. അവസാനം Total additional sheets used ന്റെ കണക്ക് മെയിൻ ഷീറ്റിൽ മുകളിൽ വലതു ഭാഗത്ത് എഴുതണം. അപ്പോൾ സിരിയൽ നമ്പർ നോക്കി എത്രയാണോ അത്രയും എണ്ണം എഴുതുക. (ഷീറ്റുകളുടെ എണ്ണമാണ് പേജല്ല)
- Score: ഇവിടെ യാതൊന്നും എഴുതാൻ പാടില്ല. മൂല്യനിർണ്ണയ സമയത്ത് അദ്ധ്യാപകർ സ്കോർ രേഖപ്പെടുത്തുന്നത് ഇവിടെയാണ്.
- Register Number in figures:കോളത്തിൽ തെറ്റ് കൂടാതെ ഹാൾ ടിക്കറ്റ് നോക്കി രജി.നമ്പർ അക്കത്തിൽ എഴുതുക.Words കോളത്തിൽ അക്ഷരത്തിൽ ഇംഗ്ലിഷിലോ മലയാളത്തിലോ രജി.നമ്പർ എഴുതുക.
- Code Number of Question Paper: ഇവിടെ ചോദ്യ പേപ്പറിന്റെ കോഡ് എഴുതാനുള്ളതാണ്. ചോദ്യപേപ്പറിൽ ഇത് പ്രിന്റ് ചെയ്തിട്ടുണ്ടാകും
- Dated sign of the invigilator: ഇവിടെ പരീക്ഷാ ഹാളിലുള്ള അധ്യാപകൻ സൈൻ ചെയ്യുന്നതാണ്
മെയിൻ ഷീറ്റിൽ പൂർണ്ണമായും എഴുതി കഴിഞ്ഞാൽ അഡിഷണൽ ഷീറ്റ് വാങ്ങാം. ഇതിന്റെ മുകളിൽ രജിസ്റ്റർ നമ്പറോ, പരോ, സ്കൂളിന്റെ പേരോ യാതൊന്നും എഴുതാൻ പാടില്ല. ഇതിലും അധ്യാപകൻ സൈൻ ചെയ്യുന്നതാണ്.
എഴുതി കഴിയുന്നതനുസരിച്ച് എത്ര ഷീറ്റ് വേണമെങ്കിലും വാങ്ങാം. വാങ്ങുന്ന ഓരോ ഷീറ്റിന് മുകളിലും Additional Sheet Number എന്ന ബോക്സിൽ 1,2,3 എന്ന രീതിയിൽ ക്രമനമ്പർ എഴുതണം.
- മെയിൻ ഷീറ്റിലും അഡീഷണൽ ഷീറ്റിലും മാർജിൻ മുദ്രണം ചെയ്തിരിക്കുന്നതിനാൽ അധികമായി മാർജിനോ വശങ്ങളിൽ മറ്റ് ലൈനുകളോ വരക്കേണ്ടതില്ല.
- ചോദ്യ നമ്പർ ചോദ്യ കടലാസ്സിൽ ഉള്ളതുപോലെ തന്നെ മാർജിനിൽ എഴുതണം. മാർജിന്റെ ഇടതുവശം ചേർത്ത് ചോദ്യ നമ്പറും ഉപ ചോദ്യ നമ്പറുണ്ടെങ്കിൽ അതും എഴുതണം.
- മെയിൻ ഷീറ്റിലും അഡിഷണൽ ഷീറ്റിലും മോണോഗ്രാം(സ്പെഷ്യൽ സീൽ), ടീച്ചറുടെ ഒപ്പ് എന്നിവയുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്.
- പരീക്ഷ എഴുതിക്കഴിഞ്ഞ ശേഷം ഏറ്റവും അവസാന പേജിൽ ഇനിയും സ്ഥലം ബാക്കിയുണ്ടെങ്കിൽ അതിന് തൊട്ടു താഴെ CANCELLED എന്ന് എഴുതി വരയിടുക. എഴുതാത്ത പേജുകൾ ക്രോസിന് വരച്ചിടുക.
- മെയിൻ ഷീറ്റും അഡിഷണൽ ഷീറ്റുകളും ക്രമത്തിൽ വെച്ച് നൂലുകൊണ്ട് കെട്ടുക. അഡീഷണൽ ഷീറ്റ് വാങ്ങിയില്ലെങ്കിലും നൂലുകൊണ്ട് കെട്ടുക.
- മെയിൻ പേജിൽ അകെ വാങ്ങിയ അഡീഷണൽ ഷീറ്റുകളുടെ എണ്ണം എഴുതാൻ മറക്കരുത്. അഡീഷണൽ ഷീറ്റ് വാങ്ങാത്തവർ NIL എന്ന് എഴുതാം.
- പ്രോഗ്രാമുകൾ ചെയ്യാനാകാത്ത കാൽക്കുലേറ്റർ ഒഴികെയുള്ള ഒരു ഇലക്ട്രോണിക് ഉപകരണവും പരീക്ഷാ ഹാളിൽ ഉപയോഗിക്കാൻ അനുവാദമില്ല.
- കണക്കുകൂട്ടലുകൾ ആവശ്യമുള്ള പരീക്ഷകൾക്ക് സ്റ്റാൻഡേർഡ് ക്ലാർക്സ് ടേബിൾ പരീക്ഷാ ഹാളിൽ ഉപയോഗിക്കാൻ അനുവാദമുണ്ട്.
- മെയിൻ ഷീറ്റിന്റെയും അഡീഷണൽ ഷീറ്റിന്റെയും മാതൃക ഇതോടൊപ്പം നൽകിയിരിക്കുന്നത് നോക്കി മനസ്സിലാക്കുക.
0 comments: