പബ്ലിക്ക് ഡൊമൈനുകളിൽ നിങ്ങളുടെ ചിത്രം ഷെയർ ചെയ്യും മുമ്പ് അൽപ്പമൊന്ന് ശ്രദ്ധിക്കുക.അശ്ലീല വീഡിയോ നിങ്ങളുടെ മുഖം വച്ച് ചിലപ്പോൾ പുറത്തുവന്നേക്കാം. കുറച്ചു നാൾ മുമ്പ് വരെ ഇത്തരത്തിൽ മുഖം മോർഫ് ചെയ്യുക എന്നത് കുറച്ച് സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ളതായിരുന്നു. പക്ഷേ പുതിയതായി പുറത്തിറക്കിയ ഒരു ആപ്പിൽ ഒറ്റ ക്ലിക്കിൽ ഒരാളുടെ മുഖം അശ്ലീല വീഡിയോയിൽ ഉൾപ്പെടുത്താൻ സാധിക്കും.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചാണ് സൈറ്റിന്റെ പ്രവർത്തനം.
ആപ്പിന്റെ ഉദ്ദേശം അശ്ലീല വീഡിയോയിൽ സ്വന്തം മുഖം ഉൾപ്പെടുത്തുക എന്നതാണ്.മറ്റൊരാളുടെ ജീവിതം തന്നെ തകർക്കാൻ ശേഷിയുള്ള ഒരു സാങ്കേതികവിദ്യ തന്നെയാണിത്. കാരണം ആ സൈറ്റിൽ സ്വന്തം ഫോട്ടോ മാത്രമല്ല, മറ്റൊരാളുടെ ഫോട്ടോയും അപ്ലോഡ് ചെയ്യാൻ സാധിക്കും.ഇത്തരത്തിൽ മറ്റൊരാളുടെ ഫോട്ടോ ഉൾപ്പെടുത്തുന്നത് തടയാൻ സൈറ്റിൽ യാതൊരു സുരക്ഷാ സജീകരണവുമില്ല എന്നതാണ് എറ്റവും അപകടകരമായ വസ്തുത.
മറ്റൊരാളുടെ ഫോട്ടോ വെബ്സൈറ്റിലോ ആപ്പിലോ നൽകിയാൽ സെക്കൻഡുകൾക്കുള്ളിൽ തന്നെ അവരുടെ മുഖമുള്ള അശ്ലീല വീഡിയോ ഇവർ നിർമിച്ച് കൊടുക്കുന്നതാണ്. ആപ്പിൽ നിന്ന് തന്നെ സൗജന്യമായി വീഡിയോയുടെ പ്രിവ്യൂ കാണാൻ സാധിക്കും. പണം നൽകിയാൽ ഡൗൺലോഡ് ചെയ്യാനും സാധിക്കും.
ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യുന്ന വീഡിയോകൾ പെട്ടെന്ന് തന്നെ വാട്സാപ്പ് വഴി പ്രചരിപ്പിക്കാൻ പറ്റുമെന്നതിനാൽ അതിന്റെ അപകടസാധ്യതയേറുന്നു.ഇത്തരത്തിലുള്ള ആപ്പുകളും വെബ്സൈറ്റുകളും സൃഷ്ടിക്കുന്ന ആശങ്ക വളരെ വലുതാണ് പ്രണയ നിരസിച്ചാലുള്ള പ്രതികാര കൊലപാതകങ്ങൾ കൂടുന്ന ഈ കാലഘട്ടത്തിൽ.
0 comments: