കാലിക്കറ്റ് സർവകലാശാല: ബിരുദപ്രവേശനം ഇന്ന് അവസാനിക്കും
കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിന് ഒന്ന്, രണ്ട് അലോട്ടുമെന്റ് ലഭിച്ചവർക്ക് കോളജുകളിൽ പ്രവേശനം നേടാനുള്ള സമയം സെപ്റ്റംബർ 17 ന് അഞ്ച് മണിക്ക് അവസാനിക്കും. മാൻഡേറ്ററി ഫീസടച്ച് സ്ഥിര / താത്കാലിക പ്രവേശനം നേടാം. അല്ലാത്തവർ അലോട്ട്മെന്റ് നടപടികളിൽ നിന്ന് പുറത്താകും. വിശദ വിവരങ്ങൾക്ക് http://admission.uoc.ac.in
കോളജ് തുറക്കാൻ ഉത്തരവായി: പിജിക്ക് എല്ലാ ദിവസവും ക്ലാസ്സ്: യുജി ക്ക് ഒന്നിടവിട്ട് ക്ലാസ്സ്
കോളജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാൻ സംസ്ഥാനത്ത് അനുമതി നൽകി കൊണ്ട് സർക്കാർ ഉത്തരവിറക്കി.
കോവിഡ് വ്യാപനം കുറഞ്ഞത് കൊണ്ട് ഒക്ടോബർ നാലുമുതൽ കോളജുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.
മുഖ്യമന്ത്രി അന്ന് പറഞ്ഞത് ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ അവസാന വർഷ വിദ്യാർഥികൾക്ക് കോളജിൽ എത്തുന്നതിന് അനുമതി നൽകുമെന്നാണ് എന്നാലും ബിരുദ അവസാന വർഷ വിദ്യാർഥികൾക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസുകൾ ഒരു ദിവസം പകുതി വിദ്യാർഥികൾക്ക് ക്ലാസിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു. ഇതേസമയം പിജി വിദ്യാർത്ഥികൾക്ക് മുഴുവൻ ദിവസവും ക്ലാസ് ഉണ്ടാകും. മുഴുവൻ കുട്ടികൾക്കും പ്രവേശനം അനുവദിക്കുന്നുണ്ട്.
കോളജുകളിൽ വരാൻ സാധിക്കുന്നത് ഒരു ഡോസ് എങ്കിലും വാക്സിൻ സ്വീകരിച്ച വിദ്യാർഥികൾക്കും വാക്സിനേഷൻ പൂർത്തിയാക്കിയ അധ്യാപകർക്കുമാണ്.
അഫ്സൽ ഉൽ ഉലമ: കാലിക്കറ്റ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സർവകലാശാലാ 2021-22 അദ്ധ്യയന വർഷത്തെ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി കോഴ്സിന്റെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. രജിസ്റ്റർ നമ്പർ, ജനന തീയതി, മൊബൈൽ നമ്പർ എന്നിവ ഒഴികെ എല്ലാ തിരുത്തലുകൾക്കും 20 വരെ അവസരമുണ്ട്. ലോഗിൻ ചെയ്ത് തിരുത്തൽ വരുത്തുന്ന അപേക്ഷയുടെ പ്രിന്റ്ഔട്ട് നിർബന്ധമായും സൂക്ഷിക്കണം. ഒന്നാം അലോട്ട്മെന്റ് 23-ന് പ്രസിദ്ധീകരിക്കും. https://admission.uoc.ac.in
University Announcements
MG University Announcements: എംജി സർവകലാശാല
ടൈംടേബിളിൽ നിന്നും ഒഴിവാക്കി
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2018 അഡ്മിഷൻ - റഗുലർ - യു.എൽ.-20 കംപൽസറി ക്ലിനിക്കൽ പേപ്പർ 2 പ്രൊഫഷണൽ എത്തിക്സ് ആന്റ് പ്രൊഫഷണൽ അക്കൗണ്ടിംഗ് സിസ്റ്റം എന്ന പേപ്പർ പ്രാക്ടിക്കൽ പരീക്ഷയായതിനാൽ ടൈംടേബിളിൽ നിന്നും ഒഴിവാക്കി.
പരീക്ഷഫലം
2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. പോളിമർ കെമിസ്ട്രി (പി.ജി.സി.എസ്.എസ്. സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 മാർച്ചിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ 2019 ബാച്ച് ഒന്നാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് (പാർട്ട് ടൈം - സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
2021 സെപ്തംബറിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ - റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രൊജക്ട് മൂല്യനിർണയം/ വൈവാവോസി പരീക്ഷകൾ സെപ്തംബർ 27 വരെയുള്ള തീയതികളിൽ അതത് കോളേജുകളിൽ നടക്കും.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
അദ്ധ്യാപക പരിശീലനം
കാലിക്കറ്റ് സർവകലാശാല ഹ്യൂമൺ റിസോഴ്സ് സെന്റർ കോളേജ് - സർവകലാശാലാ അദ്ധ്യാപകർക്കായി ഒക്ടോബർ 18 മുതൽ നവംബർ 16 വരെ പരിശീലന പരിപാടി നടത്തുന്നു. ഏതു വിഷയങ്ങൾ പഠിപ്പിക്കുന്നവർക്കും പങ്കെടുക്കാവുന്ന പരിശീലനത്തിലേക്ക് ഒക്ടോബർ 8 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫോൺ : 0494 2407350, 7351, ugchrdc.uoc.ac.in
പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളേജുകൾ, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷൻ 2016 മുതൽ പ്രവേശനം സി.ബി.സി.എസ്.എസ്. സി.യു.സി.ബി.സി.എസ്.എസ്. യു.ജി. മൂന്നാം സെമസ്റ്ററിന്റെ 20 മുതൽ തുടങ്ങാനിരുന്ന നവംബർ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷാ അപേക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.എസ്.എസ്. 2016 സ്കീം, 2016 മുതൽ പ്രവേശനം രണ്ട്, നാല് സെമസ്റ്റർ ഫുൾടൈം, പാർട്ട് ടൈം എം.ബി.എ. ജൂലൈ 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 29 വരെയും 2016 സ്കീം, 2017 പ്രവേശനം എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 28 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
സ്പെഷ്യൽ പരീക്ഷ
സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റർ സ്പെഷ്യൽ പരീക്ഷ 23-ന് തുടങ്ങും.
പുനർമൂല്യനിർണയാപേക്ഷ
ഫലം പ്രസിദ്ധീകരിച്ച സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. എസ്.ഡി.ഇ. ആറാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സലുൽ ഉലമ ഏപ്രിൽ 2021, അഞ്ചാം സെമസ്റ്റർ നവംബർ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് 27 വരെയും അഞ്ചാം സെമസ്റ്റർ ബി.കോം., ബി.ബി.എ. നവംബർ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് ഒക്ടോബർ 4 വരെയും ഓൺലൈനായി അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ എം.ബി.എ. ഹെൽത്ത് കെയർ മാനേജ്മെന്റ് ആന്റ് ഇന്റർനാഷണൽ ഫിനാൻസ് ജൂലൈ 2020 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
2009, 2014 സ്കീം അഞ്ചാം സെമസ്റ്റർ ബി.ടെക്., ബി.ടെക്. പാർട്ട് ടൈം നവംബർ 2019 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിന് ഒക്ടോബർ 8 വരെ അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂർ സർവകലാശാല
യു ജി സി - എച് ആർ ഡി സി കോഴ്സുകൾ
കണ്ണൂർ സർവകലാശാല യു ജി സി - എച് ആർ ഡി സി ക്കു 2021-22 വർഷത്തിൽ യു ജി സി അനുവദിച്ച കോഴ്സുകളിൽ താഴെ പറയുന്ന കോഴ്സുകൾക്ക് സർവകലാശാല - കോളേജ് അധ്യാപകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫാക്കൽറ്റി ഇൻഡക്ഷൻ പ്രോഗ്രാം 21-10-2021 നു തുടങ്ങി 19-11-2021നു അവസാനിക്കും. ഈ കോഴ്സിനുള്ള അപേക്ഷകൾ 05-10-2021 വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കും.
റിഫ്രഷർ കോഴ്സ് ഇൻ കോമേഴ്സ് ആൻഡ് മാനേജ്മെന്റ് 30-09-2021 നു തുടങ്ങി 13-10 2021 നു അവസാനിക്കും. ഈ കോഴ്സിനുള്ള അപേക്ഷകൾ 25-09-2021 വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കും. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന കോഴ്സുകൾക്ക് നേരെയുള്ള ഗൂഗിൾ ഫോം ലിങ്കിൽ ക്ലിക്ക് ചെയ്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഓൺലൈൻ ലൈവ് സെഷൻ മുഖാന്തിരമാണ് ക്ലാസ് നടത്തുന്നത്. പരിമിതമായ സീറ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫീസ് അടച്ച രസീതിന്റെ വിവരങ്ങൾ നൽകുന്നതിനുള്ള ലിങ്ക് അപേക്ഷകർ നൽകിയ ഈമെയിലിലേക്ക് അയച്ചുകൊടുക്കുന്നതാണ്. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കു അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഇ-മെയിലിൽ അറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രം റെജിസ്ട്രേഷൻ ഫീ അടച്ചാൽ മതി. ഒരിക്കൽ നൽകിയ ഫീ ഒരു കാരണവശാലും തിരികെ നൽകുന്നതല്ല
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി റെഗുലർ / സപ്ലിമെൻറ്ററി) മെയ് 2020പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോസ്റ്റാറ്റിനുമുള്ള അപേക്ഷകൾ 29.09.2021 വരെ സർവകലാശാലയിൽ സ്വീകരിക്കും.
പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (സപ്ലിമെന്ററി)മേയ് 2021 ഉത്തരക്കടലാസുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.പുനർമൂല്യനിർണയം സൂക്ഷമപരിശോധന,ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 30.09.2021, 5 PM വരെ സർവകലാശാലയിൽ സ്വീകരിക്കും.
ഇന്റെർണൽ മാർക്ക് സമർപ്പണം
ഒന്നാം സെമസ്റ്റർ യു. ജി പ്രോഗ്രാ മുകളുടെ ഇന്റെർണൽ മാർക്കുകൾ അപ്ലോഡ് ചെയ്യാനുള്ള തീയ്യതി 24.09.2021 വരെ നീട്ടി . ഒന്നാം സെമസ്റ്റർ എം.എഡ് ഡിഗ്രി (നവംബർ 2020) സെഷൻ പരീക്ഷ ഒന്നാം സെമസ്റ്റർ എം.എഡ് ഡിഗ്രി (നവംബർ 2020) സെഷൻ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് 20.09.2021 മുതൽ വെബ്സൈറ്റിൽ ലഭ്യമാകും.
0 comments: