2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ,പ്ലസ് വൺ പരീക്ഷ കേസ് നാളെ ഉണ്ടാകില്ല,മറ്റു യൂണിവേഴ്സിറ്റി വാർത്തകൾ

                                         


പ്ലസ് വൺ പരീക്ഷ: അന്തിമ തീരുമാനം നാളെ ഉണ്ടാകില്ല,കേസ് സെപ്റ്റംബർ 17 ലേക് മാറ്റി 

കേരളത്തിലെ സ്കൂളുകളിൽ പ്ലസ് വൺ പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് നാളെ ഉണ്ടാകില്ല സെപ്റ്റംബർ 17 ന് കേസ് പരിഗണിക്കും . പരീക്ഷ ഓഫ്ലൈൻ ആയി നടത്താൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ പരീക്ഷ പ്രായോഗികമല്ലെന്നും പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കിയതായും സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനതിനിടെ ഏപ്രിലിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ വിജയകരമായി നടത്തിയിരുന്നതയും സർക്കാർ ചൂണ്ടിക്കട്ടിയിട്ടുണ്ട്. എഞ്ചിനീയറിങ് പരീക്ഷകളും വിജയകരമായി നടത്താനായി. കോവിഡ് ബാധിതരായ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നും സർക്കാർ സുപ്രീംകോടതിയിൽ ഉറപ്പ് നൽകിയിട്ടുണ്ട്. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് പ്രാദേശിക നേതാവ് സമർപ്പിച്ച ഹർജിയെ തുടർന്നാണ് സുപ്രീംകോടതി പരീക്ഷയ്ക്ക് താൽക്കാലിക സ്റ്റേ കൊണ്ടുവന്നത്. 13ന് പരിഗണിക്കാനിരുന്ന കേസ് 15ലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ വീണ്ടും സെപ്റ്റംബർ 17 വെള്ളിയാഴ്ച കേസ്ജസ്റ്റിസ് എഎം ഖാൻവിൽക്കർ അവധിയായതിനാലാണ് ഹർജി നാളേക്ക് നീട്ടിയത്.

പ്രീപ്രൈമറി സ്കൂൾ നയരൂപീകരണം: 17വരെ അഭിപ്രായം അറിയിക്കാം

സർക്കാർ സ്കൂളുകളിൽ അധ്യാപക രക്ഷകർത്തൃ സമിതികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് നയരൂപീകരണം നടത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ രൂപീകരിച്ച 12 അംഗ കമ്മിറ്റി മുൻപാകെ അഭിപ്രായങ്ങൾ/ നിർദ്ദേശങ്ങൾ അറിയിക്കാം. ഇതുമായി ബന്ധപ്പെട്ട നിവേദനങ്ങൾ/ നിർദ്ദേശങ്ങൾ 17ന് വൈകുന്നേരം 5 നകം supdtns.dge@kerala.gov.in ലേക്ക് അയയ്ക്കുകയോ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ എൻ.എസ്. സെക്ഷനിൽ നേരിട്ടോ സമർപ്പിക്കാം.

പ്രീ-പ്രൈമറി വിദ്യാർഥികൾക്ക് യൂണിഫോം അനുവദിക്കുന്നത്, 2012ന് ശേഷം സർക്കാർ അംഗീകാരമില്ലാതെ പി.റ്റി.എ നിയമിച്ച അധ്യാപകരെയും ആയമാരെയും സ്ഥിരപ്പെടുത്തുന്നതിനും അവർക്ക് ഓണറേറിയം നൽകുന്നതും സംബന്ധിച്ച്, പ്രീ പ്രൈമറി ക്ലാസുകളെ ഹൈടെക്ക് ആക്കുന്നത്, 2012ന് ശേഷം സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന പ്രീ പ്രൈമറികളിലെ കുട്ടികളെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്, നിലവിൽ 60 കഴിഞ്ഞ ജീവനക്കാരുടെ സേവനം സംബന്ധിച്ച്, പ്രീ-പ്രൈറി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ എന്നീ വിഷയങ്ങളിലാണ് അഭിപ്രായം തേടുന്നത്.

പോളിടെക്നിക് ഡിപ്ലോമ പ്രവേശനം:  രണ്ടാം അലോട്ട്മെന്റ് ഇന്ന്

സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ഐ.എച്ച്.ആർ.ഡി/കേപ്പ് സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ആദ്യത്തെ ഓപ്ഷനോ ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭിച്ചവർ അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. ഇപ്പോൾ പുതിയതായി ലഭിച്ച അലോട്ട്മെന്റ് നിലനിർത്തുകയും ഉയർന്ന ഓപ്ഷനുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷകർ അടുത്തുള്ള ഗവൺമെന്റ്/ ഗവൺമെന്റ് എയ്ഡഡ്, ഐ.എച്ച്.ആർ.ഡി പോളിടെക്നിക്കിൽ രജിസ്റ്റർ ചെയ്ത് താൽക്കാലിക പ്രവേശനം നേടണം. നേരത്തെ രജിസ്റ്റർ ചെയ്ത് താൽക്കാലിക പ്രവേശനം നേടിയവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. അവർക്ക് ലഭിച്ച ഉയർന്ന ഓപ്ഷനിൽ താത്പര്യമുണ്ടെങ്കിൽ സ്ഥാപനങ്ങളിൽ പോയി പ്രവേശനം നേടണം. അല്ലെങ്കിൽ മൂന്നാമത്തെ അലോട്ട്മെന്റിനായി കാത്തിരിക്കണം. നേടുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും 17ന് ഇതുവരെ 3805 പേർ പ്രവേശനം നേടുകയും 6456 പേർ ഉയർന്ന ഓപ്ഷനുവേണ്ടി രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ അലോട്ട്മെന്റ് പ്രകാരം പ്രവേശനം വൈകിട്ട് നാല് മണിവരെ സാധിക്കും. അലോട്ട്മെന്റ് ലഭിച്ചവർക്ക് അവരുടെ ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുന:ക്രമീകരണം നടത്താം.

ഇഗ്നോ ജൂൺ ടേം എൻഡ് പരീക്ഷ 27 മുതൽ; അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ജൂൺ ടേം എൻഡ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷയെഴുതുന്നവർക്ക് ഔദ്യോഗിക വെബ്സൈറ്റായ ignou.ac.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 6 വരെയാണ് ജൂൺ ടേം എൻഡ് പരീക്ഷ. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടക്കുക. പരീക്ഷയെഴുതാനെത്തുന്നവർ നിർബന്ധമായും അഡ്മിറ്റ് കാർഡ് കൈയിൽ കരുതണം. ഇതിന് പുറമെ ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ തിരിച്ചറിയൽ രേഖകളുമുണ്ടായിരിക്കണം.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ ആദ്യം ഇഗ്നോയുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Hall Ticket for June 2021 Term End Examination എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു പേജ് തുറക്കപ്പെടും. എൻ റോൾമെന്റ് നമ്പർ, കോഴ്സ് എന്നിവ നൽകിയതിന് ശേഷം submit ൽ ക്ലിക്ക് ചെയ്യുക. ജൂൺ ടേം എൻഡ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് സ്ക്രീനിൽ കാണാൻ കഴിയും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക.

അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ വിശദമായി വായിച്ചു മനസ്സിലാക്കുക. റിപ്പോർട്ടിംഗ് സമയം, പരീക്ഷാ കേന്ദ്രം തുടങ്ങിയ വിവരങ്ങൾ അഡ്മിറ്റ് കാർഡിലുണ്ടായരിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ജൂൺ ടേം എൻഡ് പരീക്ഷ നീണ്ടു പോയത്.

സെപ്റ്റംബർ 15 ബുധനാഴ്ച ക്ലാസുകളുടെ വിക്ടേഴ്സ് ചാനൽ ടൈംടേബിൾ

വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന സെപ്റ്റംബർ 15 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് ഓരോ വിഷയത്തിനും സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകൾ ആരംഭിക്കുന്നത് രാവിലെ എട്ടു മുതലാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസ് 'ഫസ്റ്റ്ബെൽ' എന്ന പേരിലാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ-411

ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ - 639

കേരള വിഷൻ ചാനൽ നമ്പർ - 42

ഡിജി മീഡിയ  - 149

സിറ്റി ചാനൽ ചാനൽ നമ്പർ  - 116

ഡിഷ് ടിവി - 624

വീഡിയോകോൺ ഡി2എച്ച്  - 642

സൺ ഡയറക്ട് - 240

.                                

                         University                                                             Announcements


Kerala University Announcements: കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല 2020 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. ഫിസിക്സ്, ഇലക്ട്രോണിക്സ്,കമ്പ്യൂട്ടർസയൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്റ്റംബർ 27 വരെ അപേക്ഷിക്കാം. 

കേരളസർവകലാശാല 2021 മാർച്ചിൽ നടത്തിയ ബി.കോം. എസ്.ഡി.ഇ. മൂന്ന്, നാല് സെമസ്റ്റർ ഒക്ടോബർ 2020, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ് ആന്റ് സപ്ലിമെന്ററി, 2018 അഡ്മിഷൻ റെഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം.

കേരള സർവകലാശാല 2019 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് മേഴ്സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2021 സെപ്റ്റംബർ 27. 

പുനഃപരീക്ഷ

കേരളസർവകലാശാല 2021 ജനുവരിയിൽ ആരംഭിച്ച മൂന്നാം സെമസ്റ്റർ ബി.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് സി.ബി.സി.എസ്.എസ്. ഡിഗ്രി പരീക്ഷകളോടനുബന്ധിച്ച് മാർച്ച് 25 ന് നടത്തിയ ജ്യോഗ്രഫി കോംപ്ലിമെന്ററി പേപ്പർ ടാ 1331.3 സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫെറൻസ് 2019 അഡ്മിഷൻ റെഗുലർ പരീക്ഷയുടെ മാർച്ച് 27 ൽ നടത്തിയ സ്റ്റാറ്റിസ്റ്റിക്സ് കോർ പേപ്പർ so 1341 പ്രൊബബിലിറ്റി ആന്റ് ഡിസ്ട്രിബ്യൂഷൻ 2019 അഡ്മിഷൻ റെഗുലർ പരീക്ഷയും റദ്ദ് ചെയ്തിരിക്കുന്നു. പകരം പുനഃപരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 22 ന് ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയും സെപ്റ്റംബർ 23 ന് ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയും അതാത് കോളേജുകളിൽ വച്ച് നടത്തുന്നതാണ്.

രണ്ടാം സെമസ്റ്റർ പി.ജി. - സ്പെഷ്യൽ പരീക്ഷ

കോവിഡ് 19 കാരണം മാർച്ച് 2020 ലെ രണ്ടാം സെമസ്റ്റർ (എം.എ./എം.എസ്സി./എം.കോം.) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾ അവരുടെ പേര്, കാൻഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ കോഴ്സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റേയോ തദ്ദേശസ്വയംഭരണവകുപ്പിന്റേയോ സാക്ഷ്യപത്രങ്ങൾ സഹിതം സെപ്റ്റംബർ 30 നകം അതാത് പ്രിൻസിപ്പാളിന് സമർപ്പിക്കേണ്ടതാണ്.

പരീക്ഷാത്തീയതി

കമ്പൈൻഡ് ഒന്ന് രണ്ട് സെമസ്റ്റർ ഫെബ്രുവരി 2021 ബി.ടെക്. ഡിഗ്രി (2013 സ്കീം) സപ്ലിമെന്ററി ലാബ് പരീക്ഷ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വർക്ക്ഷോപ്പ് എന്നിവ സെപ്റ്റംബർ 16 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടത്തുന്നതാണ്. 

വൈവ വോസി

കേരളസർവകലാശാല 2021 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എൽ.എൽ.എം. പരീക്ഷയുടെ വൈവ വോസി ഒക്ടോബർ 4 മുതൽ 8 വരെ യൂണിവേഴ്സിറ്റി ഓഫീസിൽ വച്ച് നടത്തുന്നതാണ്. വിദ്യാർത്ഥികൾ ഹാൾടിക്കറ്റ്, ഡിസർട്ടേഷൻ എന്നിവയുമായി രാവിലെ 10 മണിക്ക് തന്നെ ഹാജരാകേണ്ടതാണ്.

പ്രാക്ടിക്കൽ

കേരളസർവകലാശാല 2021 മേയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്സി. ബോട്ടണി ആന്റ് ബയോടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ (കോംപ്ലിമെന്ററി - ബയോകെമിസ്ട്രി) പരീക്ഷകൾ സെപ്റ്റംബർ 17 മുതലും ബി.എസ്സി. ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ (കോർ ബയോകെമിസ്ട്രി, വൊക്കേഷണൽ മൈക്രോബയോളജി) പരീക്ഷകൾ സെപ്റ്റംബർ 23 മുതലും അതാത് കേന്ദ്രങ്ങളിൽ വച്ച് ആരംഭിക്കുന്നതാണ്.

കേരളസർവകലാശാല അഞ്ചാം സെമസ്റ്റർ എം.സി.എ (2015 സ്കീം - റെഗുലർ ആൻഡ് സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 2021 സെപ്റ്റംബർ 15, 16, 17 തീയതികളിൽ നടത്തുന്നതാണ്.

കേരളസർവകലാശാല 2021 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ ഡിഗ്രി കോഴ്സിന്റെ പ്രായോഗിക പരീക്ഷകൾ സെപ്റ്റംബർ 20 മുതൽ അതാത് കോളേജുകളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ.

എം.എസ്ഡബ്ല്യൂ, എം.എ.എച്ച്.ആർ.എം. അപേക്ഷ ക്ഷണിക്കുന്നു

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള തിരുവനന്തപുരം ശ്രീകാര്യം ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ്, തിരുവനന്തപുരം കാട്ടാക്കട വിഗ്യാൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസസ്, കൊല്ലം കൊട്ടിയം ഡോൺ ബോസ്കോ കോളേജ്, കൊല്ലം കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ ആർട്സ് ആന്റ് സയൻസ് കോളേജ് എന്നീ നാല് കോളേജുകളിലേക്ക് 2021-22 അദ്ധ്യയന വർഷത്തേക്കുളള എം.എസ്.ഡബ്ല്യൂ, എം.എസ്.ഡബ്ല്യൂ (ഡി.എം.), എം.എ.എച്ച്.ആർ.എം. എന്നീ കോഴ്സുകളിലേക്ക് അഡ്മിഷനുളള അപേക്ഷകൾ ക്ഷണിക്കുന്നു. വിദ്യാർത്ഥികൾ അഡ്മിഷൻ ലഭിക്കാൻ ആഗ്രഹിക്കുന്ന കോളേജുകളിലേക്ക് പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പരീക്ഷാഫീസ്

കേരളസർവകലാശാല 2021 ഒക്ടോബർ 6, ഒക്ടോബർ 20 എന്നീ തീയതികളിൽ ആരംഭിക്കുന്ന രണ്ട്, നാല് സെമസ്റ്റർ (പഞ്ചവത്സരം) (2011-12 അഡ്മിഷന് മുൻപുളളത്) (ഫൈനൽ മേഴ്സിചാൻസ്/ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴകൂടാതെ സെപ്റ്റംബർ 20 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 24 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 28 വരെയും അപേക്ഷിക്കാം.

സൂക്ഷ്മപരിശോധന

കേരളസർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി.കോം. ഫെബ്രുവരി 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (C.-sP.VII) സെപ്റ്റംബർ 14 മുതൽ 16 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.

അറബിക് റിസർച്ച് ജേർണലിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

കേരളസർവകലാശാലയുടെ അറബി വിഭാഗം പുറത്തിറക്കുന്ന അറബിക് റിസർച്ച് ജേർണലിലേക്ക് (മജല്ല കൈരള) പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. അറബി സാഹിത്യം, ഭാഷ, കല, സംസ്കാരം, ആഗോളതലത്തിലുളള ഭാഷാസാഹിത്യ പ്രവർത്തനങ്ങൾ, ഭാഷാപഠനത്തിലെ ന്യൂതന ട്രെൻഡുകൾ,എന്നീ വിഷയങ്ങളെ അധികരിച്ച് അറബിയിലും ഇംഗ്ലീഷിലും പ്രബന്ധങ്ങൾ തയ്യാറാക്കി majallakairala@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കാവുന്നതാണ്. പ്രബന്ധങ്ങൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 15. പ്രബന്ധങ്ങൾക്കു വേണ്ട നിബന്ധനകൾ www. arabicku.in/en/majalla kairala എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഒന്നാം സെമസ്റ്റർ LLB: സബ്സെന്റർ

കേരള സർവകലാശാല സെപ്റ്റംബർ 15, 16 തിയതികളിൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ LLB (3year / 5 year) പരീക്ഷകൾക്ക് വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം ഡകങ ആലപ്പുഴ സബ്സെന്റർ ഉണ്ടായിരിക്കുന്നതാണ്. ആവശ്യമുള്ള വിദ്യാർഥികൾ അവരവർ പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പൽമാരെ സെപ്റ്റംബർ 13 ഉച്ചക്ക് ഒരുമണിക്ക് മുൻപ് അറിയിക്കേണ്ടതാണ്.

ടൈംടേബിൾ

കേരളസർവകലാശാല ഒന്നും രണ്ടും വർഷ പഞ്ചവത്സര എൽ.എൽ.ബി (മേഴ്സി ചാൻസ് -1998 സ്കീം - 2001 അഡ്മിഷൻ) പരീക്ഷകൾ യഥാക്രമം 2021 സെപ്റ്റംബർ 20, ഒക്ടോബർ 11 തീയതികളിൽ ആരംഭിക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

എം.ജി. ബിരുദ, ഇൻറഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനം; മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും വിവിധ കോളജുകൾ നടത്തുന്ന ഒന്നാം വർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുമുള്ള കേന്ദ്രീകൃത പ്രവേശനത്തിന്റെ മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് അലോട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. കൂടാതെ കോളേജുമായി ഫോൺവഴി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കണം. കോവിഡ് 19 വ്യാപനം മൂലം പൂർണമായും ഓൺലൈൻ മോഡിലായതിനാൽ അലോട്മെന്റ് ലഭിച്ചവർ കോളേജുകളിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതില്ല. താല്കാലിക പ്രവേശനം തെരഞ്ഞെടുത്തവർ കോളേജുകളിൽ ഫീസടയ്ക്കേണ്ടതില്ല. സ്ഥിര/താൽക്കാലിക പ്രവേശനം നേടിയവർ പ്രവേശനം ഉറപ്പാക്കേണ്ടതും കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്യേണ്ടതുമാണ്. മൂന്നാം അലോട്മെന്റ് ലഭിച്ചവർ സെപ്റ്റംബർ 17ന് വൈകീട്ട് നാലിനകം പ്രവേശനം നേടണം.

പരീക്ഷ തീയതി

ഒന്നുമുതൽ നാലുവരെ വർഷ ബി.ഫാം (2016ന് മുമ്പുള്ള അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ സെപ്തംബർ 24 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

ഒന്നുമുതൽ നാലുവരെ വർഷ ബി.ഫാം (2016 - അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ സെപ്തംബർ 24 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം) (2013 2017 അഡ്മിഷൻ സപ്ലിമെന്ററി/ 2012 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് 2011 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ് 2011ന് മുമ്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയും ആറാം സെമസ്റ്റർ എൽ.എൽ.ബി. പഞ്ചവത്സരം (2008-2010 അഡ്മിഷൻ സപ്ലിമെന്ററി/ 2007 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്/ 2006 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/ 2006ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് - കോമൺ) പരീക്ഷയും സെപ്തംബർ 17 ന് ആരംഭിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം) 2014 2017 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് 2012 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ് 2012ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്, എട്ടാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം)2008-2010 അഡ്മിഷൻ സപ്ലിമെന്ററി/ 2007 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്/ 2006 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/ 2006ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് പരീക്ഷകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും.

അഞ്ചാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ - റഗുലർ - പുതിയ സ്കീം) പരീക്ഷകൾ സെപ്തംബർ 28 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

ആറാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ - റഗുലർ/2015-2017 അഡ്മിഷൻ സപ്ലിമെന്ററി/ 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ 22 വരെയും 525 രൂപ പിഴയോടെ സെപ്തംബർ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 24 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫിസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപ സ്പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

പരീക്ഷഫലം

2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം - മോഡൽ 1, 2, 3 (2017 അഡ്മിഷൻ - സപ്ലിമെന്ററി, 2018 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി. (ഓണേഴ്സ് - 2016 അഡ്മിഷൻ - റഗുലർ, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 27 വരെ അപേക്ഷിക്കാം.

2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ് സി.- മോഡൽ 1, 2, 3 - (2017, 2018 അഡ്മിഷൻ - റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. 

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.കോം. (സി.എസ്.എസ്. - 2015-2017 അഡ്മിഷൻ - സപ്ലിമെന്ററി/2018 അഡ്മിഷൻ - സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്/ 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു., ബി.ടി.ടി.എം., സി.ബി.സി.എസ്.- മോഡൽ 3 - (2017 അഡ്മിഷൻ - റീഅപ്പിയറൻസ്, 2018 അഡ്മിഷൻ റീഅപ്പിയറൻസ്/ ബെറ്റർമെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

തിയ്യതി നീട്ടി

2021-22 അധ്യയന വർഷം മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ യോഗ ആന്റ് നാചുറോപതിയിൽ ആരംഭിക്കുന്ന പി.ജി.ഡിപ്ലോമ ഇൻ യോഗ കോഴ്സിലേക്ക് സെപ്തംബർ 30 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ബിരുദ പ്രവേശനം

കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും സർവകലാശാലയുടെ ഏകജാലക സംവിധാനത്തിൽ ഉൾപ്പെടാത്തതുമായ ചെർക്കള മാർത്തോമ കോളേജിലെ ബി.കോം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ ബിരുദ പ്രോഗ്രാമിലേക്ക് 2021-22 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 24 സെപ്റ്റംബർ 2021 വരെ കോളേജിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതുസംബന്ധിച്ച വിശദവിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടാവുന്നതാണ്. Ph-04994-282858,282382,284612 (www.marthoma.ac.in)

പഠന വകുപ്പുകളിലെ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ 2021 പ്രവേശനത്തിനായി നടത്തിയ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇത് www.admission.kannur university.ac.in m വെബ്സൈറ്റിൽ PG Department ലിങ്കിൽ ലഭ്യമാണ്. Sure & Waiting list ൽ ഉൾപ്പെട്ടവർക്ക് അഡ്മിഷൻ സെലക്ട് മെമ്മോ candidate login ചെയ്ത് 16.09.2021 മുതൽ ലഭ്യമാക്കുന്നതാണ്. അതിനാൽ അപേക്ഷകർ candidate login പരിശോധിക്കേണ്ടതും Sure & Waiting list ൽ ഉൾപ്പെട്ടവർ സെലക്ട് മെമ്മോ ഡൗൺലോഡ് ചെയ്യേണ്ടതും മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് അതാത് വകുപ്പുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതുമാണ്.ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261,7356948230 .e-mail id: deptsws@kannuruniv.ac.in

ഹോൾടിക്കറ്റ്

15.09.2021 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം. കോം., എം. എസ് സി., എം. എസ്. ഡബ്ല്യു, എം. എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2020 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

15.09.2021 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എ (ഗവ:കോളേജ് പെരിങ്ങോമിലെ എം എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഒഴികെ) ,എം.കോം (റെഗുലർ /സപ്ലിമെൻററി/ ഇപ്രൂവ്മെന്റ്-2014 അഡ്മിഷൻ മുതൽ) ഒക്ടോബർ 2020 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എൽഎൽ. എം., എം. എ ഇങ്ഗ്ലിഷ്, എം എസ്. സി. എൻവയോൺമെന്റൽ സയൻസ് റെഗുലർ/ സപ്ലിമെന്ററി (മെയ് 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 25.09.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (2019 അഡ്മിഷൻ) റഗുലർ/വിദൂര വിദ്യാഭ്യാസം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ 28.09.2021 വരെ സ്വീകരിക്കും. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയ്യതി പിന്നീട് അറിയിക്കും. വിദ്യാർഥികൾ റിസൾട്ടിന്റെ കോപ്പി എടുത്തു സൂക്ഷിക്കേണ്ടതാണ്.

രണ്ടാം സെമസ്റ്റർ പി. ജി. ഡി .എൽ. ഡി മെയ് 2020(റെഗുലർ /സപ്ലിമെൻററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.ഉത്തരക്കടലാസുകളുടെ പുനഃ മൂല്യനിർണ്ണയം / സൂക്ഷ്മ പരിശോധന ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയ്യതി 28.09.2021 ന് വൈകുന്നേരം 5 മണി ആണ്.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം. എ. ഇങ്ഗ്ലിഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ഹിന്ദി, ഫിലോസഫി, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ (ഏപ്രിൽ 2020) പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അസിസ്റ്റൻറ് പ്രൊഫസർ - ഇന്റർവ്യൂ

കണ്ണൂർ സർവ്വകലാശാല കാസർഗോഡ് ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെൻററിൽ അറബിക്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ നിലവിലുള്ള അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനുവേണ്ടിയുള്ള കൂടിക്കാഴ്ച 17- 9- 2021 വെള്ളിയാഴ്ച രാവിലെ 10: 30 മണിക്ക് കാസർകോട് വിദ്യാനഗർ, ചാല റോഡിലുള്ള ക്യാമ്പസിൽ വച്ച് നടക്കുന്നതാണ്.

യോഗ്യത അറബിക്: എം.എ അറബിക്, എം.എഡ്, നെറ്റ് / പി എച്ച്. ഡി. 

യോഗ്യത മാത്തമാറ്റിക്സ്. എം.എസ്.സി മാത്തമാറ്റിക്സ്, എം. എഡ്, നെറ്റ് / പി എച്ച്. ഡി.

മേൽ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും എം. എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്.

പഠന വകുപ്പുകളിലെ പരീക്ഷ

സർവ്വകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പി .ജി (സി.ബി.സി.എസ്.എസ് -റെഗുലർ -2020 അഡ്മിഷൻ )നവംബർ 2021 പരീക്ഷകൾ 28.09.2021 ന് ആരംഭിക്കുന്നതാണ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബിരുദപ്രവേശനം രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2021-22 വർഷത്തെ ബിരുദപ്രവേശനം രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എസ്.സി., എസ്.ടി. വിഭാഗത്തിൽപ്പെട്ടവർ 115 രൂപയും മറ്റുള്ളവർ 480 രൂപയും 17-ന് 5 മണിക്കകം മാന്റേറ്ററി ഫീസ് അടച്ച് കോളേജിൽ റിപ്പോർട്ട് ചെയ്ത് അലോട്ട്മെന്റ് ഉറപ്പാക്കണം. ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസടച്ചവർ നിർബന്ധമായും സ്ഥിരം/താൽക്കാലിക പ്രവേശനം നേടേണ്ടതാണ്. ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഹയർഓപ്ഷൻ റദ്ദാക്കണം.നിലനിർത്തുന്ന പക്ഷം പിന്നീട് വരുന്ന അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കേണ്ടതും നിലവിലുള്ള അലോട്ട്മെന്റ് നഷ്ടപ്പെടുന്നതുമാണ്. താൽക്കാലിക പ്രവേശനം നേടുന്നവർ കോളേജുകളിൽ ഫീസടയ്ക്കേണ്ടതില്ല. അപേക്ഷയിൽ തിരുത്തലിന് 15 മുതൽ 16-ന് വൈകീട്ട് 5 മണി വരെ അവസരമുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (admission. uoc.ac.in)

ഹയർ എഡ്യുക്കേഷൻ ഡീൻ (ലക്ഷദ്വീപ്) അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സർവകലാശാലാ ഹയർ എഡ്യുക്കേഷൻ ഡീൻ (ലക്ഷദ്വീപ്) തസ്തികയിലേക്ക് കരാർ നിയമനത്തിനായി പാനൽ തയ്യാറാക്കുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി സെപ്തംബർ 25 ആണ്. 55 ശതമനം മാർക്കിൽ കുറയാത്ത പി.ജി.യോ തത്തുല്യ യോഗ്യതയോടൊപ്പം, 15 വർഷത്തെ ലക്ചറർ, സീനിയർ സ്കെയിൽ ലക്ചറർ തത്തുല്യയോഗ്യതയും അല്ലെങ്കിൽ 8 വർഷത്തെ റീഡർ/തത്തുല്യ യോഗ്യതയും എഡ്യുക്കേഷൻ അഡ്മിനിസ്ട്രേഷനിൽ 5 വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. സർവീസിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം. മുഴുവൻ സമയവും കവറത്തിയിൽ ക്യാമ്പ് ചെയ്യണം. 85470 രൂപയാണ് പ്രതിമാസ ശമ്പളം. പ്രായപരിധി 65 വയസ്. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

സോപ്പ്, സോപ്പ് പൊടി നിർമാണ സൗജന്യ പരിശീലനം

കാലിക്കറ്റ് സർവകലാശാല ലൈഫ്ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റൻഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സോപ്പ്, സോപ്പുപൊടി നിർമാണത്തിൽ സൗജന്യ പരിശീലനം നൽകുന്നു. സപ്തംബർ 20-ന് ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നേരിട്ട് വന്ന് പേര് രജിസ്റ്റർ ചെയ്യണം. ഒരു ഡോസെങ്കിലും വാക്സിനെടുത്തവർക്കേ പ്രവേശനം നൽകുകയുള്ളൂ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് പ്രവേശനം നൽകുക. പരിശീലനത്തിനാവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകൻ വഹിക്കണം. ഫോൺ : 9846149276, 8547684683

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

2009 സ്കീം, 2009, 2010, 2011 പ്രവേശനം ഒന്നു മുതൽ എട്ടു വരെ സെമസ്റ്റർ ബി.ടെക്., പാർട്ട് ടൈം ബി.ടെക്. വിദ്യാർത്ഥികളിൽ എല്ലാ ചാൻസുകളും നഷ്ടപ്പെട്ടവർക്കായി സെപ്തംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്റി പരീക്ഷ നടത്തുന്നു. ഒക്ടോബർ 13 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ചലാൻ രശീതും സഹിതം ഒക്ടോബർ 18-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പരീക്ഷാ കൺട്രോളർ, സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റ്, പരീക്ഷാ ഭവൻ, കാലിക്കറ്റ് സർവകലാശാല എന്ന വിലാസത്തിൽ ലഭ്യമാക്കണം. രജിസ്ട്രേഷൻ ഫീസ് 500 രൂപയാണ്. അഞ്ച് പേപ്പറുകൾ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടർന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും സെന്ററുകളും പിന്നീട് അറിയിക്കും.

റഗുലർ, പ്രൈവറ്റ്, എസ്.ഡി.ഇ. വാർഷിക സ്കീമിൽ 1995-ലോ അതിനു ശേഷമോ കോഴ്സ് പൂർത്തീകരിച്ച് ഒന്ന്, രണ്ട് വർഷ ബിരുദ പരീക്ഷകളുടെ എല്ലാ ചാൻസുകളും നഷ്ടപ്പെട്ടവർക്കായി സപ്തംബർ 2021 ഒറ്റത്തവണ റഗുലർ, സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 15 മുതൽ ലഭ്യമാകുന്ന രജിസ്ട്രേഷൻ ലിങ്ക് വഴി ഒക്ടോബർ 20-ന് മുമ്പായി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ന്യൂമറിക്കൽ രജിസ്റ്റർ നമ്പർ ഉള്ളവർ തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ചലാൻ രശീതും സഹിതം ഒക്ടോബർ 23-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പരീക്ഷാ കൺട്രോളർ, സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റ്, പരീക്ഷാ ഭവൻ, കാലിക്കറ്റ് സർവകലാശാല എന്ന വിലാസത്തിൽ ലഭ്യമാക്കണം. രജിസ്ട്രേഷൻ ഫീസ് 500 രൂപയാണ്. അഞ്ച് പേപ്പറുകൾ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടർന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും സെന്ററുകളും പിന്നീട് അറിയിക്കും.

സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ

നോൺ സി.യു.സി.എസ്.എസ്. 2003 മുതൽ 2009 വരെ പ്രവേശനം, സി.സി.എസ്.എസ്. 2008 പ്രവേശനം ഒന്നു മുതൽ നാല് വരെ സെമസ്റ്റർ എം.എസ് സി. ഫിസിക്സ് വിദ്യാർത്ഥികളിൽ എല്ലാ ചാൻസുകളും നഷ്ടപ്പെട്ടവർക്കായി ഏപ്രിൽ 2018 സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 4-ന് തുടങ്ങും. ഹാൾടിക്കറ്റ് വിതരണം 27-ന് തുടങ്ങും.

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

ഒന്നാം സെമസ്റ്റർ ബി.പി.എഡ്. റഗുലർ നവംബർ 2019 സ്പെഷ്യൽ പരീക്ഷയുടെ കേന്ദ്രം കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ നിന്നും ക്രൈസ്റ്റ് ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിലേക്ക് മാറ്റി.

പരീക്ഷ

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റർ ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണൽ, ബി.എ., ബി.എസ്.ഡബ്ല്യു. 2016, 2018 പ്രവേശനം ഏപ്രിൽ 2021 സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളും 2015 മുതൽ 2018 വരെ പ്രവേശനം ഏപ്രിൽ 2020 കോവിഡ് സ്പെഷ്യൽ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും പുതുക്കിയ ടൈംടേബിൾ പ്രകാരം 23-ന് തുടങ്ങും.

കോവിഡ് പ്രത്യേക പരീക്ഷ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

അഫിലിയേറ്റഡ് കോളേജുകൾ, എസ്.ഡി.ഇ. പ്രവൈറ്റ് സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റർ ഏപ്രിൽ 2020 കോവിഡ് സ്പെഷ്യൽ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

സി.യു,സി.എസ്.എസ്. രണ്ടാം സെമസ്റ്റർ എം.സി.എ. (ലാറ്ററൽ എൻട്രി) ഡിസംബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.

പ്ലസ്ടു കഴിഞ്ഞവർക്ക് ഇന്റഗ്രേറ്റഡ് പിജി

പ്ലസ്ടു കഴിഞ്ഞവർക്ക് കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ പഠിക്കാൻ അവസരം. എൻട്രൻസ് മുഖേനയുള്ള പ്രവേശനത്തിന് 17 വരെ രജിസ്റ്റർ ചെയ്യാം. ഇന്റഗ്രേറ്റഡ് എം.എസ്.സി. കോഴ്സുകളായ ബയോസയൻസ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയും ഇന്റഗ്രേറ്റ്ഡ് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസുമാണ് ഈ അധ്യയനവർഷം തുടങ്ങുന്ന പുതിയ കോഴ്സുകൾ. ഫിസിക്സ്, കെമിസ്ട്രി കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ ജനറൽ വിഭാഗക്കാർ 70 ശതമാനവും ഒ.ബി.സി. 65 ശതമാനവും എസ്.സി.-എസ്.ടി. വിഭാഗം 60 ശതമാനവും മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളോടെയുള്ള പ്ലസ്ടു യോഗ്യരായിരിക്കണം. ബയോസയൻസിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചുള്ള പ്ലസ്ടുവാണ് യോഗ്യത. 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ്ട നേടിയവർക്ക് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസിന് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി കോഴ്സുകൾക്ക് 15 സീറ്റ് വീതവും ബയോസയൻസിന് 20 സീറ്റും ഡെവലപ്മെന്റ് സ്റ്റഡീസിന് 30 സീറ്റുമാണുള്ളത്.ആദ്യമായാണ് കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ ഇന്റഗ്രേറ്റഡ് കോഴ്സുകൾ തുടങ്ങുന്നത്. സർവകലാശാലാ പഠനവകുപ്പുകളുടെ സൗകര്യങ്ങളും ലാബ് ലൈബ്രറി സൗകര്യങ്ങളുമെല്ലാം വിദ്യാർഥികൾക്ക് ലഭ്യമാകുമെന്നതാണ് സവിശേഷത. ഗവേഷണത്തിന് ഊന്നൽ നൽകിയുള്ളതാകും പഠനം.

എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. സപ്തംബർ 17-ന് അഞ്ച് മണി വരെ അപേക്ഷിക്കാം. ഒരു വിദ്യാർഥിക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ പരമാവധി മൂന്ന് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. രണ്ടു പ്രോഗ്രാമുകൾ വരെ ജനറൽ വിഭാഗത്തിന് 370 രൂപയും എസ്.സി.-എസ്.ടി. വിഭാഗത്തിന് 160 രൂപയുമാണ് ഫീസ്. മൂന്ന് പ്രോഗ്രാമുകൾക്ക് ഇത് യഥാക്രമം 425 രൂപയും 215 രൂപയുമാണ്. അപേക്ഷകർ അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കണം. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും http://admission.uoc.ac.in ലഭ്യമാണ്. ഫോൺ: 0494 2407016, 2407017.

പ്രൈവറ്റ് രജിസ്ട്രേഷൻ ട്യൂഷൻ ഫീസ്

കാലിക്കറ്റ് സർവകലാശാല എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്ട്രേഷൻ വഴി യു.ജി., പി.ജി. കോഴ്സുകൾക്ക് 2020-ൽ പ്രവേശനം നേടിയവരിൽ കോൺടാക്ട് ക്ലാസ്സുകളും സ്റ്റഡിമെറ്റീരിയലുകളും ആവശ്യമുള്ളവർ ഒന്നാം വർഷ ട്യൂഷൻ ഫീസ് ഓൺലൈനായി അടക്കണം. പിഴ കൂടാതെ 24 വരെയും100 രൂപ പിഴയോടെ ഒക്ടോബർ 4 വരെയും

പ്രാക്ടിക്കൽ വൈവ പരീക്ഷകൾ

2018 പ്രവേശനം അഞ്ചാം സെമസ്റ്റർ ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ നവംബർ 2020 ആറാം സെമസ്റ്റർ ഏപ്രിൽ 2021 പ്രാക്ടിക്കൽ വൈവ പരീക്ഷകൾ 24, 25 തീയതികളിലും ബി.വോക്. മൾട്ടിമീഡിയ 16, 17, 18 തീയതികളിലും നടക്കും.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ 2021-22 അദ്ധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ 25 ന് വൈകീട്ട് 5 മണിക്കു മുമ്പായി polhod@uoc.ac.in എന്ന ഇ-മെയിലിൽ അയക്കുക. ഫോൺ : 0494 2407388

0 comments: