2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനി മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടെ

                                       


നീലഗിരി ജില്ല കളക്ടർ ജെ.ഇന്നസെന്റ് ദിവ്യ  കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടന്നും അതേസമയം ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്ക് നിർബന്ധമായും ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നും അവർ വ്യക്തമാക്കി.

കേരളം,കർണാടക അതിർത്തി പങ്കിടുന്ന ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിൽ കോവിഡ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതുപോലെ നിപ്പാ വൈറസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേരളം,കർണാടക സംസ്ഥാനങ്ങളിൽ പോയി വരുന്നവർക്കും അവിടെ നിന്ന് വരുന്ന വിനോദസഞ്ചാരികൾ അടക്കമുള്ളവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.

ജില്ലാ അതിർത്തികളിൽ ഇതിനായി കർശന പരിശോധനയും നിരീക്ഷണവും നടത്തുകയും ചെയ്തിരുന്നു. അതേസമയം കലക്ടറുടെ പ്രഖ്യാപനം രണ്ടു ജോസ് എടുത്തവർക്ക് ആശ്വാസമാണെങ്കിലും ഒരു ഡോസ് സ്വീകരിച്ച് കേരളത്തിൽ പോയി ജോലി ചെയ്യുന്ന തൊഴിലാളികൾക്കും അടിയന്തര, ചികിത്സ ആവശ്യങ്ങൾക്ക് പോയി വരുന്ന യാത്രക്കാർക്കും രോഗികൾക്കും ഗുണകരമല്ലെന്ന അഭിപ്രായമാണ് ഉയർന്നിട്ടുള്ളത്.

നീലഗിരിയിൽ താമസിക്കുന്നവർക്ക് തിരിച്ച് വരുമ്ബോൾ സ്രവ പരിശോധന അതിർത്തികളിൽ നടത്തണമെന്നും നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നത് ഒഴിവാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. 72 മണിക്കൂറിനുള്ളിൽ ഉള്ള ആർ ടി പി സി ആർ നെഗറ്റീവ് ഫലം ഉടൻ ലഭിക്കാൻ സ്വകാര്യ ലാബുകളിൽ ഒരാൾക്കുമാത്രം ആയിരം രൂപയോളം ചിലവാക്കണം. അപ്പോൾ കുടുംബസമേതം യാത്രചെയ്യുന്നവർക്ക് പരിശോധനക്കായി ആയിരങ്ങൾ ചെലവിടേണ്ട അവസ്ഥ സാമ്പത്തിക ഭാരം ആണ്. സൃഷ്ടിക്കുന്നതെന്ന് യാത്രക്കാർ ചുണ്ടികാണിക്കുന്നു. ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന പരിശോധനക്ക് ഫീസ് നൽകേണ്ടതില്ല. പരിശോധനഫലം വൈകുന്നതാണ് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയും നേരിടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.0 comments: